ആദിത്യ ചോപ്രയുടെ വൈആര്‍എഫ് സ്പൈ യൂണിവേഴ്സിനൊപ്പം ആലിയ ഭട്ട് ചേരുന്നു
ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവ് ആദിത്യ ചോപ്രയുടെ വൈആര്‍എഫ് സ്പൈ യൂണിവേഴ്സില് ബോളിവുഡ് നടി ആലിയ ഭട്ട് ചേരുന്നു. ഏക്താ ടൈഗറില്‍ തുടങ്ങിയ വൈആര്‍എഫ് സ്പെെ യൂണിവേഴ്സിന്റെ വിജയയാത്ര പത്താനില്‍ എത്തിനില്‍ക്കുമ്പോഴാണ് ബോളിവുഡിനെ പ്രകമ്പനം കൊള്ളിക്കുന്ന പുതിയ വാര്‍ത്ത സിനിമാപ്രേമികള്ക്കരികിലേക്കെത്തുന്നത്.
ആദിത്യ ചോപ്ര ആലിയ ഭട്ടിനെ ചാര വനിതയാക്കി ബിഗ് ബജറ്റ് ആക്ഷൻ വിസ്മയം ആസൂത്രണം ചെയ്യാനൊരുങ്ങുന്നുവെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. യഷ് രാജ് ഫിലിംസിന്റെ ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം 2024ല്‍ ആരംഭിക്കുമെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
'ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിമാരില്‍ ഒരാളായ ആലിയ ഭട്ട് അടുത്തതായി സല്മാന് ഖാന്, ഹൃത്വിക് റോഷന്, ഷാരൂഖ് ഖാന് എന്നിവരെപ്പോലെ വൈആര്‍എഫ് സ്പൈ യൂണിവേഴ്സില് ഒരു സൂപ്പര്‍ ഏജന്റായി അഭിനയിക്കും. ആദിത്യ ചോപ്രയും സംഘവും ഒരു സ്ത്രീ നയിക്കുന്ന ഇതിഹാസ ചിത്രം ആസൂത്രണം ചെയ്തിട്ടുണ്ട്. ആലിയ ഭട്ടായിരിക്കും ആ റോളിലെത്തുക. ചിത്രം മികച്ച വിജയമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത മികച്ച കഥാപാത്രമായിട്ടാകും ആലിയയെ അവതരിപ്പിക്കുക. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല,'' പിങ്ക്വില്ലയോട് വൈആര്‍എഫ് സ്പൈ യൂണിവേഴ്സുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
വര്‍ഷങ്ങളായി ഹിന്ദി സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍മാരില്‍ ഒരാളായി ആലിയ ഭട്ട് വളര്‍ന്നിരിക്കുകയാണ്. കൂടാതെ ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ നിര്മാതാക്കള്ക്കൊപ്പമാണ് ഇപ്പോള്‍ ആലിയ എത്തിചേര്‍ന്നിരിക്കുന്നത്. ''ആദിത്യ ചോപ്ര ആലിയയെക്കുറിച്ച് വളരെ കോണ്‍ഫിഡന്റ് ആണ്. മാത്രമല്ല താരത്തിന്റെ കഥാപാത്രത്തിന് സ്പൈ യൂണിവേഴ്സില് വലിയ പ്രധാന്യമുണ്ട്. ആലിയയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ച് സ്പൈ യൂണിവേഴ്സിനുള്ളില് ഒരു ഫ്രാഞ്ചൈസി ആരംഭിക്കാന്‍ അദ്ദേഹം നോക്കുകയാണ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമ ആര്‍ക്കും സങ്കല്പ്പിക്കാന് കഴിയാത്ത സ്കെയിലില്‍ ഉയര്‍ത്താന്‍ അദ്ദേഹം എല്ലാ ശ്രമങ്ങളും നടത്തും,''പിങ്ക്വില്ല വ്യക്തമാക്കുന്നു.
ചിത്രത്തിന്റെ ഷൂട്ടിങ് 2024 ല്‍ ആരംഭിക്കും. ഏക് താ ടൈഗര്‍, ടൈഗര്‍ സിന്ദാ ഹേ, വാര്, പത്താന്, ടൈഗര്‍ 3, വാര് 2, ടൈഗര്‍ vs പത്താന് എന്നിവയ്ക്ക് ശേഷം വൈആര്‍എഫ് സ്പൈ യൂണിവേഴ്സിലെ എട്ടാമത്തെ ചിത്രമാണിത്. സല്മാന് ഖാനും കത്രീന കൈഫും നയിക്കുന്ന ടൈഗര്‍ 3 ഈ ദീപാവലിക്ക് റിലീസ് ചെയ്യാനിരിക്കെ ഹൃത്വിക് റോഷന്, എന്‍ടിആര്‍ ജൂനിയര്‍, കിയാര അദ്വാനി എന്നിവര്‍ അഭിനയിക്കുന്ന വാര് 2 നവംബറില്‍ ചിത്രീകരണം ആരംഭിക്കുകയും ചെയ്യും.
ടൈഗര്‍ vs പത്താന് എന്ന ചിത്രത്തിനായി ഷാരൂഖ് ഖാനും സല്മാന് ഖാനും അടുത്ത വര്‍ഷം ഒരുമിക്കുന്നതിന്റെ ആകാംക്ഷയിലാണ് ഇന്ത്യന്‍ സിനിമാ പ്രേമികള്‍. വരാനിരിക്കുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ 4 ചിത്രങ്ങളുമായി, വൈആര്‍എഫ് സ്പൈ യൂണിവേഴ്സ് സങ്കല്‍പ്പിക്കാനാവാത്ത തലത്തില്‍ ഉയരാന്‍ ഒരുങ്ങുകയാണ്.