ഒടുവിൽ എലോൺ ഒടിടിയിലേക്ക് ; തീയതി പ്രഖ്യാപിച്ചു

ഒടുവിൽ എലോൺ ഒടിടിയിലേക്ക് ; തീയതി പ്രഖ്യാപിച്ചു

ചിത്രം നേരത്തെ തിയേറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിലും വേണ്ടത്ര നേട്ടമുണ്ടാക്കിരുന്നില്ല
Updated on
1 min read

12 വർഷത്തിന് ശേഷം ഷാജി കൈലാസ് - മോഹൻലാൽ കൂട്ടുകെട്ട് ഒരുമിച്ച എലോൺ ഒടിടിയിലേക്ക് . ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ മാർച്ച് മൂന്നിന് ചിത്രം റിലീസ് ചെയ്യും . ഓൺലൈൻ റിലീസ് പ്രഖ്യാപിച്ചുള്ള ഒഫീഷ്യൽ ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടു

പന്ത്രണ്ട് വർഷത്തിന് ശേഷം ഷാജി കൈലാസും മോഹൻലാലും ഒരുമിച്ച എലോൺ ഒടിടിക്ക് വേണ്ടി മാത്രം ഒരുക്കിയ സിനിമയാണെന്നാണ് ആദ്യ ഘട്ടത്തിൽ പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുകയായിരുന്നു . ജനുവരി 26 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്

ഒടുവിൽ എലോൺ ഒടിടിയിലേക്ക് ; തീയതി പ്രഖ്യാപിച്ചു
ഒടിടി പ്ലാൻ പൊളിച്ച് ഹോട്ട്സ്റ്റാർ ; മോഹൻലാലിന്റെ എലോൺ തീയേറ്ററുകളിലേക്ക്

ലോക്ഡൗണ്‍ കാലത്ത് ഒരു ഫ്‌ളാറ്റിലുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. ഹൊറർ ത്രില്ലർ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രഥ്വിരാജ് , മല്ലിക സുകുമാരൻ , മഞ്ജുവാര്യർ എന്നിവരും ശബ്ധ സാന്നിധ്യമായി ചിത്രത്തിലുണ്ട് .

ഒടുവിൽ എലോൺ ഒടിടിയിലേക്ക് ; തീയതി പ്രഖ്യാപിച്ചു
തീയേറ്ററിലും 'എലോൺ'; ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞ് മോഹൻലാൽ ചിത്രം

രാജേഷ് ജയരാമന്റേതാണ് തിരക്കഥ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത് . ലോക്ഡൗണിന് തൊട്ടു പിന്നാലെ ചിത്രീകരണം പൂർത്തിയാക്കിയിരുന്നെങ്കിലും പല കാരണങ്ങൾ കൊണ്ട് റിലീസ് വൈകുകയായിരുന്നു

logo
The Fourth
www.thefourthnews.in