താരസംഘടനയ്ക്ക് ജിഎസ്ടി നോട്ടീസ്; സ്റ്റേജ് ഷോകൾക്ക് ഉൾപ്പെടെ നികുതി അടയ്ക്കണം

താരസംഘടനയ്ക്ക് ജിഎസ്ടി നോട്ടീസ്; സ്റ്റേജ് ഷോകൾക്ക് ഉൾപ്പെടെ നികുതി അടയ്ക്കണം

നികുതിയും പലിശയും പിഴയുമടക്കം നാലുകോടിയിലേറെ രൂപ അടയ്ക്കണം
Updated on
1 min read

താരസംഘടനയായ അമ്മയ്ക്ക് ജിഎസ്ടി നോട്ടീസ്. സ്റ്റേജ് ഷോകളിൽ നിന്നടക്കമുള്ള വരുമാനത്തിന് നികുതിയടക്കണമെന്നാണ് നിർദേശം . 2017 മുതലുള്ള ജിഎസ്ടി അടയ്ക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. നികുതിയും പിഴയും പലിശയുമടക്കം നാലുകോടിയിലേറെ രൂപ അടയ്ക്കണമെന്നാണ് സൂചന

ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ എന്ന നിലയ്ക്കായിരുന്നു അമ്മയുടെ രജിസ്ട്രേഷൻ . എന്നാൽ ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ ആണെങ്കിലും വരുമാനത്തിന് നികുതി നൽകണമെന്ന് നിർദേശിച്ച് ജിഎസ്ടി അധികൃതർ സമൻസ് നൽകിയിരുന്നു . ഇതിനെ തുടർന്ന് കഴിഞ്ഞ വർഷം ജിഎസ്ടിയിൽ ഉൾപ്പെടുത്തി അമ്മ രജിസ്ട്രേഷൻ പുതുക്കിയിരുന്നു. അംഗത്വ ഫീസ് അടക്കം നിലവിൽ ജിഎസ്ടി പരിധിയിലാണ്

മാത്രമല്ല 1987 മുതൽ സംഘടനയുടെ വരുമാന സ്രോതസ് വെളിപ്പെടുത്തണമെന്ന് കാണിച്ചും നേരത്തെ ജിഎസ്ടി നോട്ടീസ് നൽകിയിരുന്നു. ഇതിനുള്ള മറുപടി നൽകിയിട്ടുണ്ടെന്നും പുതിയ നോട്ടീസിനുള്ള മറുപടി ഉടൻ നൽകുമെന്നും അമ്മ ഭാരവാഹികൾ വൃക്തമാക്കി

logo
The Fourth
www.thefourthnews.in