അഞ്ജലി മേനോൻ- ഗീതു മോഹൻദാസ് ചിത്രത്തിൽ നസ്രിയയും പ്രണവും? അഞ്ജലി മേനോൻ പറയുന്നു

അഞ്ജലി മേനോൻ- ഗീതു മോഹൻദാസ് ചിത്രത്തിൽ നസ്രിയയും പ്രണവും? അഞ്ജലി മേനോൻ പറയുന്നു

നസ്രിയ , പ്രണവ് , പൃഥ്വിരാജ് എന്നിവർ ഒരുമിക്കുന്നു എന്നായിരുന്നു വാർത്തകൾ
Updated on
1 min read

വണ്ടർ വുമണിന് ശേഷം അഞ്ജലി മേനോൻ എഴുതുന്ന തിരക്കഥ, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്നു. പ്രണവ് മോഹൻലാൽ , നസ്രിയ ,പൃഥ്വിരാജ് എന്നിവരായിരിക്കും താരങ്ങളെന്നായിരുന്നു വാർത്തകൾ. അവധി ആഘോഷത്തിലായിരുന്ന പ്രണവ് മടങ്ങിയെത്തിയെന്നും കഥ കേട്ടെന്നുമടക്കം വാർത്തകൾ പ്രചരിച്ചു

എന്നാൽ ഈ വാർത്തകൾ സത്യമല്ലെന്ന് അഞ്ജലി മേനോൻ ദ ഫോർത്തിനോട് പ്രതികരിച്ചു. അത്തരം ആലോചനകൾ ഒന്നും നിലവിൽ ഇല്ലെന്നും അഞ്ജലി മേനോൻ പറഞ്ഞു

അഞ്ജലി മേനോൻ- ഗീതു മോഹൻദാസ് ചിത്രത്തിൽ നസ്രിയയും പ്രണവും? അഞ്ജലി മേനോൻ പറയുന്നു
തമിഴ് സിനിമയിൽ നിന്ന് പിൻമാറി ; കാരണം പറഞ്ഞ് മമിത ബൈജു

വിവാഹ ശേഷം നസ്രിയ സിനിമയിലേക്ക് മടങ്ങി വന്നത് അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെയാണ് . പൃഥ്വിരാജും പാർവതി തിരുവോത്തുമായിരുന്നു പ്രധാന താരങ്ങൾ. നസ്രിയ , ഫഹദ് ഫാസിൽ , ദുൽഖർ സൽമാൻ , പാർവതി തിരുവോത്ത്,നിവിൻ പോളി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ ഒരുക്കിയ ബാംഗ്ലൂർ ഡെയ്സ് സൂപ്പർ ഹിറ്റായിരുന്നു

logo
The Fourth
www.thefourthnews.in