അതൊരു സ്വപ്നം, നരസിംഹം കാലത്ത് തുടങ്ങിയ ചർച്ച! മമ്മൂട്ടി- മോഹൻലാൽ സൂപ്പർ കോമ്പോ; ആന്റണി പെരുമ്പാവൂർ മനസ് തുറക്കുന്നു

അതൊരു സ്വപ്നം, നരസിംഹം കാലത്ത് തുടങ്ങിയ ചർച്ച! മമ്മൂട്ടി- മോഹൻലാൽ സൂപ്പർ കോമ്പോ; ആന്റണി പെരുമ്പാവൂർ മനസ് തുറക്കുന്നു

''മമ്മൂട്ടിക്കമ്പനിക്കു വേണ്ടി ലാൽ സാറും ആശീർവാദിനുവേണ്ടി മമ്മൂക്കയും അഭിനയിക്കുന്ന സിനിമയാണോ അതോ ഇരു നിർമാണക്കമ്പനികളും കൈകോർക്കുന്ന ചിത്രമാണോ എന്നതടക്കമുള്ള കാര്യങ്ങൾ പറയാറായിട്ടില്ല''
Updated on
1 min read

മമ്മൂട്ടിക്കമ്പനിക്ക് കൈകൊടുത്ത് ആശീർവാദ് സിനിമാസ്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായ പോസ്റ്റിനെക്കുറിച്ച് ദ ഫോർത്തിനോട് മനസ് തുറക്കുകയാണ് ആശീർവാദ് സിനിമാസിൻ്റെ അമരക്കാരൻ നിർമാതാവ് ആൻ്റണി പെരുമ്പാവൂർ.

അതൊരു സ്വപ്നം, നരസിംഹം കാലത്ത് തുടങ്ങിയ ചർച്ച! മമ്മൂട്ടി- മോഹൻലാൽ സൂപ്പർ കോമ്പോ; ആന്റണി പെരുമ്പാവൂർ മനസ് തുറക്കുന്നു
ഒടുവില്‍ ആ സ്വപ്ന ചിത്രം സംഭവിക്കുന്നു? സൂര്യയും പാ രഞ്ജിത്തും ഒന്നിക്കുന്നെന്ന് റിപ്പോർട്ടുകള്‍

''മലയാളത്തിൻ്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ഒന്നല്ല, നിരവധി സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. 24 വർഷം മുൻപ് ആശിർവാദ് നിർമിച്ച നരസിംഹത്തിൻ്റെ ഷൂട്ടിങ് സമയം മുതൽ ഇക്കാര്യം ഞങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. പിന്നീട് വർഷങ്ങൾക്ക് ശേഷം ട്വൻ്റി 20 യിലും കടൽ കടന്നൊരു മാത്തുക്കുട്ടിയിലുമൊക്കെ ഇരുവരും ഒരുമിച്ചു. മമ്മൂക്കയും ലാൽസാറും പിന്നീട് നിരവധി സിനിമകളുടെ തിരക്കിലായി. എങ്കിലും ഇരുവരുടെയും ആരാധകർക്ക് പുറമേ മലയാളികൾ ഒന്നടങ്കം ആ കോമ്പോ വീണ്ടും കൊതിക്കുന്നുണ്ട്. നിർമാതാക്കളുടെ സംഘടനയും അമ്മയും മഴവിൽ മനോരമയും ചേർന്ന് സംഘടിപ്പിച്ച അവാർഡ് നിശയിലാണ് വീണ്ടും ചർച്ചകൾ സജീവമായത്,''ആന്റണി പെരുമ്പാവൂർ പറഞ്ഞു.

അതൊരു സ്വപ്നം, നരസിംഹം കാലത്ത് തുടങ്ങിയ ചർച്ച! മമ്മൂട്ടി- മോഹൻലാൽ സൂപ്പർ കോമ്പോ; ആന്റണി പെരുമ്പാവൂർ മനസ് തുറക്കുന്നു
'ഒറ്റപ്പെട്ടപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ല, മൊഴികള്‍ അപ്രസക്തമല്ല, സമഗ്ര അന്വേഷണം വേണം'; അമ്മ എക്‌സിക്യൂട്ടീവ് നിലപാട് തള്ളി ജഗദീഷ്

മമ്മൂക്കയ്ക്ക് ഇപ്പോൾ സ്വന്തമായി നിർമാണക്കമ്പനിയുണ്ട്. മമ്മൂട്ടിക്കമ്പനിക്കുവേണ്ടി ലാൽ സാറും ആശിർവാദിനുവേണ്ടി മമ്മൂക്കയും അഭിനയിക്കുന്ന സിനിമയാണോ അതോ ഇരു നിർമാണക്കമ്പനികളും കൈകോർക്കുന്ന ചിത്രമാണോ എന്നതടക്കമുള്ള കാര്യങ്ങൾ പറയാറായിട്ടില്ല. എന്തായാലും മലയാളത്തിൻ്റെ പ്രിയതാരങ്ങൾ വീണ്ടും ഒരുമിക്കുന്ന സിനിമ സംഭവിക്കും. ആ സ്വപ്നത്തിലേക്കുള്ള യാത്ര എത്രയും വേഗം സഫലമാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

logo
The Fourth
www.thefourthnews.in