ഒരു കുടുംബത്തിലെ മൂന്ന് തലമുറകളുടെ കഥ; 'അരിക്' ചിത്രീകരണം പൂര്‍ത്തിയായി
മാധ്യമപ്രവര്‍ത്തകനായ വി എസ് സനോജ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'അരിക്' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. മധ്യകേരളത്തിലെ ഒരു കുടുംബത്തിലെ മൂന്ന് തലമുറകളുടെ കഥ പറയുന്ന അരിക് ചില രാഷ്ട്രീയ, സാമൂഹ്യ സംഭവങ്ങളും പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
കൊല്ലങ്കോട്, ലഖ്‌നൗ എന്നിവിടങ്ങളിലായി ചിത്രീകരിച്ച അരികിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ പുരോഗമിക്കുകയാണ്. ഒന്നരക്കോടി രൂപ ബജറ്റില്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് ചിത്രം നിര്‍മിക്കുന്നത്.
ഇര്‍ഷാദ്, സെന്തില്‍ കൃഷ്ണ, ധന്യ അനന്യ, ശാന്തി ബാലചന്ദ്രന്‍, റോണി ഡേവിഡ് രാജ്, സിജി പ്രദീപ്, ആര്‍ജെ മുരുകന്‍, ഹരീഷ് പേങ്ങന്‍, അഞ്ജലി, യൂനസ്, ഭാനു പ്രതാപ്, ഭൂപേന്ദ്ര ചൗഹാന്‍, അര്‍ച്ചന പത്മിനി, ഡാവിഞ്ചി, ശ്രീഷ്മ, പ്രശോഭ്, അബു, പ്രതാപന്‍, സതീശ് കുന്നത്ത്, ഊരാളി ഷാജി, സുധീഷ് കുമാര്‍, സക്കറിയ, നയന, സവിത, ഉത്തര, മല്ലു പി ശേഖര്‍, ഫേവര്‍ ഫ്രാന്‍സിസ്, സി അനൂപ്, പി കെ ഭരതന്‍, പോള്‍ ഡി തുടങ്ങി സിനിമ, നാടക, ടെലിവിഷന്‍ രംഗത്തുള്ളവരും പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
വി എസ് സനോജും ജോബി വര്‍ഗീസും ചേര്‍ന്നാണു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ബിജിബാലാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. മനേഷ് മാധവനാണ് ഛായഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് കലാസംവിധാനം ഒരുക്കിയിരിക്കുന്നത് ഗോകുല്‍ദാസും, ശബ്ദമിശ്രണം രാധാകൃഷ്ണന്‍ എസുമാണ്. ശ്രീജിത്ത് ഗുരുവായൂരാണ് മേക്കപ്പ്. കുമാര്‍ എടപ്പാളാണ് വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്നത് .