അരിക്കൊമ്പന്‍ വെള്ളിത്തിരയിലേക്ക്; ടാഗ് ലൈന്‍ തന്നെയാണ് സിനിമയെന്ന് സംവിധായകന്‍ സാജിദ് യഹിയ

അരിക്കൊമ്പന്‍ വെള്ളിത്തിരയിലേക്ക്; ടാഗ് ലൈന്‍ തന്നെയാണ് സിനിമയെന്ന് സംവിധായകന്‍ സാജിദ് യഹിയ

ഭൂമിയില്‍ ഏറ്റവും ശക്തമായത് നീതിയാണെന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍
Updated on
2 min read

ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്റെ ജീവിതം വെള്ളിത്തിരയിലേക്കെത്തുന്നു. ഭൂമിയില്‍ ഏറ്റവും ശക്തമായത് നീതിയാണെന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിവിട്ടിരിക്കുന്നത്. നൂറ് ശതമാനം അരിക്കൊമ്പനെന്ന കാടിന്റെ യഥാർത്ഥ അവകാശിയുടെ കഥ തന്നെയാണ് ചിത്രമെന്ന് സംവിധായകന്‍ സാജിദ് യഹിയ പറയുന്നു

വാര്‍ത്തകളില്‍ ഇപ്പോഴും സജീവമായി നില്‍ക്കുന്ന അരിക്കൊമ്പന്റെ, സിനിമാ വിശേഷങ്ങളറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ഗാനരചയിതാവ് എന്ന നിലയില്‍ ശ്രദ്ധേയനായ സുഹൈല്‍ എം കോയ ആണ് അരിക്കൊമ്പന്‍റെ തിരക്കഥ ഒരുക്കുന്നത്. അരിക്കൊമ്പനൊപ്പമാണോ അതോ അവനെതിരാണോ കഥ? ദ ഫോര്‍ത്തിനോട് പ്രതികരിക്കുന്നു സംവിധായകന്‍ സാജിദ് യഹിയ.

'ലോകത്തിലേറ്റവും ശക്തമായത് നീതിയാണ്' ആ ടാഗ്ലൈന്‍ തന്നെയാണ് സിനിമ. നൂറ് ശതമാനം അരിക്കൊമ്പന്റെ അവകാശങ്ങള്‍ തന്നെയാണ് സിനിമയ്ക്ക് ഇതിവൃത്തം

സാജിദ് യഹിയ

'ലോകത്തിലേറ്റവും ശക്തമായത് നീതിയാണ്' ആ ടാഗ് ലൈന്‍ തന്നെയാണ് സിനിമ. കുടിയൊഴിക്കപ്പെട്ടൊരു ജീവി നീതിയ്ക്ക് വേണ്ടി പോരാടുകയാണ്. അവരുടെ ആവാസസ്ഥലത്ത് കടന്നുകയറി മനുഷ്യര്‍ മൃഗങ്ങളെ വില്ലനാക്കുകയാണ്. ചിന്നക്കനാലിലെ പ്രദേശവാസികളെ പിന്തുണയ്ക്കുന്നില്ലെന്നല്ല, മൃഗങ്ങളുടെ അവകാശങ്ങളെ മുന്‍നിര്‍ത്തിയുള്ള എതിര്‍പ്പാണ് മുന്നോട്ട് വയ്ക്കുന്നത്. അതായിരിക്കും സിനിമ പറയുന്നത് സാജിദ് പറഞ്ഞു.

മറ്റുള്ള ആനകള്‍ മയക്കുവെടി കണ്ടാലും, കുടം കൊട്ടി ശബ്ദമുണ്ടാക്കിയാലും പേടിച്ചരണ്ട് ഓടുന്ന സമയത്ത് അരിക്കൊമ്പന്‍ പ്രതിരോധിക്കുകയാണ്. അരിക്കൊമ്പന്‍ ഒരു വിപ്ലവകാരിയായി നിലനില്‍ക്കുകയാണ്. അവന്റെ ആവാസവ്യവസ്ഥയ്ക്കും സഹജീവികള്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്കുമെതിരെ പ്രതിരോധിക്കുകയാണ് ചെയ്യുന്നത്. അരിക്കൊമ്പനെ പിന്തുണച്ചുകൊണ്ട് കരയുന്ന ആദിവാസികളെ നമ്മള്‍കണ്ടു.

നമ്മള്‍ നേരില്‍ കണ്ട ജീവിതം സിനിമയാവുമ്പോള്‍ അതിനൊരു വൈകാരിക തലമുണ്ട്. ആ വൈകാരിക തലം നിലനിര്‍ത്തിക്കൊണ്ട് തന്നെ വലിയ വിശ്വാസ്യതയോടെ സിനിമ പ്രേക്ഷകരിലേയ്‌ക്കെത്തിക്കുക കൂടി വേണം

സാജിദ് യഹിയ

വളരെ സിനിമാറ്റിക്കാണ് അരിക്കൊമ്പന്റെ ജീവിതം. അവന്റെ അമ്മ മരിച്ചതും ചക്കകൊമ്പനെന്ന സുഹൃത്തും ഒരു കുടുംബവുമെല്ലാം നല്ലൊരു കഥയാണ് പറയുന്നത്

വളരെ സിനിമാറ്റിക്കാണ് അരിക്കൊമ്പന്റെ ജീവിതം. അവന്റെ അമ്മ മരിച്ചതും ചക്കകൊമ്പനെന്ന സുഹൃത്തും ഒരു കുടുംബവുമെല്ലാം നല്ലൊരു കഥയാണ് പറയുന്നത്. സിനിമ ഏറ്റവും ആധികാരികമാക്കാന്‍ വേണ്ടിയുള്ള കാര്യങ്ങള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്. നമ്മള്‍ നേരില്‍ കണ്ട ജീവിതം സിനിമയാവുമ്പോള്‍ അതിനൊരു വൈകാരിക തലമുണ്ട്. ആ വൈകാരിക തലം നിലനിര്‍ത്തിക്കൊണ്ട് വലിയ വിശ്വാസ്യതയോടെ സിനിമ പ്രേക്ഷകരിലേയ്‌ക്കെത്തിക്കുക കൂടി വേണം. ആ വിശ്വാസ്യത ഉണ്ടാക്കാനുള്ള ഓട്ടത്തിലാണിപ്പോള്‍. സാജിദ് യഹിയ പറഞ്ഞു.

ആന മാത്രമല്ല ചിന്നക്കനാലിലെ പല മൃഗങ്ങളും ചിത്രത്തിലെ കഥാപാത്രമാവും. അതിനൊക്കെ വേണ്ടിയാണ് അരിക്കൊമ്പന്‍ നിലനില്‍ക്കുന്നതെന്നാണ് ചിത്രം പറയാന്‍ ശ്രമിക്കുനത്

അരിക്കൊമ്പന്റെ ജീവിതത്തിന്റെ വൈകാരികത ഒട്ടും ചോര്‍ന്ന് പോവാതെ ജനങ്ങള്‍ക്ക് മനസിലാവുന്ന രീതിയില്‍ കഥപറയണം എന്നാണ് ഉദ്ദേശിക്കുന്നത്. തിരക്കഥ പൂര്‍ണമാവുന്നതേയുള്ളു. ആനയെ വച്ച് ചെയ്യുന്നതിനാല്‍ സാങ്കേതികമായ പഠനങ്ങള്‍ കൂടുതല്‍ നടത്തേണ്ടതുണ്ട്, അതിനായുള്ള പഠനത്തിലാണ്. അതിന് ശേഷമായിരിക്കും ചിത്രത്തിന്റെ താരനിര്‍ണയം . ആന മാത്രമല്ല ചിന്നക്കനാലിലെ പല മൃഗങ്ങളും ചിത്രത്തിലെ കഥാപാത്രമാവും അതിനൊക്കെവേണ്ടിയാണ് അരിക്കൊമ്പന്‍ നിലനില്‍ക്കുന്നതെന്നാണ് ചിത്രം പറയാന്‍ ശ്രമിക്കുന്നത്. ഈ സിനിമ അരിക്കൊമ്പനുള്ള നീതിയായിരിക്കുമെന്ന് ഉറപ്പിച്ചു പറയാം.

ഇടി, മോഹന്‍ലാല്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത സാജിദ് യഹിയയുടെ അടുത്ത ചിത്രമാണ് അരിക്കൊമ്പന്‍. ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ വനത്തിലേക്ക് മാറ്റിയ അരിക്കൊമ്പന് സമൂഹമാധ്യമങ്ങളില്‍ ഒരു സൂപ്പര്‍ താര പരിവേഷമാണ് നല്‍കുന്നത്. ആനകളുടെ കാര്യത്തിലുള്ള ഇരട്ടത്താപ്പിനെ മറ്റൊരു വിഭാഗം ചോദ്യം ചെയ്യുമ്പോഴും അരിക്കൊമ്പന്‍ സിനിമയാവുന്നതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ഷാരോണ്‍ ശ്രീനിവാസ്, പ്രിയദര്‍ശിനി,അമല്‍ മനോജ്, പ്രകാശ് അലക്‌സ് , വിമല്‍ നാസര്‍, നിഹാല്‍ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയംകുളം, മാഗ്ഗുഫിന്‍ എന്നിവരാണ് അരിക്കൊമ്പന്റെ പിന്നിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

logo
The Fourth
www.thefourthnews.in