arjundas
arjundas

അങ്കമാലി ഡയറീസ് ഹിന്ദിയിലേക്ക്; അര്‍ജുന്‍ ദാസ് പെപ്പെയാകും

കേഡി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ മധുമിതയാണ് സംവിധാനം
Updated on
1 min read

കൈതി, വിക്രം എന്നീ സിനിമകളിലൂടെ പ്രേക്ഷകപ്രീതി നേടിയ അര്‍ജുന്‍ ദാസ് ബോളിവുഡിലേക്ക്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഹിറ്റ് ചിത്രം അങ്കമാലി ഡയറീസിന്റെ ഹിന്ദി റീമേക്കിലാണ് അര്‍ജുന്റെ അരങ്ങേറ്റം. ആന്റണി വര്‍ഗീസ് അവതരിപ്പിച്ച് കയ്യടി നേടിയ പെപ്പെയായി അര്‍ജുന്‍ വേഷമിടും.

കേഡി എങ്കിറാ കറുപ്പുദുരൈ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ മധുമിതയാണ് ചിത്രത്തിന്റെ സംവിധാനം. അങ്കമാലി ഹൈലൈറ്റ് ചെയ്ത ചിത്രം ഹിന്ദിയിലേക്ക് എത്തുമ്പോള്‍ ഉള്‍നാടന്‍ ഗോവയാണ് കഥാപരിസരം. പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ചിത്രം. റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും.

logo
The Fourth
www.thefourthnews.in