മലയാളത്തിലെ ആദ്യ ഡിസ്റ്റോപ്പിയൻ കോമഡി ചിത്രം; കേരള പോപ് കോണിൽ എക്സ്‌ക്ലൂസീവ് പ്രീമിയറുമായി അരുൺചന്ദുവിന്റെ ഗഗനചാരി

മലയാളത്തിലെ ആദ്യ ഡിസ്റ്റോപ്പിയൻ കോമഡി ചിത്രം; കേരള പോപ് കോണിൽ എക്സ്‌ക്ലൂസീവ് പ്രീമിയറുമായി അരുൺചന്ദുവിന്റെ ഗഗനചാരി

ആഗോള തലത്തിൽ ശ്രദ്ധേയമായ 'കോമിക് കോൺ' ന്റെ മറ്റൊരു കേരള പതിപ്പാണ് കേരള പോപ് കോൺ
Updated on
2 min read

ഇന്ത്യയിൽ പ്രീമിയറിന് ഒരുങ്ങി മലയാളത്തിലെ ആദ്യ ഡിസ്റ്റോപ്പിയൻ കോമഡി ചിത്രം ഗഗനചാരി. കേരളത്തിലെ ഏറ്റവും വലിയ പോപ് കൾചർ പരിപാടിയായ 'കേരള പോപ് കോൺ'ൽ ആണ് ഗഗനചാരി എക്സ്‌ക്ലൂസീവ് പ്രീമിയർ ചെയ്യുന്നത്.

ആഗോള തലത്തിൽ ശ്രദ്ധേയമായ 'കോമിക് കോൺ' ന്റെ മറ്റൊരു കേരള പതിപ്പാണ് കേരള പോപ് കോൺ. കോമിക് കോൺ അഥവാ കോമിക് ബുക്ക് കൺവെൻഷൻ എന്നത് കോമിക് പുസ്തകങ്ങളിലും കോമിക് പുസ്തക സംസ്‌കാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഫാൻ കൺവെൻഷനാണ്, കോമിക് ബുക്ക് ആരാധകർ അതിന്റെ സ്രഷ്ടാക്കളെയും സാങ്കേതിക വിദ്ഗധരെയും കാണുന്നതിനും ചർച്ചകൾക്കും കണ്ടുമുട്ടുന്നതിനെയാണ് കോമിക് കോൺ എന്ന് പറയുന്നത്.

മലയാളത്തിലെ ആദ്യ ഡിസ്റ്റോപ്പിയൻ കോമഡി ചിത്രം; കേരള പോപ് കോണിൽ എക്സ്‌ക്ലൂസീവ് പ്രീമിയറുമായി അരുൺചന്ദുവിന്റെ ഗഗനചാരി
ഒരുപിടിയും തരാത്ത 'ഭ്രമയുഗം'; ഇത്തവണ അമാൽഡ ലിസ്, ഞെട്ടിക്കുന്ന ക്യാരക്ടർ പോസ്റ്ററുകൾ

അരുൺ ചന്ദു സംവിധാനം ചെയ്ത ഗഗനചാരി ആഗോള തലത്തിൽ വിവിധ ഫെസ്റ്റുകളിൽ ഇതിനോടകം അംഗീകാരങ്ങൾ സ്വന്തമാക്കിയിരുന്നു. മികച്ച ചിത്രം, മികച്ച സയന്റിഫിക് ഫീച്ചർ ഫിലിം, മികച്ച വിഷ്വൽ എഫ്ഫെക്ട്സ് എന്ന വിഭാഗങ്ങളിൽ ന്യൂ യോർക്ക് ഫിലിം അവാർഡ്‌സ് , ലോസ് ആഞ്ചലസ് ഫിലിം അവാർഡ്‌സ്, തെക്കൻ ഇറ്റലിയിൽ നടക്കുന്ന പ്രമാണ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ഗഗനചാരി പ്രദർശിപ്പിച്ചിരുന്നു.

ജനുവരി 7 ന് രാവിലെ പത്ത് മണിക്ക് കൊച്ചി ലുലുമാളിലെ പിവിആറിലാണ് കേരള പോപ് കോണിന്റെ ഭാഗമായി ചിത്രം പ്രദർശിപ്പിക്കുന്നത്. കോമിക് ബുക്ക്, പോപ്പ് സാംസ്‌കാരിക പ്രേമികൾ, കലാകാരന്മാർ, സിനിമാപ്രേമികൾ തുടങ്ങിയവർക്കൊപ്പം സിനിമയുടെ അഭിനേതാക്കളും അണിയറപ്രവർത്തകരും പ്രീമിയർ ഷോയിൽ പങ്കെടുക്കും.

മലയാളത്തിലെ ആദ്യ ഡിസ്റ്റോപ്പിയൻ കോമഡി ചിത്രം; കേരള പോപ് കോണിൽ എക്സ്‌ക്ലൂസീവ് പ്രീമിയറുമായി അരുൺചന്ദുവിന്റെ ഗഗനചാരി
'എന്തായിരിക്കും ആ ഡെവിൾസ് ആൾട്ടർനേറ്റീവ്', അബ്രഹാം ഓസ്‌ലറിൽ മമ്മൂട്ടി വില്ലനോ? ട്രെയ്‌ലർ പുറത്തിറങ്ങി

ജനുവരി 28-ന് കൊച്ചി പനമ്പിള്ളി നഗർ റോട്ടറി ക്ലബ്ബിൽ നടക്കുന്ന പ്രധാന പരിപാടിയുടെ ഔദ്യോഗിക ഫ്ലാഗ് ഓഫ് കൂടിയാണ് ഈ പ്രീമിയർ ഷോ. ഡിസ്ടോപ്പിയൻ പശ്ചാത്തലത്തിൽ 2043ലെ കേരളത്തിൽ നടക്കുന്ന കഥയായാണ് ഗഗനചാരിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

'സായാഹ്നവാർത്തകൾ', 'സാജൻ ബേക്കറി' എന്നീ ചിത്രങ്ങൾക്കുശേഷം അരുൺ ചന്തു സംവിധാനം ചെയ്യുന്ന 'ഗഗനചാരി' നിർമ്മിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ്. ശിവ സായിയും അരുൺ ചന്തുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റ് ആയിരുന്നു ശിവ സായി.

മലയാളത്തിലെ ആദ്യ ഡിസ്റ്റോപ്പിയൻ കോമഡി ചിത്രം; കേരള പോപ് കോണിൽ എക്സ്‌ക്ലൂസീവ് പ്രീമിയറുമായി അരുൺചന്ദുവിന്റെ ഗഗനചാരി
'അടുത്ത സിനിമ ലാലിനൊപ്പം, നിർമാണം ആശിർവാദ്'; പിറന്നാൾ ദിനത്തിൽ പ്രഖ്യാപനവുമായി സത്യൻ അന്തിക്കാട്

ഗോകുൽ സുരേഷ്, അജു വർഗീസ്, കെ.ബി ഗണേഷ് കുമാർ, അനാർക്കലി മരിക്കാർ, ജോൺ കൈപ്പള്ളിൽ തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്ന 'ഗഗനചാരി'യുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുർജിത്ത് എസ് പൈ ആണ്. 'സണ്ണി' '4 ഇയർസ് ' ചിത്രങ്ങൾക്ക് ശേഷം ശങ്കർ ശർമ സംഗീതം പകരുന്ന ചിത്രമാണ് 'ഗഗനചാരി'.

'കള' എന്ന സിനിമയുടെ ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ ഫിനിക്‌സ് പ്രഭുവാണ് ആക്ഷൻ ഡയറക്ടർ. വി.എഫ്.എക്‌സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്‌സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, ഗാനരചന- മനു മൻജിത് , കോസ്റ്റ്യൂം ഡിസൈനർ- ബുസി ബേബി ജോൺ, കലാസംവിധാനം- എം ബാവ, മേക്കപ്പ്- റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടർ- അഖിൽ സി തിലകൻ, അസിസ്റ്റന്റ് ഡയറക്ടർമാർ- അജിത് സച്ചു, കിരൺ ഉമ്മൻ രാജ്, ലിതിൻ കെ ടി, അരുൺ ലാൽ, സുജയ് സുദർശൻ, സ്റ്റിൽസ്- രാഹുൽ ബാലു വർഗീസ്, പ്രവീൺ രാജ്, പോസ്റ്റ് പ്രൊഡക്ഷൻ: നൈറ്റ് വിഷൻ പിക്ചേഴ്സ്, ക്രിയേറ്റീവ്‌സ്- അരുൺ ചന്തു, മ്യൂറൽ ആർട്ട്- ആത്മ, വിതരണം: അജിത് വിനായക റിലീസ്, പിആർഒ ആതിര ദിൽജിത്ത്.

logo
The Fourth
www.thefourthnews.in