അർജുൻ അശോകൻ, മാത്യു തോമസ്; ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 'ബ്രോമാൻസ്' ചിത്രീകരണം ആരംഭിച്ചു

അർജുൻ അശോകൻ, മാത്യു തോമസ്; ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 'ബ്രോമാൻസ്' ചിത്രീകരണം ആരംഭിച്ചു

അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് ചിത്രീകരണം ആരംഭിച്ചു.
Updated on
2 min read

ജോ ആൻഡ് ജോ, 18+ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് ചിത്രീകരണം ആരംഭിച്ചു.ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഖിൽ ജോർജാണ് ഛായാഗ്രഹണം. ചമ്മൻ ചാക്കോ എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരകുക്കുന്നത് ഗോവിന്ദ് വസന്തയാണ്, റൊണക്‌സ് സേവ്യർ മേക്കപ്പും, മാഷർ ഹംസ കോസ്റ്റ്യുമും ഒരുക്കുന്നു. നിമേഷ് എം താനൂർ ആണ് കലാസംവിധാനം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - റിജിവൻ അബ്ദുൽ ബഷീർ, പോസ്റ്റർസ്‌ - യെല്ലോടൂത്ത്, പ്രൊഡക്ഷൻ കൺട്രോളർ - സുധാർമ്മൻ വള്ളിക്കുന്ന്.

നവാഗതനായ നഹാസ് നാസർ സംവിധാനം ചെയ്യുന്ന ‘അഡിയോസ് അമിഗോ’ ആണ് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിച്ച്‌ ഉടൻ റിലീസിനൊരുങ്ങുന്ന ചിത്രം. ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടർ കൂടിയായിരുന്ന നഹാസ് നാസർ ആദ്യമായി സംവിധാനം ചെയ്യുന്ന ‘അഡിയോസ് അമിഗോ’, ആഷിക് ഉസ്മാൻ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമാണ്.

logo
The Fourth
www.thefourthnews.in