നവാഗത സംവിധായകന്റെ ചിത്രത്തിൽ ആസിഫ് അലിയും  അമലപോളും ഷറഫുദീനും; ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചു

നവാഗത സംവിധായകന്റെ ചിത്രത്തിൽ ആസിഫ് അലിയും അമലപോളും ഷറഫുദീനും; ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചു

ജീത്തു ജോസഫിന്റെ അസോസിയേറ്റായിരുന്നു അര്‍ഫാസ് ആയുബ്
Updated on
1 min read

ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിന് ശേഷം ഷറഫുദ്ദീൻ പ്രധാന വേഷത്തിലെത്തുന്നസിനിമയിൽ ആസിഫ് അലിയും അമല പോളും . ജീത്തു ജോസഫിന്റെ അസോസിയേറ്റായിരുന്ന അര്‍ഫാസ് ആയുബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

ദൃശ്യം 2, ട്വൽത്ത്മാന്‍, കൂമന്‍, റാം തുടങ്ങിയ സിനിമകളില്‍ ജീത്തു ജോസഫിന്റെ അസോസിയേറ്റ് ആയിരുന്നു അര്‍ഫാസ. ജിത്തു ജോസഫ് തന്നെയാണ് സിനിമയുടെ വിതരണവും നിര്‍വഹിക്കുന്നത്. രമേഷ് പിളളയും സുധന്‍ സുന്ദരവും ചേർന്നാണ് നിർമാണം. ജീത്തു ജോസഫിന്റെ ഭാര്യ ലിൻഡ ജീത്തുവാണ് വസ്ത്രാലങ്കാരം

നവാഗത സംവിധായകന്റെ ചിത്രത്തിൽ ആസിഫ് അലിയും  അമലപോളും ഷറഫുദീനും; ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചു
'താൻ കവിത ചൊല്ലിയാൽ ഞാൻ തോൽക്കും'; ഇന്നസെന്റിനൊപ്പമുള്ള രസകരമായ ഓർമ പങ്കുവച്ച് ബാലചന്ദ്രൻ ചുള്ളിക്കാട്

ക്രിസ്റ്റഫറിന് ശേഷം അമല പോൾ നായികയാകുന്ന മലയാള സിനിമയായിരിക്കും ഇത്. ആടുജീവിതമാണ് അമല പോളിന്റെ വരാനിരിക്കുന്ന പുതിയ ചിത്രം

logo
The Fourth
www.thefourthnews.in