ആസിഫ് അലി നായകനാകുന്ന ചിത്രം; 'ആഭ്യന്തര കുറ്റവാളി'യുടെ ചിത്രീകരണം ആരംഭിച്ചു

ആസിഫ് അലി നായകനാകുന്ന ചിത്രം; 'ആഭ്യന്തര കുറ്റവാളി'യുടെ ചിത്രീകരണം ആരംഭിച്ചു

നവാഗതനായ സേതുനാഥ് പത്മകുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്.
Updated on
1 min read

ആസിഫ് അലിയെ നായകനാക്കി നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം നിർമ്മിക്കുന്ന ചിത്രം ആഭ്യന്തര കുറ്റവാളിയുടെ ഷൂട്ടിംഗ് തിങ്കളാഴ്ച തൃപ്രയാറിൽ ആരംഭിച്ചു. നവാഗതനായ സേതുനാഥ് പത്മകുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്‍ടെയിനര്‍ ജോണറിലാണ് ആഭ്യന്തര കുറ്റവാളി ഒരുങ്ങുന്നത്. പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ജഗദീഷ്, ഹരിശ്രീ അശോകൻ, പ്രേം കുമാർ, സിദ്ധാർഥ് ഭരതൻ എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസീസ് നെടുമങ്ങാട്, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവരാണ് മറ്റ് താരങ്ങൾ. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വളരെ ലളിതമായ ചടങ്ങുകൾ മാത്രമാക്കി ഷൂട്ടിംഗ് ആരംഭിക്കുകയായിരുന്നു.

അജയ് ഡേവിഡ് കാച്ചപ്പള്ളിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. സോബിൻ സോമൻ എഡിറ്റിങ്ങും ബിജിബാൽ സം​ഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിൽ സാബു റാം ആണ് കലാ സംവിധാനം. സുധി സുരേന്ദ്രൻ മോക്കപ്പും മഞ്ജുഷാ രാധാകൃഷ്ണൻ വസ്ത്രാലങ്കാരവും ചെയ്യുന്നു. ​ഗാനങ്ങൾക്ക് വരികൾ ഒരുക്കുന്നത് മനു മൻജിതാണ്. ധനുഷ് നയനാർ ആണ് സൗണ്ട് ഡിസൈൻ.

logo
The Fourth
www.thefourthnews.in