ആസിഫ് അലി- അപർണ ബാലമുരളി ഒന്നിക്കുന്ന കിഷ്കിന്ധാകാണ്ഡത്തിന്റെ ടീസർ പുറത്ത്

ആസിഫ് അലി- അപർണ ബാലമുരളി ഒന്നിക്കുന്ന കിഷ്കിന്ധാകാണ്ഡത്തിന്റെ ടീസർ പുറത്ത്

'കക്ഷി അമ്മിണിപ്പിള്ള' എന്ന ഹിറ്റിനുശേഷം സംവിധായകൻ ദിൻജിത്ത് അയ്യത്താനുമായി ആസിഫ് അലി ഒന്നിക്കുന്ന ചിത്രമാണ് കിഷ്കിന്ധാകാണ്ഡം
Updated on
1 min read

ആസിഫ് അലിയുടെ പുതിയ ചിത്രം 'കിഷ്കിന്ധാകാണ്ഡ'ത്തിന്റെ ടീസർ പുറത്തിറങ്ങി. 'കക്ഷി അമ്മിണിപ്പിള്ള' എന്ന ഹിറ്റിനുശേഷം സംവിധായകൻ ദിൻജിത്ത് അയ്യത്താനുമായി ആസിഫ് അലി ഒന്നിക്കുന്ന ചിത്രമാണിത്. ആസിഫ് അലിയും അപർണാ ബാലമുരളിയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. ചിത്രം ഓണത്തിനു തിയേറ്ററുകളിലെത്തും.

ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിന്റെയും കാക്ക സ്റ്റോറീസിന്റെയും ബാനറിൽ ജോബി ജോർജ് തടത്തിലാണ് കിഷ്കിന്ധാകാണ്ഡം നിർമിക്കുന്നത്.

വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഴൽകൾ രവി, മേജർ രവി, നിഷാൻ, വൈഷ്ണവി രാജ്, മാസ്റ്റർ ആരവ്, കോട്ടയം രമേശ്‌, അമൽ രാജ്, ജിബിൻ ഗോപാൽ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.

ആസിഫ് അലി- അപർണ ബാലമുരളി ഒന്നിക്കുന്ന കിഷ്കിന്ധാകാണ്ഡത്തിന്റെ ടീസർ പുറത്ത്
കലാഭവൻ മണി വിടപറഞ്ഞിട്ട് എട്ടു വർഷം; 'സർക്കാർ പോലും മറന്ന മലയാള സിനിമയുടെ അതുല്യ പ്രതിഭ'; ഓർമ പങ്കിട്ട് വിനയൻ

ബാഹുൽ രമേശ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധായകൻ സുഷിൻ ശ്യാമാണ്. 'മൂന്നു ബുദ്ധിശാലികളായ കുരങ്ങന്മാരുടെ കഥ' എന്ന ടാഗ് ലൈനോടെയായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ ലോഗോ പുറത്തിറങ്ങിയത്.

logo
The Fourth
www.thefourthnews.in