നാ​ഗചൈതന്യയും ശോഭിത ധുലിപാലയും 2027ൽ വേർപിരിയുമെന്ന് പ്രവചനം; ജ്യോതിഷിക്കെതിരെ നിയമനടപടി

നാ​ഗചൈതന്യയും ശോഭിത ധുലിപാലയും 2027ൽ വേർപിരിയുമെന്ന് പ്രവചനം; ജ്യോതിഷിക്കെതിരെ നിയമനടപടി

സോഷ്യൽ മീഡിയയിലൂടെയാണ് അടുത്തിടെ ദമ്പതികളായ നാ​ഗചൈതന്യയുടെയും ശോഭിതയുടെയും ഭാവി ഇയാൾ പ്രവചിച്ചത്
Updated on
1 min read

മറ്റൊരു സ്ത്രീ കാരണത്താൻ നാ​ഗചൈതന്യയും ശോഭിത ധുലിപാലയും 2027ൽ വേർപിരിയുമെന്ന പ്രവചനം നടത്തിയ ജ്യോതിഷിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി തെലുങ്ക് ഫിലിം ജേണലിസ്റ്റ് അസോസിയേഷൻ. വേണു സ്വാമി എന്ന പേരിൽ അറിയപ്പെടുന്ന ജ്യോതിഷിയാണ് വിവാദപ്രവചനത്തിന്റെ പേരിൽ നിയമക്കുരുക്കിലായിരിക്കുന്നത്.

അടുത്തിടെ വിവാഹനിശ്ചയം കഴിഞ്ഞ നാ​ഗചൈതന്യയുടെയും ശോഭിതയുടെയും ഭാവി സോഷ്യൽ മീഡിയയിലൂടെയാണ് ജ്യോതിഷി പ്രവചിച്ചത്. വീഡിയോ വിവാദമായതിനെത്തുടർന്ന് തെലുങ്ക് ഫിലിം ജേണലിസ്റ്റ് അസോസിയേഷൻ ജ്യോതിഷിക്കെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു.

പോലീസ് കേസായതോടെ പ്രവചനത്തിൽ വ്യക്തത നൽകുന്നുവെന്ന പേരിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ മറ്റൊരു വീഡിയോയും ഇയാൾ പങ്കുവെച്ചു. താൻ നടത്തിയ പ്രവചനം നാ​ഗചൈതന്യയ്ക്കും മുൻ ഭാര്യ സാമന്ത റൂത്ത് പ്രഭുവിനും ഇടയിൽ സംഭവിച്ചതിൻ്റെ തുടർച്ച മാത്രമാണെന്ന് വീഡിയോയിൽ പറയുന്നു. ഇരുവരുടെയും വേർപിരിയൽ താൻ മുമ്പേ പ്രവചിച്ചിരുന്നുവെന്നും ഇയാൾ അവകാശപ്പെടുന്നു. ഇനി മുതൽ സിനിമാ താരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ഭാവി പ്രവചിക്കില്ലെന്ന് ഞാൻ പ്രതിജ്ഞയെടുക്കുന്നുവെന്നും ഇക്കാര്യം പരാതിക്കാരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും വീഡിയോയിൽ പറയുന്നു.

നാ​ഗചൈതന്യയും ശോഭിത ധുലിപാലയും 2027ൽ വേർപിരിയുമെന്ന് പ്രവചനം; ജ്യോതിഷിക്കെതിരെ നിയമനടപടി
'വിധിക്കാനോ വിലയിരുത്താനോ ഞാനില്ല'; 'എമർജൻസി' സംവിധാനം ചെയ്യാൻ പ്രേരിപ്പിച്ചത് ഇന്ദിര ​ഗാന്ധിയുടെ ജീവചരിത്രമെന്ന് കങ്കണ

സാമന്തയുടെയും നാ​ഗചൈതന്യയുടെയും മാത്രമല്ല രക്ഷിത് ഷെട്ടിയുമായുളള രശ്മികയുടെ വേർപിരിയലിനെക്കുറിച്ചും തന്റെ പ്രവചനം ശരിയായെന്നാണ് ഇയാളുടെ അവകാശവാദം. താരമൂല്യമുള്ള നടി ആകാൻ എന്ത് ചെയ്യണമെന്ന രശ്‌മികയുടെ ചോദ്യത്തിന് ഇരുവരുടെയും ജാതകപ്രകാരം പിരിഞ്ഞാൽ രണ്ടുപേർക്കും നല്ലതെന്ന് പറയുകയും അതുപ്രകാരം, രക്ഷിത് ഷെട്ടിയുമായി വിവാഹനിശ്ചയം വരെ കഴിഞ്ഞ രശ്മിക അതിൽ നിന്നു പിന്മാറുകയായിരുന്നുവെന്നും വേണു സ്വാമി അടുത്തിടെ പറഞ്ഞിരുന്നു.

പ്രവചനമെന്ന പേരിൽ ഇയാൾ നടത്തുന്ന അവകാശവാദങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും നിയമപരമായി നിയന്ത്രിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ തെലുങ്ക് ഫിലിം ജേണലിസ്റ്റ് അസോസിയേഷൻ പരാതി സമർപ്പിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in