59ാം വയസില്‍ പുകവലി ഉപേക്ഷിച്ചു; കാരണങ്ങള്‍ പലതാകാമെന്ന് ആരോഗ്യവിദഗ്ധര്‍, ഷാരുഖിന് ആകാമെങ്കില്‍ നിങ്ങള്‍ക്കും അനായാസം സാധിക്കും
തന്റെ 59ാം ജന്മദിനത്തിനോട് അനുബന്ധിച്ച ആരാധകരുമായി സംവദിക്കവേയാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്‍ ആ തീരുമാനം പ്രഖ്യാപിച്ചത്, മുപ്പതിലേറെ വര്‍ഷങ്ങളായി താന്‍ തുടര്‍ന്നു പോയിരുന്ന പുകവലി എന്ന ശീലം ഉപേക്ഷിക്കുകയാണ്. ബോളിവുഡിലെ ചെയിന്‍ സ്‌മോക്കര്‍മാരുടെ പട്ടികയില്‍ മുന്‍പന്തിയിലായിരുന്നു എസ്ആര്‍കെയുടെ സ്ഥാനം. പൊതുസ്ഥലങ്ങളില്‍ പോലും പരസ്യമായി പുകവലിക്കുകയും അതിനു നിരവധി തവണ പിഴ നല്‍കുകയും ചെയ്ത താരമാണ് ഷാരുഖ്. പുകവലി ഉപേക്ഷിക്കുന്നു എന്ന ഷാരുഖിന്റെ പ്രഖ്യാപനത്തെ ആരാധകര്‍ വലിയ തോതിലാണ് സ്വാഗതം ചെയ്തത്.
എന്നാല്‍, വര്‍ഷങ്ങളോളം അമിതമായ പുകവലിച്ചിരുന്ന ഷാരുഖ് ഈ പ്രായത്തില്‍ ആ ശീലം ഉപേക്ഷിച്ചാല്‍ പ്രയോജമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മറുപടി. നിങ്ങള്‍ 30,50,70 ഏതു പ്രായത്തില്‍ പുകവലി ഉപേകേഷിച്ചാലും അതു നിങ്ങളുടെ ആരോഗ്യവും ജീവിത നിലവാരവും മെച്ചപ്പെടുത്തുമെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. പുകവലി നിര്‍ത്തുന്ന അന്നു മുതല്‍ അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ കുറയുകയും ശരീരം സ്വയം നന്നക്കാന്‍ തുടങ്ങുകയും ചെയ്യും. ഇതോടെ, ആരോഗ്യപ്രശ്‌നങ്ങളുടെ സാധ്യത ഗണ്യമായി കുറയുമെന്ന് ഡല്‍ഹി സികെ ബിര്‍ള ഹോസ്പിറ്റലിലെ പല്‍മണോളജിസ്റ്റ് ഡോ. വികാസ് മിത്തല്‍ പറയുന്നു. ഉദാഹരണത്തിന് പുകവലി ഉപേക്ഷിച്ച ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഹൃദ്രോഗസാധ്യത കുത്തനെ കുറയുന്നു. കൂടാതെ, അഞ്ചു വര്‍ഷത്തിനുള്ളില്‍ വായിലും തൊണ്ടയിലും ക്യാന്‍സറുണ്ടാകാനുള്ള സാധ്യത പകുതിയായി കുറയുമെന്നും ഡോക്ടര്‍ പറയുന്നു.
ഷാരുഖ് ഖാന്‍ പുകവലി ഉപേക്ഷിക്കാനുള്ള കാരണം ആരോഗ്യപ്രശ്‌നങ്ങളാണെന്ന് കരുതിന്നില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വര്‍ഷങ്ങളായുള്ള ശീലം ഉപേക്ഷിക്കാന്‍ ഒരാള്‍ ഉറപ്പിച്ചുതീരുമാനിച്ചതിന്റെ ഭാഗമായേക്കാം ഇത്. വര്‍ഷങ്ങളായി പുകവലിക്കുന്ന ഒരാള്‍ക്ക്‌പോലും വേഗത്തില്‍ പുകവലി നിര്‍ത്താന്‍ ശരീരം അനുകൂലമായി പ്രതികരിക്കാന്‍ തുടങ്ങുമെന്ന് ഡോ. സിങ് പറയുന്നു. പുകവലി നിര്‍ത്തി ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ രക്തത്തിലെ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവ് കുറയുകയും ഓക്‌സിജന്റെ അളവ് സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്യുന്നു.
ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വീണ്ടെടുക്കാന്‍ തുടങ്ങുകയും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രക്തചംക്രമണം മെച്ചപ്പെടുകയും ചെയ്യുന്നു. ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ശ്വസന പ്രവര്‍ത്തനം എന്നിവയെല്ലാം കാലക്രമേണ ഗണ്യമായി മെച്ചപ്പെടുകയും ചെയ്യും. പുകവലി നിര്‍ത്താന്‍ ഉറച്ചതീരുമാനമെടുത്താന്‍ ശരീരത്തിലെ നിക്കോട്ടിന്റെ അളവ് കുറയുന്നതിന് അനുസരിച്ച് ആ ശീലത്തോട് എന്നന്നേക്കുമായി വിട പറയാം. പുകവലി നിര്‍ത്തിമ്പോള്‍ മലബന്ധം, ദേഷ്യക്കൂടുതല്‍, ഉറക്കമില്ലായ്മ പോലെയുള്ള പ്രശ്‌നങ്ങള്‍ കുറച്ചുദിവസത്തേക്ക് അലട്ടാന്‍ സാധ്യതയുണ്ടെങ്കിലും വളരെ വേഗം ഇത് മറിമടക്കാന്‍ ആകും. മാനസികസമ്മര്‍ദമാണ് ഏറെ പേരെയും പുകവലിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇത്തരത്തില്‍ മാനസികസമ്മര്‍ദത്തെ മറികടക്കാന്‍ സാധിക്കാത്തവര്‍ പുകവലി നിര്‍ത്താന്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടിയാല്‍ ഉടന്‍ പ്രയോജനം ലഭിക്കും.
നിരവധി ചെറുപ്പക്കാര്‍ ഏറെ ആരാധാനയോടെ കാണുന്ന ഷാരുഖ് ഖാന്‍ പരസ്യമായി തന്റെ പുകവലി ശീലം ഉപേക്ഷിക്കുന്ന എന്നു പ്രഖ്യാപിക്കുന്നത് ഏറെ സന്തോഷമാണെന്നും അത് പുകയില വിരുദ്ധ പ്രചാരണത്തിന് കൂടുതല്‍ ഊര്‍ജം പകരുമെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പറയുന്നു. ദശകങ്ങളോടെ ചെയിന്‍ സ്‌മോക്കറായിരുന്ന എസ്ആര്‍കെയ്ക്ക് ഒരുദിവസം കൊണ്ട് ആ ശീലം ഉപേക്ഷിക്കാന്‍ സാധിക്കുന്നെങ്കില്‍ ബാക്കിയുള്ളവര്‍ക്ക് പുകവലി ശീലം ഉപേക്ഷിക്കല്‍ അനായാസം ആണെന്നും വിദഗ്ധര്‍ പറയുന്നു.