ഷാരൂഖ് ഖാനുളള  പ്രണയലേഖനമാണ് ജവാനെന്ന് അറ്റ്ലി; 700 കോടി ക്ലബിൽ ഇടം പിടിച്ച് ചിത്രം ബോക്സ് ഓഫീസിൽ തരംഗമാകുന്നു

ഷാരൂഖ് ഖാനുളള പ്രണയലേഖനമാണ് ജവാനെന്ന് അറ്റ്ലി; 700 കോടി ക്ലബിൽ ഇടം പിടിച്ച് ചിത്രം ബോക്സ് ഓഫീസിൽ തരംഗമാകുന്നു

സെപ്റ്റംബർ 7നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്
Updated on
1 min read

ജവാൻ ഷാരൂഖ് ഖാനുളള തന്റെ പ്രണയലേഖനമാണെന്ന് സംവിധായകൻ അറ്റ്‌ലി. ബോക്സ് ഓഫീസിൽ തരം​ഗമായി മാറിയ ജവാന്റെ വിജയത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ആഘോഷപരിപാടിയിലാണ് അദ്ദേ​ഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ മാസം ഏഴിന് തീയേറ്ററുകളിലെത്തിയ ചിത്രം ലോകമെമ്പാടുമായി 700 കോടി നേടിക്കഴിഞ്ഞിരിക്കുകയാണ്.

ഷാരൂഖ് ഖാനുളള  പ്രണയലേഖനമാണ് ജവാനെന്ന് അറ്റ്ലി; 700 കോടി ക്ലബിൽ ഇടം പിടിച്ച് ചിത്രം ബോക്സ് ഓഫീസിൽ തരംഗമാകുന്നു
ഷാരൂഖ് ഖാൻ തിരുപ്പതി ക്ഷേത്രത്തിൽ; ഒപ്പം നയൻതാരയും വിഘ്നേഷ് ശിവനും

താൻ എല്ലായ്പ്പോഴും തെന്നിന്ത്യൻ സിനിമയുടെ ആരാധകനാണെന്ന് ഷാരൂഖ് ഖാൻ പറഞ്ഞു. വിജയ് സേതുപതി, നയൻതാര, സംവിധായകൻ അറ്റ്‌ലി എന്നിവരുൾപ്പെടെ ചിത്രം ഹിറ്റാക്കിയതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അദ്ദേഹം നന്ദിയും പറഞ്ഞു. 300 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം ലോകമെമ്പാടും തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്ലായി 4500 ഓളം തീയേറ്ററുകളിലാണ് റിലീസ് ചെയ്തിരുന്നത്.

ചിത്രം പുറത്തിറങ്ങി ഏഴ് ദിവസം കൊണ്ടാണ് ലോകത്താകെ ഇതുവരെ 700 കോടി ജവാൻ കളക്ഷൻ നേടിയിരിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. ഇന്ത്യയിൽ നിന്നുമാത്രം ചിത്രം 465 കോടി രൂപ നേടിയപ്പോൾ വിദേശത്തുനിന്ന് 235 കോടി രൂപയാണ് നേടി. ജവാൻ തീയേറ്ററുകളിലെത്തി ഒരാഴ്ച പിന്നിടുമ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്. ഈ വർഷം പുറത്തിറങ്ങിയ ഷാരൂഖ് ചിത്രം ഒൻപത് ദിവസമെടുത്തണ് 700 കോടി നേടിയത്. അതിനെ പിന്തളളിയാണ് താരത്തിന്റെ തന്നെ പുതിയ ചിത്രം അതിവേ​ഗം 700 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുന്നത്.

ഷാരൂഖ് ഖാനുളള  പ്രണയലേഖനമാണ് ജവാനെന്ന് അറ്റ്ലി; 700 കോടി ക്ലബിൽ ഇടം പിടിച്ച് ചിത്രം ബോക്സ് ഓഫീസിൽ തരംഗമാകുന്നു
ഷാരൂഖിൻ്റെ ജവാൻ നാളെ തീയേറ്ററുകളിലേക്ക്; പ്രദർശനം 4500 ലധികം സ്ക്രീനുകളിൽ

സംവിധായകൻ അറ്റ്ലിയുടെ ആദ്യ ഹിന്ദി ചിത്രമാണ് ജവാൻ. വിജയ് സേതുപതിയുടേയും നയൻതാരയുടേയും ഹിന്ദിയിലെ അരങ്ങേറ്റ ചിത്രവും. പ്രിയാമണി, സാന്യ മൽഹോത്ര, റിധി ദോഗ്ര, സുനിൽ ഗ്രോവർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിൽ ദീപിക പദുക്കോൺ അതിഥി വേഷത്തിലുമെത്തുന്നു. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഒരുങ്ങിയ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധാണ്.

logo
The Fourth
www.thefourthnews.in