ലിയോ ഓഡിയോ ലോഞ്ച് ഉപേക്ഷിച്ചു; രാഷ്ട്രീയ കാരണങ്ങളില്ലെന്ന് നിർമാതാക്കൾ

ലിയോ ഓഡിയോ ലോഞ്ച് ഉപേക്ഷിച്ചു; രാഷ്ട്രീയ കാരണങ്ങളില്ലെന്ന് നിർമാതാക്കൾ

സെപ്റ്റംബര്‍ 30 ന് ചെന്നൈയിലെ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് പരിപാടി തീരുമാനിച്ചിരുന്നത്.
Updated on
1 min read

വിജയ് - ലോകേഷ് കൂട്ടുകെട്ടിലിറങ്ങുന്ന പുതിയ ചിത്രം ലിയോയുടെ ഓഡിയോ ലോഞ്ച് ഉപേക്ഷിച്ചു. സെപ്റ്റംബര്‍ 30 ന് നിശ്ചയിച്ചിരുന്ന ചടങ്ങാണ് ഉപേക്ഷിച്ചത്. ഓഡിയോ ലോഞ്ച് ഒഴിവാക്കിയതിനു പിന്നില്‍ മറ്റൊരു കാരണവുമില്ലെന്നും പ്രൊഡക്ഷന്‍ കമ്പനി സെവന്‍സ്ക്രീന്‍ സ്റ്റുഡിയോസ് അറിയിച്ചു. എക്‌സ് കുറിപ്പിലൂടെയാണ് പ്രതികരണം. പാസിന്റെ എണ്ണം പരിധിയില്‍ കവിഞ്ഞതും സുരാക്ഷാ പരിമിതികളും കണക്കിലെടുത്താണ് ഓഡിയോ ലോഞ്ച് ഒഴിവാക്കിയതെന്നും സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ വിശദീകരിക്കുന്നു

ലിയോയുടെ തമിഴ്നാട്ടിലെ വിതരണാവകാശം ഉദയ്നിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസ് ചോദിച്ചിരുന്നതായും അത് നൽകാത്തതിനാൽ ഓഡിയോ ലോഞ്ചിന് സർക്കാർ അനുമതി നിഷേധിച്ചെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഓഡിയോ ലോഞ്ച് ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളില്ലെന്ന് സെവൻസ്ക്രീൻ സ്റ്റുഡിയോ വിശദീകരിക്കുന്നത്

കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി വിജയ് ആരാധകരോട് സംവദിച്ചിരുന്ന വേദിയാണ് ഓരോ ചിത്രങ്ങളുടേയും ഓഡിയോ ലോഞ്ച്. നെൽസൺ ദിലീപ് കുമാറിന്റെ ബീസ്റ്റിന് മാത്രമാണ് സമീപകാലത്ത് ഓഡിയോ ലോഞ്ച് നടത്താതിരുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാത്ത സാഹചര്യത്തിലായിരുന്നു ബീസ്റ്റിന്റെ ഓഡിയോ ലോഞ്ച് ഒഴിവാക്കിയത്. പകരം സൺ ടിവിയിൽ നെൽസൺ ദിലീപ് കുമാർ തന്നെ ദളപതിയെ അഭിമുഖം നടത്തി ബീസ്റ്റിന്റെ വിശേഷങ്ങൾ പങ്കുവച്ചു. അതേസമയം, ജയിലറിന്റെ ഓഡിയോ ലോഞ്ചില്‍ രജനീകാന്ത് പറഞ്ഞ കഴുകന്‍ കാക്ക കഥയ്ക്കുള്ള മറുപടി ലിയോ ഓഡിയോ ലോഞ്ചിലുണ്ടാക്കുമെന്നായിരുന്നു പ്രേക്ഷക പ്രതീക്ഷ.

സെപ്റ്റംബര്‍ 30 ന് ചെന്നൈയിലെ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് പരിപാടി തീരുമാനിച്ചിരുന്നത്. നിര്‍മാതാക്കളില്‍ ഒരാളായ ജഗദീഷ് പളനിസാമിയും ലോഞ്ച് റദ്ദാക്കിയതിനെകുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു. ''ഇത് വളരെ കഠിനമായ തീരുമാനമാണ്, ഓരോ ആരാധകന്റെയും പോലെ അതേ നിരാശയാണ് ഞങ്ങള്‍ക്കും അനുഭവപ്പെടുന്നത്. മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടും ടിക്കറ്റിനായുള്ള തിരക്ക് കണക്കിലെടുത്ത് ഞങ്ങള്‍ക്ക് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു'' അദ്ദേഹം വ്യക്തമാക്കി.

ലിയോ ഓഡിയോ ലോഞ്ച് ഉപേക്ഷിച്ചു; രാഷ്ട്രീയ കാരണങ്ങളില്ലെന്ന് നിർമാതാക്കൾ
പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നോ? ലിയോ പോസ്റ്ററുകൾക്കെതിരെ രൂക്ഷ വിമർശനം

ഒക്ടോബര്‍ 19 ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ റിലീസ് ചെയ്യും. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. 

അടുത്തിടെ ചെന്നൈയില്‍ നടന്ന എ ആർ. റഹ്മാന്റെ സംഗീത പരിപാടിമറക്കുമാ നെഞ്ചം നിയന്ത്രിക്കാനാകാത്ത ജനത്തിരക്കിൽ അലങ്കോലപ്പെട്ടിരുന്നു. 20,000 പേർക്ക് മാത്രം പ്രവേശിക്കാന്‍ പോലീസ് അനുമതി നൽകിയ പരിപാടിയില്‍ 45,000-ത്തിലധികം സന്ദർശകർ എത്തിച്ചേര്‍ന്നതാണ് പ്രശ്നങ്ങള്‍ക്ക് വഴിവച്ചത്. ഇതിൽ വലിയ വിമർശനമാണ് എ ആർ റഹ്മാനും സംഘാടകർക്കും കേൾക്കേണ്ടിവന്നത്. സംഭവത്തില്‍ പരിപാടി സംഘടിപ്പിച്ച സ്വകാര്യ കമ്പനിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ഓഡിയോ ലോഞ്ച് ഒഴിവാക്കിയതെന്നാണ് സൂചന

logo
The Fourth
www.thefourthnews.in