അവതാറിന് റെക്കോർഡ് പ്രീബുക്കിങ് ; ഇന്ത്യയിൽ മാത്രം 20 കോടി വരുമാനം

അവതാറിന് റെക്കോർഡ് പ്രീബുക്കിങ് ; ഇന്ത്യയിൽ മാത്രം 20 കോടി വരുമാനം

ഐമാക്സ് സ്ക്രീനുകളിൽ ടിക്കറ്റ് നിരക്ക് 3500 രൂപ വരെ
Published on

പ്രേക്ഷകർ ഏറെ കാത്തിരുന്ന ജെയിംസ് കാമറൂണിന്റെഅവതാർ 2 വിന് പ്രതീക്ഷിച്ചതിലപ്പുറമുള്ള സ്വീകരണമൊരുക്കി ചലച്ചിത്രസ്വാദകർ. ചിത്രത്തിന്റെ മുൻകൂർ ബുക്കിങ്ങിന് ഇന്ത്യയിൽ നിന്ന് മാത്രം 20 കോടിയാണ് ആദ്യദിന വരുമാനം. ഇന്ത്യയിൽ മാത്രം 3800 ൽ അധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ആദ്യ ഷോയിൽ നിന്ന് മാത്രം 9 കോടിയിലധികം രൂപ ലഭിച്ചതായും സിനിട്രാക്ക് റിപ്പോർട്ട് ചെയ്യുന്നു

ഈ ഞായറാഴ്ച വരെയുള്ള പ്രീബുക്കിങ് ടിക്കറ്റുകൾ വിറ്റുപോയതാണ് വിവരം. ലോകസിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമെന്ന് അവതാർ 1 ന്റെ റെക്കോർഡ് രണ്ടാംഭാഗം മറികടക്കുമെന്നാണ് വിലയിരുത്തൽ. മുംബൈ , ബെംഗളൂരു തുടങ്ങിയ മെട്രോ സിറ്റികളിലെ ഐമാക്സ് സ്ക്രീനുകളിൽ 2500 മുതൽ 3500 വരെയാണ് ടിക്കറ്റ് നിരക്ക്

പതിമൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചിത്രത്തിന്റെ രണ്ടാംഭാഗം പ്രേക്ഷകരിലേക്ക് എത്തുന്നത്. പാൻഡോറയിലെ ജലാശയങ്ങളിലൂടെയുള്ള വിസ്മയ കാഴ്ചകളാണ് അവതാർ ടുവിൽ പ്രേക്ഷകനെ അമ്പരപ്പിക്കുന്നതെന്നാണ് ആദ്യപ്രതികരണങ്ങൾ സൂചിപ്പിക്കുന്നത് . 23 വർഷങ്ങൾക്ക് ശേഷം ജെയിംസ് കാമറൂണും കേറ്റ് വിൻസ്ലറ്റും ഒരുമിക്കുന്നുവെന്നതും അവതാർ 2 വിന്റെ പ്രത്യേകതയാണ്.

logo
The Fourth
www.thefourthnews.in