അവതാര്‍ 2 പോസ്റ്റര്‍
അവതാര്‍ 2 പോസ്റ്റര്‍

വിസ്മയിപ്പിക്കാന്‍ അവതാര്‍; നാലാം ഭാഗം ചിത്രീകരണം ആരംഭിച്ചെന്ന് ജെയിംസ് കാമറൂണ്‍

ദ വേ ഓഫ് വാട്ടര്‍ ഡിസംബര്‍ 16ന് തിയറ്ററുകളില്‍ എത്തും
Updated on
1 min read

സിനിമാ പ്രേമികളെ ആഗോള തലത്തില്‍ വിസ്മയിപ്പിച്ച അവതാറിന് നാലാം ഭാഗം ഒരുങ്ങുന്നതായി സംവിധായകന്‍ ജെയിംസ് കാമറൂണ്‍. അവതാറിന്റെ രണ്ടാം പതിപ്പായ അവതാര്‍: ദി വേ ഓഫ് വാട്ടര്‍ ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കെയാണ് നാലാം ഭാഗം പ്രൊഡക്ഷനെ കുറിച്ച് സംവിധായകന്‍ ഉറച്ച സൂചനകള്‍ നല്‍കുന്നത്. നാലാം ഭാഗവുമായി ബന്ധപ്പെട്ട അത്യാവശ്യമായ ചില സീനുകള്‍ ചിത്രീകരിക്കാന്‍ ആരംഭിച്ചതായും ജെയിംസ് കാമറൂണ്‍ സൂചനകള്‍ നല്‍കി.

ഡിസ്നിയുടെ ഡി 23 എക്‌സോയിലായിരുന്നു കാമറൂണിന്റെ വെളിപ്പെടുത്തല്‍. ബാലതാരങ്ങളെ വച്ചുള്ള ചില സീനുകള്‍ മുന്‍കൂട്ടി ചിത്രീകരിക്കുകയാണ് ചെയ്തത് എന്നാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍. യുഎസില്‍ നടന്ന എക്സ്പോയില്‍ ഡിസ്നിയുടെ വമ്പന്‍ താരങ്ങള്‍ അണിനിരന്നിരുന്നു.

യുഎസില്‍ നടന്ന എക്സ്പോയില്‍ വമ്പന്‍ താരങ്ങള്‍ അണിനിരന്നിരുന്നു

അവതാറിന്‍റെ മൂന്നാം ഭാഗത്തിന്‍റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണെന്നും നാലാം ഭാഗത്തിന്‍റെ ചിത്രീകരണം ആരംഭിച്ചെന്ന സ്ഥിരീകരണമാണ് കാമറൂണ്‍ നല്‍കുന്നത്. നാലാം ഭാഗത്തിനായി അവതാറിലെ കേന്ദ്ര കഥാപാത്രങ്ങളായ ജേക്കിന്‍റെയും നെയ്ടിരിയുടെയും കുട്ടികളായി അഭിനയിക്കുന്ന ബാലതാരങ്ങളുടെ സീനുകളാണ് ചിത്രീകരിച്ചതെന്ന് സംവിധായകന്‍ തന്നെ മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ചിത്രത്തില്‍ കുട്ടികളുടെ പ്രായം 6 വയസ്സാണ്. അതുകൊണ്ട് തന്നെ, അവതാറിന്‍റെ രണ്ടാം ഭാഗത്തെയും മൂന്നാം ഭാഗത്തെയും കുട്ടികളുടെ സീനുകള്‍ ഒരുമിച്ചാണ് ചിത്രീകരിച്ചത്. ബാലതാരങ്ങള്‍ അതെ പ്രായത്തില്‍ നാലാം ഭാഗത്തിലും പ്രത്യക്ഷപ്പെടുന്നതിനാല്‍ ആ സീനുകളും ചിത്രീകരിച്ചതായി ജെയംസ് ക്യാമറൂണ്‍ പറഞ്ഞിരുന്നു.

2009ല്‍ ഇറങ്ങിയ അവതാര്‍ എന്ന ആഗോളതലത്തില്‍ എക്കാലത്തെയും ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രമായി മാറി. 2.8 ബില്ല്യണ്‍ ഡോളറായിരുന്നു ചിത്രത്തിന്‍റെ കളക്ഷന്‍. അവതാറിന് തുടര്‍ഭാഗങ്ങള്‍ ഉണ്ടാകുമെന്ന സൂചനകള്‍ 2009ല്‍ തന്നെ പുറത്ത് വന്നിരുന്നു. സാം വര്‍ത്തിംഗ്ടണ്‍, സോ സല്‍ദാന, സിഗോര്‍ണി വീവറിനോടൊപ്പം രണ്ടാം ഭാഗത്തില്‍ കേറ്റ് വിന്‍സ്ലെറ്റ്, മിഷേല്‍ യോ, വിന്‍ ഡീസല്‍ തുടങ്ങിയവരും അണിനിരക്കും. ഈ വര്‍ഷം ഡിസംബര്‍ 16ന് ചിത്രം തിയറ്ററുകളില്‍ എത്തും.

logo
The Fourth
www.thefourthnews.in