അവതാർ ദ വേ ഓഫ് വാട്ടർ ഒടിടിയിലെത്തി
റിലീസിനെത്തി ആറ് മാസങ്ങൾക്ക് ശേഷം ജയിംസ് കാമറൂണിന്റെ അവതാർ ദ വേ ഓഫ് വാട്ടർ ഒടിടിയിലെത്തി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഇന്നലെ അർദ്ധരാത്രിയാണ് സ്ട്രീമിങ് ആരംഭിച്ചത്. ലോകസിനിമയിൽ തന്നെ ഏറ്റവും കൂടുതൽ വരുമാനവുമായി ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച ശേഷമാണ് ചിത്രം ഒടിടിയിലെത്തിയിരിക്കുന്നത് .ഇംഗ്ലീഷിന് പുറമെ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ പതിപ്പുകൾ ഒടിടിയിൽ ലഭ്യമാണ്
ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ നിന്നായി 2 ബില്യൺ ഡോളറിലധികമാണ് ചിത്രം നേടിയത്. 2009-ലെ അവതാറിന് ശേഷം ബോക്സോഫീസിൽ ഏറ്റവുമധികം വരുമാനം നേടിയ ചിത്രം കൂടിയാണ് വാൾട്ട് ഡിസ്നിയുടെ അവതാർ ദ വേ ഓഫ് വാട്ടർ . 2009 ൽ പുറത്തിറങ്ങിയ അവതാറിന്റെ തുടർച്ചയായാണ് ദ വേ ഓഫ് വാട്ടർ 2022 ഡിസംബർ 16 ന് തീയേറ്ററുകളിലെത്തിയത്. ജെയ്‌ക്കും നെയ്‌ത്തിരിയും കുട്ടികളും അടങ്ങുന്ന സള്ളി കുടുംബത്തിന്റെ പാന്തോറയിലെ ജീവിതമാണ് അവതാർ ദ വേ ഓഫ് വാട്ടറിന്റെ പ്രമേയം
ലൈറ്റ്‌സ്റ്റോം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിൽ 2000 കോടി രൂപ മുതൽ മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കാമറൂണിനൊപ്പം റിക്ക് ജാഫയും അമാന്‍ഡ സില്‍വറും ചേര്‍ന്നാണ് തിരക്കഥ