അവതാർ; ദ വേ ഓഫ് വാട്ടർ
അവതാർ; ദ വേ ഓഫ് വാട്ടർ

പണം വാരി അവതാർ ; ആദ്യദിനം ഇന്ത്യയിൽ മാത്രം 41 കോടി

കേരളത്തിൽ നിന്ന് മാത്രം ആദ്യദിനം 2.40 കോടി വരുമാനം
Updated on
1 min read

ജെയിംസ് കാമറൂണിന്റെ അവതാർ ദ വേ ഓഫ് വാട്ടർ ഏറ്റെടുത്ത് പ്രേക്ഷകർ. ഇന്ത്യയിൽ മാത്രം ആദ്യദിനം 41 കോടി രൂപയാണ് ചിത്രത്തിന്റെ വരുമാനം . ആദ്യദിന വരുമാനത്തിൽ മുംബൈയാണ് മുൻപിൽ. ആറുകോടിയിലധികം രൂപയാണ് മുംബൈയിൽ നിന്ന് ആദ്യദിനം ലഭിച്ചത് . ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം ആദ്യദിനം 11 കോടി രൂപയാണ് സ്വന്തമാക്കിയത്.

കേരളത്തിൽ ഇതുവരെ ഒരു ചിത്രത്തിന് ലഭിക്കുന്ന ആദ്യദിന വരുമാനത്തിന്റെ റെക്കോർഡ് തകർത്താണ് അവതാർ 2 വിന്റെ പ്രദർശനം തുടരുന്നത്. ആദ്യദിനം 2.40 കോടി രൂപയാണ് ആദ്യദിനം അവതാർ നേടിയത്. കർണാടകയിലും തമിഴ്നാട്ടിലും വലിയ ബോക്സ് ഓഫീസ് ചലങ്ങളുണ്ടാക്കുന്നുണ്ടെങ്കിലും റെക്കോർഡ് തകർക്കപ്പെട്ടില്ല.

മുംബൈ, ബെംഗളൂരൂ തുടങ്ങിയ നഗരങ്ങളിലെ ഐമാക്സ് സ്ക്രീനുകളിൽ 3500 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് . ഐമാക്സ് സ്ക്രീനുകൾക്ക് നിരക്ക് കൂടുതലാണെങ്കിലും ദൃശ്യവിസ്മയമൊരുക്കിയിരിക്കുന്ന അവതാർ ടുവിന്റെ മികച്ച കാഴ്ചാനുഭവത്തിനായി കൂടുതൽ പേരും ഐ മാക്സാണ് തിരഞ്ഞെടുക്കുന്നത് .

ചിത്രത്തിന്റെ അടുത്ത മൂന്ന് ദിവസത്തേക്കുള്ള പ്രീബുക്കിങ്ങും പൂർത്തിയായിട്ടുണ്ട്. ആദ്യ മൂന്ന് ദിവസത്തെ ഇന്ത്യയിലെ മാത്രം വരുമാനം 130 കോടി കവിയുമെന്നാണ് നിലവിലെ വിലയിരുത്തൽ.

logo
The Fourth
www.thefourthnews.in