'സ്ത്രീകൾ തലവേദനയെന്ന് കരുതിയിരുന്ന കാലത്താണ് സിനിമാ ജീവിതം ആരംഭിച്ചത്'- ശ്രുതി ശരണ്യം

'സ്ത്രീകൾ തലവേദനയെന്ന് കരുതിയിരുന്ന കാലത്താണ് സിനിമാ ജീവിതം ആരംഭിച്ചത്'- ശ്രുതി ശരണ്യം

അഞ്ച് സംവിധാന സഹായികൾ ഉൾപ്പെടെ അരങ്ങിലും അണിയറയിലുമായി മുപ്പതോളം സ്ത്രീകൾ ഭാഗമായ ചിത്രമാണ് ബി 32 മുതൽ 44 വരെ
Updated on
1 min read

അഞ്ച് സംവിധാന സഹായികൾ ഉൾപ്പെടെ അരങ്ങിലും അണിയറയിലുമായി മുപ്പതോളം സ്ത്രീകൾ ഭാഗമായ ചിത്രം. അതാണ്,ബി 32 മുതൽ 44 വരെ. പ്രധാന കഥാപാത്രങ്ങൾ മുതൽ സാങ്കേതിക വിഭാഗം വരെ കൈകാര്യം ചെയ്തിരിക്കുന്നത് സ്ത്രീകൾ. സിനിമയ്ക്ക് വേണ്ടി ലഭിച്ച ഫണ്ടിനോട് പൂർണമായും നീതി പുലർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരമാവധി സ്ത്രീകളെ ചിത്രത്തിന്റെ ഭാഗമാക്കിയതെന്നാണ് സംവിധായികയും, രചയിതാവുമായ ശ്രുതി ശരണ്യം ദ ഫോർത്തിനോട് വ്യക്തമാക്കിയത്.

ബി 32 മുതൽ 44 വരെ മറ്റ് വർക്കുകൾ പോലെയല്ലെന്നും നമ്മൾ കടന്നു പോകുന്നതും കണ്ടു കൊണ്ടിരിക്കുന്നതുമായ സാഹചര്യങ്ങളാണ് പ്രമേയമാക്കിയിരിക്കുന്നതെന്നും ശ്രുതി പറഞ്ഞു. ഏപ്രിൽ 6ന് ചിത്രം തിയേറ്ററുകളിൽ എത്തും. രമ്യാ നമ്പീശൻ, അനാർക്കലി മരിക്കാർ, സെറിൻ ഷിഹാബ്, അശ്വതി ബി, റെയ്ന രാധാകൃഷ്ണൻ, കൃഷാ കുറുപ്പ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹരീഷ് ഉത്തമൻ, രമ്യാ സുവി, സജിത മഠത്തിൽ, ജിബിൻ ഗോപിനാഥ്, നീന ചെറിയാൻ, സിദ്ധാർത്ഥ് വർമ്മ, അനന്ത് ജിജോ ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാംസ്കാരിക വകുപ്പും കെഎസ്എഫ്ഡിസിയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

logo
The Fourth
www.thefourthnews.in