ആഗോള റിലീസിനൊരുങ്ങി ബംബൈ മേരി ജാൻ; ആക്ഷൻ-പാക്ക്ഡ് ട്രെയിലര്‍

ആഗോള റിലീസിനൊരുങ്ങി ബംബൈ മേരി ജാൻ; ആക്ഷൻ-പാക്ക്ഡ് ട്രെയിലര്‍

റെൻസിൽ ഡി സിൽവയും ഷുജാത് സൗദാഗറും ചേർന്ന് ഒരുക്കിയ ബംബൈ മേരി ജാൻ, ഷുജാത് സൗദാഗർ ആണ് സംവിധാനം ചെയ്തത്
Updated on
2 min read

ആമസോൺ ഒറിജിനൽ സീരീസായ ഫിക്ഷൻ ക്രൈം ത്രില്ലർ 'ബംബൈ മേരി ജാൻ' ട്രെയിലർ പുറത്തിറക്കി. എക്സൽ മീഡിയ ആൻഡ് എന്റർടൈൻമെന്റ്സിന്റെ റിതേഷ് സിധ്വാനി, കാസിം ജഗ്മഗിയ, ഫർഹാൻ അക്തർ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന സീരിസിന്റെ കഥ എസ് ഹുസൈൻ സെയ്ദിയുടേതാണ്. റെൻസിൽ ഡി സിൽവയും ഷുജാത് സൗദാഗറും ചേർന്ന് ഒരുക്കിയ ബംബൈ മേരി ജാൻ സംവിധാനം ചെയ്തത് ഷുജാത് സൗദാഗർ ആണ്. കൂടാതെ അമൈര ദസ്തൂരിനൊപ്പം കെ കെ മേനോൻ, അവിനാഷ് തിവാരി, കൃതിക കംര, നിവേദിത ഭട്ടാചാര്യ തുടങ്ങിയവരും സീരീസിന്റെ ഭാഗമാവുന്നു.

ദാരിദ്ര്യത്തിന്റെയും പോരാട്ടത്തിന്റെയും ജീവിതത്തെ മറികടക്കാൻ മകൻ കുറ്റകൃത്യത്തിന്റെ പാത തിരഞ്ഞെടുക്കുന്നത് കാണുന്ന സത്യസന്ധനായ ഒരു പോലീസുകാരന്റെ കഥയാണ് ഈ പരമ്പര

10 ഭാഗങ്ങളിലായി എത്തുന്ന സീരീസ് പ്രൈം വീഡിയോയിലൂടെ സെപ്റ്റംബർ 14ന് ആഗോള വ്യാപകമായി റിലീസിന് തയ്യാറെടുക്കുകയാണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നിവയുൾപ്പെടെ അനേകം ഭാഷകളിലും പ്രദർശിപ്പിക്കും. കൂടതെ ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, പോർച്ചുഗീസ്, ജാപ്പനീസ്, പോളിഷ്, ലാറ്റിൻ സ്പാനിഷ്, കാസ്റ്റിലിയൻ സ്പാനിഷ്, അറബിക്, ടർക്കിഷ് തുടങ്ങിയ വിദേശ ഭാഷകളിലും എത്തുന്നു. ഫിലിപ്പിനോ, ഫിന്നിഷ്, ഗ്രീക്ക്, ഹീബ്രു, ഹംഗേറിയൻ, ഇന്തോനേഷ്യൻ, കൊറിയൻ, മലയ്, നോർവീജിയൻ ബോക്ം, റൊമാനിയൻ, റഷ്യൻ, സ്വീഡിഷ്, തായ്, ഉക്രേനിയൻ, വിയറ്റ്നാമീസ്, ചൈനീസ്, ചെക്ക്, ഡാനിഷ്, ഡച്ച്, തുടങ്ങി നിരവധി വിദേശ ഭാഷകളുടെ സബ്‌ടൈറ്റിലുകളോടെയും സീരീസ് ലഭ്യമാകും.

ആഗോള റിലീസിനൊരുങ്ങി ബംബൈ മേരി ജാൻ; ആക്ഷൻ-പാക്ക്ഡ് ട്രെയിലര്‍
ഹിന്ദിയിൽ രണ്ടാമൂഴത്തിന് ജീത്തു ജോസഫ്; ഒരുങ്ങുന്നത് ത്രില്ലര്‍ ഡ്രാമ ചിത്രം

“സത്യസന്ധതയും വിശപ്പും തമ്മിലുള്ള മത്സരത്തിൽ എപ്പോഴും വിശപ്പ് ജയിക്കുന്നു. ഞാൻ സത്യസന്ധനായിരുന്നു, പക്ഷേ ഭയവും വിശപ്പും ഉണ്ടായിരുന്നു.” എന്ന ആഖ്യാനത്തോടെ തുടങ്ങുന്ന ട്രെയിലർ 1970-ലെ ഒരു സാങ്കൽപ്പിക നഗരത്തിന്റെ കഥയാണ് പറയുന്നത്. അവിടെ ഗുണ്ടാ യുദ്ധങ്ങളും കുറ്റകൃത്യങ്ങളും വഞ്ചനയും ഒരു സാധാരണ സംഭവമായിരുന്നു. ഈ പശ്ചാത്തലത്തിൽ, ദാരിദ്ര്യത്തിന്റെയും പോരാട്ടത്തിന്റെയും ജീവിതത്തെ മറികടക്കാൻ മകൻ കുറ്റകൃത്യത്തിന്റെ പാത തിരഞ്ഞെടുക്കുന്നത് കാണുന്ന സത്യസന്ധനായ ഒരു പോലീസുകാരന്റെ കഥയാണ് ഈ പരമ്പര. നഷ്ടപ്പെട്ട ധാർമ്മികത, അത്യാഗ്രഹം, അഴിമതി എന്നിവയാൽ തന്റെ കുടുംബം തകരുന്നത് കാണുമ്പോൾ പിതാവിന് ഉണ്ടാകുന്ന മാനസിക സംഘർഷവും ട്രെയ്ലറിൽ സൂചിപ്പിക്കുന്നു.

ആഗോള റിലീസിനൊരുങ്ങി ബംബൈ മേരി ജാൻ; ആക്ഷൻ-പാക്ക്ഡ് ട്രെയിലര്‍
തീയേറ്ററിൽ 25 ദിവസം തികച്ച് ജയിലർ; സന്തോഷത്തിൽ പങ്ക് ചേർന്ന് ആരാധകർ

സത്യസന്ധനായ പോലീസുകാരനും പോരായ്മകൾ ഏറെയുള്ള ഒരു നല്ല പിതാവുമാണ് തന്റെ കഥാപാത്രമായ ഇസ്മായിൽ കദ്രിയെന്നും തന്നെ സംബന്ധിച്ചിടത്തോളം ചെയ്തിട്ടുള്ളതിൽ വെച്ച് ഏറെ സങ്കീർണ്ണമായ വേഷമാണിതെന്നും സീരീസിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കെ കെ മേനോൻ വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് മാത്രമല്ല ലോകമെമ്പാടുമുള്ള കാഴ്ചക്കാരുടെ പ്രതികരണങ്ങൾക്കായി കാത്തിരിക്കുകയാണെന്നായിരുന്നു. അവിനാഷ് തിവാരിയുടെ പ്രതികരണം.

logo
The Fourth
www.thefourthnews.in