ഓപ്പൺഹൈമറെ കടത്തിവെട്ടി ബാർബി; ആദ്യവാരം നേടിയത് 1270 കോടി
തീയേറ്ററിൽ ഹിറ്റായി ഗ്രെറ്റ ഗെർവിഗിന്റെ ഫാന്റസി കോമഡി ചിത്രം ബാർബി.ആദ്യ വാരം അമേരിക്കയിലും കാനഡയിലും നിന്ന് മാത്രം 155 മില്യൺ ഡോളറാണ് (1270 കോടി) ചിത്രം നേടിയത്. അതേസമയം വെള്ളിയാഴ്ച റിലീസായ ഓപ്പൺഹൈമർ യുഎസിൽ 93.7 മില്യൺ (762 കോടി) ഡോളർ നേടിയതായി നിർമാതാക്കളായ യൂണിവേഴ്സൽ പിക്ചേഴ്സ് പറയുന്നു.
എക്കാലത്തെയും വലിയ ഓപ്പണിങ് നേടിയാണ് ഗ്രെറ്റ ഗെർവിഗ് എന്ന വനിതാ സംവിധായികയുടെ 'ബാർബി' എന്ന ചിത്രം ശ്രദ്ധിക്കപ്പെടുന്നത്. 51 രാജ്യങ്ങളില്‍ നിന്ന് ആദ്യ ദിനം മാത്രം ബാര്‍ബി നേടിയത് 41.4 മില്യണ്‍ ഡോളര്‍ (339 കോടി) . അതിലും കൂടുതല്‍ മാര്‍ക്കറ്റുകളില്‍ (57 രാജ്യങ്ങള്‍) റിലീസ് ചെയ്തെങ്കിലും ബാര്‍ബി നേടിയതിന്റെ പകുതിയില്‍ താഴെ മാത്രമേ ഓപ്പണ്‍ഹൈയ്മര്‍ക്ക് നേടാന്‍ സാധിച്ചുള്ളൂ. ആദ്യ ദിനം ചിത്രം നേടിയത് 15.7 മില്യണ്‍ ഡോളർ (129 കോടി രൂപ). ഒരാഴ്ച പിന്നിടുമ്പോൾ ലോകമെമ്പാടും ഏകദേശം 511 മില്യൺ ഡോളർ (41,88 കോടി) ബോക്സോഫീസ് കളക്ഷനാണ് രണ്ട് ചിത്രങ്ങളും ചേർന്ന് നേടിയത്.
അതേസമയം ഇന്ത്യന്‍ ബോക്സോഫീസില്‍ ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ, ബാർബിയെ പിന്നിലാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പണ്‍ഹൈമർ എല്ലാ ഭാഷകളിലുമായി ആദ്യ ദിനം 13.50 കോടി രൂപ ഇന്ത്യയിൽ നേടിയതായാണ് റിപ്പോർട്ട്. അതേസമയം ബാർബി ഇന്ത്യയിൽ ആദ്യ ദിനം നേടിയത് 5 കോടി രൂപയാണ്. ഇതോടെ ടോം ക്രൂസിന്റെ മിഷൻ ഇംപോസിബിൾ: ഡെഡ് റെക്കണിങ് പാർട്ട് 1നെയും ഓപ്പണ്‍ഹൈമർ മറികടന്നിരിക്കുകയാണ്.
കൈ ബേർഡും മാർട്ടിൻ ജെ ഷെർവിനും ചേർന്ന് 2005ൽ എഴുതിയ "അമേരിക്കൻ പ്രൊമിത്യൂസ്" എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഓപ്പണ്‍ഹൈമര്‍ ഒരുക്കിയിരിക്കുന്നത്. ആറ്റം ബോംബിന്റെ പിതാവ് എന്ന വിശേഷിപ്പിക്കപ്പെടുന്ന ഓപ്പൺഹൈമറിന്റെ കഥ പറയുന്ന ചിത്രത്തില്‍ സിലിയൻ മർഫിയാണ് പ്രധാന വേഷത്തിലെത്തുന്നത്. എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.