ബറോസ് ആന്‍ഡ് വൂഡോ; സിനിമയ്ക്ക്  മുന്‍പ് ബറോസ് ആനിമേഷന്‍ സീരീസ്

ബറോസ് ആന്‍ഡ് വൂഡോ; സിനിമയ്ക്ക് മുന്‍പ് ബറോസ് ആനിമേഷന്‍ സീരീസ്

മോഹന്‍ലാല്‍ നായകനായ ബറോസിന്റെ അനിമേറ്റഡ് സീരീസ് സുനില്‍ നമ്പുവാണ് സംവിധാനം ചെയ്തിരിക്കുന്നത്
Updated on
1 min read

മോഹന്‍ലാല്‍ സംവിധായകനായി അരങ്ങറ്റം കുറിക്കുന്ന ബറോസിന്റെ അനിമേറ്റഡ് സീരീസ് പുറത്തിറക്കി. സുനില്‍ നമ്പു സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ ബറോസിന്റെ അനിമേറ്റഡ് സീരീസാണ് പുറത്തുവിട്ടത്. മോഹന്‍ലാലുള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകരാണ് ബറോസിന്റെ അനിമേറ്റഡ് സീരീസ് സാമുഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ടി കെ രാജീവ് കുമാറിന്റേതാണ് സീരീസിന്റെ ആശയം.

അതേസമയം, ബറോസ് ഓണം റിലീസായി സെപ്റ്റംബര്‍ 12ന് പ്രദര്‍ശനത്തിനെത്തും. സന്തോഷ് ശിവനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയിലാണ് എത്തുക. ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. മോഹന്‍ലാല്‍ നായകനാകുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മാര്‍ക്ക് കില്യനും ലിഡിയന്‍ നാദസ്വരമുമാണ് സംഗീതം പകരുന്നത് എന്ന ഒരു പ്രത്യേകതയുമുണ്ട്.

നേരത്തെ ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അഭിനേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന, അതിനൊപ്പം തന്നെ സീനുകളില്‍ അഭിനയിക്കുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. ഹോളിവുഡ് സ്‌റ്റൈല്‍ ചിത്രീകരണമാണ് ബറോസിന്റേതെന്ന് മേക്കിങ് വിഡീയോ പുറത്തിറക്കിയപ്പോള്‍ പലരും അഭിപ്രായപ്പെട്ടിരുന്നു.

3 ഡി സാങ്കേതിക വിദ്യയില്‍ ഒരുങ്ങുന്ന, ഫാന്റസി ഴോണറിലുള്ള ചിത്രത്തില്‍ നിധി കാക്കുന്ന ഭൂതമായിട്ടാണ് മോഹന്‍ലാല്‍ എത്തുക. രണ്ട് ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. മലയാളത്തിന് പുറമെ വിവിധ ഇന്ത്യന്‍ ഭാഷകളിലും പോര്‍ചുഗീസ്‌, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം റാഫേല്‍ അര്‍മാഗോ, പാസ് വേഗ, സെസാര്‍ ലോറെന്റോ തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്.

logo
The Fourth
www.thefourthnews.in