ENTERTAINMENT
അവളുടെ വളർച്ചയ്ക്കായി കാത്തിരിക്കുന്നു ; മകളെ വരവേറ്റ് ബേസിലും എലിസബത്തും
കുഞ്ഞിന്റെ പേരും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു
സംവിധായകൻ ബേസിൽ ജോസഫിന് കുഞ്ഞ് പിറന്നു. മകൾ പിറന്ന സന്തോഷം ബേസിൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഹോപ്പ് എലിസബത്ത് ബേസിൽ എന്നാണ് മകളുടെ പേര്
മകൾ പിറന്ന സന്തോഷം എല്ലാവരെയും അറിയിക്കുന്നതിൽ ആഹ്ളാദമുണ്ട്. അവളുടെ വളർച്ചയും അവളിലൂടെ ലോകത്തെ കാണാനും കാത്തിരിക്കുന്നു എന്ന കുറിപ്പോടെയാണ് ബേസിൽ കുഞ്ഞിനും എലിസബത്തിനും ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചത് .
എഞ്ചീനിയറിങ് ബിരുദദാരിയായ ബേസിൽ സഹപാഠിയായ എലിസബത്തിനെയാണ് വിവാഹം കഴിച്ചത് . തനിക്ക് കോളജ് ജീവിതം നൽകിയ ട്രോഫിയാണ് എലിസബത്തെന്നാണ് ഒരു അഭിമുഖത്തിൽ ബേസിൽ പറഞ്ഞത്.
ജയജയജയ ഹേ ആണ് ബേസിലിന്റെ ഏറ്റവും ഒടുവിൽ പുറത്ത് വന്ന ചിത്രം . ചിത്രം തീയേറ്ററിൽ വൻ ഹിറ്റായിരുന്നു.