ഫാൻ്റസി മുതൽ ത്രില്ലർ വരെ... കാണാം പുതിയ ഹോളിവുഡ് ചിത്രങ്ങൾ
ഒരു പ്രേക്ഷകനെന്ന നിലയിൽ നാം വിവിധ ജോണറുകളിലുള്ള ചിത്രങ്ങൾ കണ്ടിരിക്കേണ്ടതാണ്. എന്നാൽ ഒരു സിനിമയ്ക്ക് പ്രേക്ഷകനെ പിടിച്ചിരുത്താൻ സാധിക്കുന്നില്ല എങ്കിൽ അത് സിനിമയുടെ പരാജയമാണ്. പ്രേക്ഷകനെ ഒപ്പം കൂട്ടാൻ ചില സിനിമകൾക്ക് സാധിക്കും. അത്തരത്തിൽ പ്രേക്ഷകനിലേയ്ക്ക് ഇറങ്ങി ചെല്ലുന്ന ചില ഹോളിവുഡ് സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
ഡൺജിയൺസ് & ഡ്രാഗൺസ്: ഹോണർ എമംഗ് തീവ്‌സ്
നിധി തേടി പോകുന്നവരുടെ കഥകൾ കേൾക്കാൻ പലർക്കും കൗതുകമാണ്. അത്തരം ഒരു സാഹസിക യാത്രയാണ് സിനിമയുടെ ഇതിവൃത്തം. ഒരു കൂട്ടം കള്ളന്മാർ ലോകത്തെ രക്ഷിക്കാൻ പുറപ്പെടുന്നതാണ് കഥ. അതിന് പിന്നിലെ കാരണങ്ങളും അവർക്ക് നേരിടേണ്ടിവരുന്ന തടസങ്ങളുമെല്ലാം ഫാൻ്റസി രൂപത്തിൽ തമാശയോടെ അവതരിപ്പിക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്.
ലൂഥർ; ദ ഫോളൻ സൺ
ജോൺ ലൂഥർ എന്ന ഡികട്റ്റീവ് ഇപ്പോൾ ജയിലിലാണ്. സീരിയൽ കില്ലറായ ഡേവിഡ് റോബിയെ പിടികൂടാൻ അയാൾ ജെയിൽ ചാടുന്നു. എന്നാൽ ജോണിനെ പിടികൂടാൻ മറ്റൊരു ഡിക്ടറ്റീവും അയാളുടെ പുറകിലുണ്ട്. ത്രില്ലടിപ്പിക്കുന്ന രംഗങ്ങളാണ് ജോൺ ലൂഖറിലേത്. അയാൾക്ക് കൊലയാളിയെ പിടികൂടാൻ സാധിക്കുമോ?
ഷസം! ഫ്യൂറി ഓഫ് ഗോഡ്സ്
സൂപ്പർഹീറോ വേഷത്തിൽ എത്തുന്ന ഷസം ഒരു ആൾദൈവമാണ്. ഷസം സീരിലെ രണ്ടാമത്തെ സിനിമയാണിത്. ഭൂമിയിലേയ്ക്ക് മാന്ത്രിക ശക്തി തേടിയെത്തുന്ന പുരാതന ദൈവങ്ങളും അവരുടെ നീച ശക്തിയിൽ ലോകത്തെയും മാന്ത്രിക ശക്തിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന ഷസമും ആണ് സിനിമയുടെ ഇതിവൃത്തം
ജോൺ വിക്ക്: ചാപ്റ്റർ 4
ഹോളിവുഡ് സൂപ്പർതാരം കീനു റീവ്സ് നായകനായെത്തുന്ന ആക്ഷൻ ത്രില്ലറാണ് ജോൺ വിക്ക്: ചാപ്റ്റർ 4. നാലാം തവണയും ജോൺ വിക്ക് പ്രേക്ഷരുടെ മുമ്പിലെത്തുന്നത് അതിഭയങ്കരമായ ആക്ഷൻ രംഗങ്ങളോടെയാണ്.
65
2 ബഹിരാകാശ സഞ്ചാരികൾ നിഗൂഢമായ ഒരു പ്ലാനറ്റിലെത്തുന്നു. അവിടെ ഭയപ്പെടുത്തുന്ന ഭീകരജീവികളിൽ അവർക്ക് രക്ഷപ്പെടേണ്ടതായുണ്ട്. എന്നാൽ പതിയെ അവർ ആ സത്യം തിരിച്ചറിയുകയാണ്. അതെന്തായിരിക്കും..?
മണി ഷോട്ട്: ദ പോൺ ഹബ് സ്റ്റോറി
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന പോൺ സൈറ്റാണ് പോൺ ഹബ്ബ്. കോടികണക്കിന് പോൺ ചിത്രങ്ങളും സൈറ്റിലുണ്ട്. എന്നാൽ സൈറ്റിൽ കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിൻ്റെയും സമ്മതമില്ലാതെ നടക്കുന്ന ലൈംഗികതയുടെയും വീഡിയോകളും നിരവധി തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സൈറ്റിന് പുറകിലെ ചതിക്കുഴികൾ ചിത്രം കാട്ടി തരുന്നു. അലക്‌സ് ഗിബ്‌നിയുടെ ജിഗ്‌സോ പ്രൊഡക്ഷൻസിൽ നിന്നുള്ള ഡോക്യുമെൻ്ററി പോൺഹബിൻ്റെ സങ്കീർണ്ണമായ ചരിത്രത്തിലേയ്ക്ക് എത്തി നോക്കുന്നതാണ്.