ഗാര്‍ഗിയും പൊന്നിയിന്‍ സെല്‍വനും വിക്രമും; 2022 ലെ തമിഴ് സൂപ്പർ ഹിറ്റുകൾ
കോവിഡിന് ശേഷം തീയേറ്ററുകൾ വീണ്ടും സജീവമായപ്പോൾ മികച്ച കഥാപശ്ചാത്തലവും ദൃശ്യ വിസ്മയങ്ങളും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചാണ് തമിഴ് സിനിമയുടെ ഈ വര്‍ഷം കടന്നുപോയത്. പൊന്നിയിന്‍ സെല്‍വന്‍, ഗാര്‍ഗി, കടൈസി വ്യവസായി, വിക്രം എന്നിങ്ങനെ ബോക്സ് ഓഫീസ് ഹിറ്റുകൾക്കൊപ്പം കഥാമൂല്യവും ഒത്തുചേർന്ന ഒരുപിടി ചിത്രങ്ങളാണ് തമിഴിൽ നിന്ന് വെള്ളിത്തിരിയിലേക്കെത്തിയത്
ഗാര്‍ഗി
ഗൗതം രാമചന്ദ്രന്റെ സംവിധാനത്തില്‍ സായ് പല്ലവി കേന്ദ്രകഥാപാത്രമായെത്തിയ ചിത്രമാണ് ഗാര്‍ഗി. ഗാർഗിയുടെ അച്ഛൻ ഒരു കേസിൽ അറസ്റ്റിലായതിനെ തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രം പറയുന്നത് . യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിലെ സായ് പല്ലവിയുടെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
കടൈസി വ്യവസായി
തൻ്റേതല്ലാത്ത കാരണത്താല്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ഒരു കര്‍ഷകന്റെ കഥയാണ് എം മണികണ്ഠൻ സംവിധാനം ചെയ്ത കടൈസി വ്യവസായി . വിജയ് സേതുപതിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം അവതരിപ്പിച്ചത്. ആണ്ടവൻ കട്ടളൈ എന്ന ചിത്രത്തിന് ശേഷം വിജയ് സേതുപതിയും എം മണികണ്ഠനും ഒരുമിച്ച ചിത്രം നിരൂപക പ്രശംസയടക്കം നേടി
പൊന്നിയിന്‍ സെല്‍വന്‍ 1
കല്‍ക്കി കൃഷ്ണമൂർത്തി രചിച്ച ഇതിഹാസ നോവലിനെ അടിസ്ഥാനപ്പെടുത്തി മണിരത്നം ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത് . വിക്രം, ഐശ്വര്യ റായി ബച്ചന്‍, ത്രിഷ, ജയം രവി, കാര്‍ത്തി തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രം തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് വരുമാനമുണ്ടാക്കിയ ചിത്രമാണ്.
തിരുചിത്രമ്പലം
യാരടി നീ മോഹിനിക്ക് ശേഷം മിത്രൻ ജവഹറും ധനുഷും ഒരുമിച്ച തിരുചിത്രമ്പലം നൂറ് കോടി ക്ലബിൽ ഇടം നേടിയ ചിത്രമാണ് . സൗഹൃദവും പ്രണയവും ചർച്ച ചിത്രം പ്രേക്ഷകർ ഇരുംകൈയും നീട്ടി സ്വീകരിച്ചു. ഫുഡ് ഡെലിവറി ബോയി ആയി ധനുഷും സുഹൃത്തായി നിത്യ മേനോനും ധനുഷിന്റെ അച്ഛനായി പ്രകാശ് രാജും എത്തിയ തിരുചിത്രമ്പലം മുഴുനീള കോമഡി ചിത്രമായിരുന്നു
സേത്തുമാന്‍
പ്രശസ്ത നോവലിസ്റ്റും എഴുത്തുകാരനുമായ പെരുമാള്‍ മുരുകന്റെ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് തമിഴ് സംവിധാനം ചെയ്ത ചിത്രമാണ് സേത്തുമാന്‍. ജാതിവ്യവസ്ഥയും വിദ്യാഭ്യാസവുമാണ് ചിത്രം ചർച്ച ചെയ്യുന്നത്
വിക്രം
ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ പ്രധാന കഥാപാത്രത്തിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വിക്രം. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൻ്റെ ഭാഗമായ ചിത്രം വൻ ബോക്സ് ഓഫീസ് വിജയമായിരുന്നു. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍ എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്.
വിറ്റ്‌നസ്
ശുചീകരണ തൊഴിലാളികളുടെ കഥ പറയുന്ന ചിത്രത്തിൽ രോഹിണിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശുചീകരണ തൊഴിലിലേക്ക് നിർബന്ധിച്ച് തള്ളിവിടപ്പെട്ട കുട്ടിയുടെ മരണവും നീതിക്കായുള്ള അമ്മയുടെ പോരാട്ടവുമാണ് വിറ്റ്നസ് പറയുന്നത്. ദീപക്ക് ആണ് സംവിധാനം
വെന്തു തനിന്തത് കാട്
ഗൗതം മേനോന്റെ തനതു ശൈലിയില്‍ നിന്ന് വ്യത്യസ്തമായി എത്തിയ ചിത്രമാണ് വെന്തു തനിന്തത് കാട്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തപ്പെടുന്ന ഒരു മനുഷ്യന്റെ കഥയാണ് ചിത്രം. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തിലെ നായക കഥാപാത്രം ചെയ്തത് ചിമ്പുവാണ് .
നച്ചത്തിരം നഗര്‍ഗിരത്ത്
പ്രണയത്തിന്റെ രാഷ്ട്രീയം ചര്‍ച്ചയാക്കുന്ന കഥയാണ് നച്ചത്തിരം നഗര്‍ഗിരത്ത് . പാ രഞ്ജിത്താണ് ചിത്രത്തിന്റെ സംവിധാനത്തിൽ കാളിദാസ് ജയറാം, ദുഷാര വിജയൻ, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വീട്ട്ല വിശേഷം
ബദായ് ഹോ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കാണ് വീട്ടില വിശേഷം. നടനും ചലചിത്ര നിര്‍മ്മാതാവുമായ ആര്‍ ജെ ബാലാജിയാണ് തമിഴില്‍ ചിത്രം ഒരുക്കിയത്. മുതിര്‍ന്ന രണ്ട് മക്കളുളള ദമ്പതികള്‍ക്ക് വീണ്ടും ഒരു കുഞ്ഞ് കൂടിയുണ്ടാകുന്നു. ഈ സംഭവത്തെ കുടുംബവും സമൂഹവും എങ്ങനെ സ്വീകരിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം.
മഹാന്‍
വിക്രം എന്ന നടന്റെ അഭിനയ മികവ് തുറന്ന് കാട്ടിയ ചിത്രമാണ് മഹാന്‍. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്തത്. അച്ഛനൊപ്പം മകന്‍ ധ്രുവും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തി. ഗാന്ധിയന്‍ പ്രത്യയ ശാസ്ത്രത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
കണം
ശ്രീകാര്‍ത്തിക് സംവിധാനം ചെയ്ത ടൈം ട്രാവല്‍ ചിത്രത്തിൽ അമല അക്കിനേനിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മൂന്ന് യുവാക്കള്‍ 90 കളിലേക്ക് തിരിച്ചുപോകുന്ന കഥയാണ് ചിത്രം പറയുന്നത് . സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണിത്.