ന്യൂയോർക്കിലെ ടൈം സ്‌ക്വയറിൽ ഇടം പിടിച്ച് കിങ് ഓഫ് കൊത്തയുടെ പ്രൊമോഷൻ
ഓണത്തിന് ഇനി ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ആരാധകരും പ്രേക്ഷകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ഓഗസ്റ്റ് 24 നാണ് തീയേറ്ററുകളിൽ എത്തുക. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മുതൽ വലിയ പ്രൊമോഷനാണ് കിങ് ഓഫ് കൊത്തയ്ക്ക് അണിയറ പ്രവർത്തകർ നൽകിവരുന്നത്. പ്രൊമോഷന്റെ ഭാഗമായി ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിലും ചിത്രം ഇടം പിടിച്ചിരിക്കുകയാണ്.
മലയാള സിനിമാ ചരിത്രത്തിലാദ്യമായാണ് ടൈംസ് സ്‌ക്വയറിൽ ഒരു ചിത്രത്തിന്റെ പ്രൊമോഷൻ നടക്കുന്നത്. ചിത്രം തയേറ്ററുകളിലെത്താൽ ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കേ ഇത് വരെ ഒരു മലയാള സിനിമക്കും ലഭിക്കാത്ത ഹൈപ്പാണ് കിംഗ് ഓഫ് കൊത്തയ്ക്ക് സമൂഹമാധ്യമങ്ങളിലടക്കം ലഭിച്ചുകൊണ്ടിരിക്കുന്നത്. മാത്രമല്ല, ബുക്ക് മൈ ഷോയിലെ ടിക്കറ്റ് വില്പനയില്‍ ലഭിക്കുന്ന സ്വീകാര്യതയിലും ദുൽഖർ ചിത്രം മുന്നിലാണ്. കേരളത്തില്‍ മാത്രം 1044 ഷോകളില്‍ നിന്ന് അഡ്വാന്‍സ് ബുക്കിങ് ഇനത്തില്‍ ഒരു കോടിയില്‍ കൂടുതല്‍ ടിക്കറ്റ് വില്പനയാണ് കൊത്തയ്ക്ക് ലഭിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത് മുതല്‍ കിംഗ് ഓഫ് കൊത്ത ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ് ആയിരുന്നു.
അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച കൾട്ട് ക്‌ളാസ്സിക് ചിത്രം രണ്ടു കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. കൊത്ത എന്ന സ്ഥലത്തെ രാജു എന്ന റൗഡിയുടെ കഥയാണ് ചിത്രം പറയുന്നത്. ആക്ഷന്‍ രംഗങ്ങളും ദുല്‍ക്കറിന്റെ പ്രണയവും പ്രതികാരവുമെല്ലാം കൊണ്ട് നിറഞ്ഞ ചിത്രം ദുൽഖറിന്റെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് ഏറ്റവും ഏറ്റവും ഉയർന്ന ബജറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്. 50 കോടി രൂപ ബജറ്റിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിൽ മികച്ച സിനിമകൾ നിർമ്മിച്ച സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്നാണ് നിർമാണം.
ദുൽഖറിനോടൊപ്പം ഐശ്വര്യാ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.