ബിഗ്‌ബോസ് താരം ദില്‍ഷ നായികയാകുന്നു; അരങ്ങേറ്റം അനൂപ് മേനോന്‍ നിർമിക്കുന്ന സിനിമയില്‍
ബിഗ് ബോസ് നാലാം സീസണിലെ ടൈറ്റില്‍ വിന്നറും നര്‍ത്തകിയുമായ ദില്‍ഷ പ്രസന്നന്‍ സിനിമയില്‍ നായികയായെത്തുന്നു. അനൂപ് മേനോന്‍ സ്‌റ്റോറീസ് നിര്‍മ്മിക്കുന്ന സിനിമയിൽ അജു വർഗീസാണ് പ്രധാന വേഷത്തിലെത്തുന്നത്. ''ഓ സിന്‍ഡ്രല'' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദില്‍ഷ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയായിരുന്നു.
പോസ്റ്ററിനോടൊപ്പം അണിയറ പ്രവര്‍ത്തകര്‍ക്കും അനൂപ് മേനോനും നന്ദി പറഞ്ഞു കൊണ്ടുള്ള അടിക്കുറിപ്പും എഴുതിയിട്ടുണ്ട്.
''ഞാനിവിടെ എന്റെ ആദ്യ സിനിമ ''ഓ സിന്‍ഡ്രല'' പ്രഖ്യാപിക്കുകയാണ്. ആദ്യം എല്ലാത്തിനും ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. ഇന്‍ഡസ്ട്രിയിലേയ്ക്ക് എന്നെ ക്ഷണിച്ച മഹാദേവന്‍ തമ്പി ചേട്ടന് ഞാന്‍ നന്ദി പറയുന്നു. ഈ മനോഹരമായ തുടക്കം നല്‍കിയതിനും എന്നെ വിശ്വസിച്ചതിനും മുന്നോട്ട് നയിച്ചതിനും ഞാന്‍ അനൂപ് മേനോന്‍ ചേട്ടനോട് നന്ദി പറയുന്നു. നിങ്ങള്‍ ഒരു അത്ഭുത മനുഷ്യനാണ്. എല്ലാവരുടെയും പിന്തുണ ഉണ്ടാകണം'' എന്നായിരുന്നു ദില്‍ഷയുടെ വാക്കുകള്‍.
മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെയാണ് ദില്‍ഷ ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യാനെറ്റിലെ ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന റിയാലിറ്റി ഷോയുടെയും ഭാഗമായിരുന്നു ദില്‍ഷ. മലയാളം ബിഗ്‌ബോസില്‍ ആദ്യമായി ടൈറ്റില്‍ വിന്നറാകുന്ന വനിതാ മത്സരാർത്ഥി കൂടിയാണ് ദില്‍ഷ പ്രസന്നന്‍.