സിനിമാ ലോകത്തെ 50 വര്‍ഷം; വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്ക് നന്ദിയുണ്ടെന്ന് ശബാന ആസ്മി

സിനിമാ ലോകത്തെ 50 വര്‍ഷം; വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്ക് നന്ദിയുണ്ടെന്ന് ശബാന ആസ്മി

ശബാന ആസ്മിയുടെ 50 വര്‍ഷത്തെ സിനിമാ ജീവിതം ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമാണ്.
Updated on
1 min read

സിനിമാ മേഖലയില്‍ 50 വര്‍ഷം തികച്ചതിന്റെ സന്തോഷത്തില്‍ പ്രശസ്ത നടി ശബാന ആസ്മി. 1974ല്‍ പുറത്തിറങ്ങിയ ശ്യാം ബെനെഗളിന്റെ അങ്കൂര്‍ എന്ന സിനിമയിലൂടെയാണ് ശബാന സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്നത്. സിനിമാ ജീവിതം ആരംഭിക്കുമ്പോള്‍ എത്ര കാലം തന്റെ കരിയര്‍ നീളുമെന്ന സംശയമുണ്ടായിരുന്നുവെന്ന് പറയുകയാണ് ശബാന. നിറയെ സിനിമകള്‍ ചെയ്‌തെന്നും ഇപ്പോഴും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ലഭിക്കുന്നതില്‍ സന്തോഷവും നന്ദിയുമുണ്ടെന്നും ശബാന ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

സിനിമാ ലോകത്തെ 50 വര്‍ഷം; വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്ക് നന്ദിയുണ്ടെന്ന് ശബാന ആസ്മി
'ഹൃദയഹാരിയായ പ്രണയവും ഗുരുവായൂരിലെ കല്യാണവും'; ഇന്നും നാളെയുമായി തീയേറ്ററുകളിൽ നാല് പുതിയ ചിത്രങ്ങൾ

അഞ്ച് തവണ ദേശീയ പുരസ്‌കാരം നേടിയ താരമാണ് ശബാന. ശബാന ആസ്മിയുടെ 50 വര്‍ഷത്തെ സിനിമാ ജീവിതം ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമാണ്. ലണ്ടന്‍ കോര്‍പ്പറേഷന്‍ നല്‍കുന്ന ശ്രദ്ധേയമായ ഫ്രീഡം ടു സിറ്റി പുരസ്‌കാരം മെയ് പത്തിനാണ് ശബാന കരസ്ഥമാക്കിയത്. കൂടാതെ ജൂണ്‍ രണ്ടിന് നടക്കാനിരിക്കുന്ന ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ 1996ല്‍ ദീപ മേത്ത സംവിധാനം ചെയ്ത് ശബാന അഭിനയിച്ച ഫയര്‍ എന്ന ചിത്രവും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

50 വര്‍ഷം പിന്നിടുമ്പോഴും തന്റെ അഭിനയത്തിനുള്ള ബഹുമാനം ലഭിക്കുന്നത് ഹൃദയ സ്പര്‍ശിയായ കാര്യമാണെന്നും ശബാന പറയുന്നു. ഇതാദ്യമായല്ല തന്റെ സിനിമകള്‍ ആഗോളതലത്തില്‍ ആഘോഷിക്കപ്പെടുന്നതെന്നും ശബാന പറഞ്ഞു. ശബാന സിനിമയിലേക്ക് പ്രവേശിച്ച 50 വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമയില്‍ വലിയ വ്യത്യാസങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഈ മാറ്റത്തെയും ശബാന അംഗീകരിക്കുന്നുണ്ട്. ''ഒരേ സമയം 12 സിനിമകള്‍ ചെയ്തിരുന്ന കാലമുണ്ടായിരുന്നു. അക്കാലത്ത് അനാക്കോണ്ടാ എസികളോ വാനിറ്റി വാനുകളോ ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഓരോ ഷോട്ട് കഴിയുമ്പോഴും സെറ്റില്‍ ചുറ്റിക്കറങ്ങും. ഇത് ഞങ്ങളുടെ സൗഹൃദം വളര്‍ത്തി,'' ശബാന പറയുന്നു.

സിനിമാ ലോകത്തെ 50 വര്‍ഷം; വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്ക് നന്ദിയുണ്ടെന്ന് ശബാന ആസ്മി
പാപുവ ന്യൂ ഗിനിയയുമായി സഹകരണം; പുതിയ ചിത്രം 'പാപ്പാ ബുക്ക' പ്രഖ്യാപിച്ച് ഡോ. ബിജു

പഴയ കാലത്ത് അഭിനേതാക്കള്‍ക്ക് തിരക്കഥയുടെ പൂര്‍ണരൂപം നല്‍കാറില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. സ്റ്റോറി ഐഡിയ മാത്രമേ ലഭിക്കുകയുള്ളുവെന്നും അക്കാലത്ത് പ്രീ പ്രൊഡക്ഷന് ഒരു മാസവും ഷൂട്ടിനും പോസ്റ്റ് പ്രൊഡക്ഷനും വേണ്ടി രണ്ട് വര്‍ഷമെങ്കിലും സമയമെടുക്കാറുണ്ടെന്നും അവര്‍ ഓര്‍മിക്കുന്നു. എന്നാല്‍ ഇപ്പോള്‍ പ്രീ പ്രൊഡക്ഷന് വേണ്ടി രണ്ട് വര്‍ഷവും ഷൂട്ടിങ് അവസാനിപ്പിക്കാന്‍ രണ്ടോ മൂന്നോ മാസവുമാണ് സമയമെടുക്കുന്നത്.

റോക്ക് ഓര്‍ റാണി കീ പ്രേം കഹാനിയാണ് ശബാന അഭിനയിച്ച അവസാന ചിത്രം. സീനത്ത് അമാനൊപ്പമുള്ള ബണ്‍ ടിക്കിയാണ് ശബാനയുടെ അടുത്ത സിനിമ. 1982ലെ അശാന്തിയെന്ന സിനിമയ്ക്ക് ശേഷം ഇരുവരും അഭിനയിക്കുന്ന സിനിമയാണ് ബണ്‍ ടിക്കി.

logo
The Fourth
www.thefourthnews.in