ഇന്ത്യയെ മോശമാക്കി ചിത്രീകരിക്കുന്നു, ബോളിവുഡ് ചിത്രങ്ങളെ വിമര്‍ശിച്ച് ഋഷഭ് ഷെട്ടി; പരിശുദ്ധനാകാന്‍ ശ്രമമെന്ന് സോഷ്യല്‍ മീഡിയ

ഇന്ത്യയെ മോശമാക്കി ചിത്രീകരിക്കുന്നു, ബോളിവുഡ് ചിത്രങ്ങളെ വിമര്‍ശിച്ച് ഋഷഭ് ഷെട്ടി; പരിശുദ്ധനാകാന്‍ ശ്രമമെന്ന് സോഷ്യല്‍ മീഡിയ

പ്രാദേശിക ഭാഷ സിനിമകളെയും ബോളിവുഡ് ചിത്രങ്ങളെയും താരതമ്യം ചെയ്തുകൊണ്ടായിരുന്നു ഋഷഭ് ഷെട്ടിയുടെ പരാമര്‍ശം
Updated on
1 min read

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കിയതിന് പിന്നാലെ വിവാദങ്ങള്‍ ഏറ്റുപിടിച്ച് കന്നഡ സൂപ്പര്‍ സ്റ്റാര്‍ ഋഷഭ് ഷെട്ടി. കന്നഡ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബോളിവുഡിനെതിരെ നടത്തിയ വിമര്‍ശനമാണ് ഋഷഭ് ഷെട്ടിയെ വീണ്ടും ചര്‍ച്ചകളിലേക്ക് എത്തിച്ചത്. പ്രാദേശിക ഭാഷ സിനിമകളെയും ബോളിവുഡ് ചിത്രങ്ങളെയും താരതമ്യം ചെയ്തുകൊണ്ടായിരുന്നു ഋഷഭ് ഷെട്ടിയുടെ പരാമര്‍ശം.

ഇന്ത്യയെ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ബോളിവുഡ് സിനിമകള്‍ മോശമായി ചിത്രീകരിക്കുന്നു എന്നായിരുന്നു ഋഷഭ് ഷെട്ടിയുടെ വിമര്‍ശനം. പുതുതായി നിര്‍മിക്കുന്ന ലാഫിങ് ബുദ്ധ എന്ന സിനിമയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് മെട്രോ സാഗയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ഇന്ത്യയെ പോസിറ്റീവായി അവതരിപ്പിക്കാനാണ് തന്റെ സിനിമകളിലൂടെ ശ്രമിക്കുന്നത് എന്നും ഋഷഭ് പറയുന്നു.

ഇന്ത്യയെ മോശമാക്കി ചിത്രീകരിക്കുന്നു, ബോളിവുഡ് ചിത്രങ്ങളെ വിമര്‍ശിച്ച് ഋഷഭ് ഷെട്ടി; പരിശുദ്ധനാകാന്‍ ശ്രമമെന്ന് സോഷ്യല്‍ മീഡിയ
ഇൻസ്റ്റഗ്രാമില്‍ മോദി 'വീണു'; ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ശ്രദ്ധ കപൂർ മുന്നില്‍

''നമ്മുടെ രാജ്യത്തെ ചില ഇന്ത്യന്‍ സിനിമകള്‍ പ്രത്യേകിച്ച് ബോളിവുഡ് ചിത്രങ്ങള്‍ മോശമായാണ് ചിത്രീകരിക്കുന്നത്. അന്താരാഷ്ട്ര മേളകളിലേക്കും ഇത്തരം ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നു. വളരെ പോസിറ്റീവായ രീതിയില്‍ ഇന്ത്യയെ എന്തുകൊണ്ട് ചിത്രീകരിച്ചുകൂടാ? ഞാന്‍ എന്റെ സിനിമകളിലൂടെ ശ്രമിക്കുന്നത് അതിനാണ്. എന്റെ രാജ്യം, എന്റെ സംസ്ഥാനം, എന്റെ ഭാഷ എന്നിവയില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു. എന്നായിരുന്നു ഋഷഭ് ഷെട്ടിയുടെ പ്രതികരണം.

ഋഷഭ് ഷെട്ടിയുടെ പരാമര്‍ശത്തെ ചൊല്ലി രൂക്ഷമായ പോരാണ് സാമൂഹ്യമാധ്യമങ്ങളില്‍ അരങ്ങേറുന്നത്. ഋഷഭ് ഷെട്ടി ചിത്രങ്ങളിലെ സ്ത്രീ വിരുദ്ധതയാണ് താരത്തെ വിമര്‍ശിക്കുന്നവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. കാന്താര ചിത്രത്തിലെ നായികയുടെ ഇടുപ്പില്‍ നുള്ളുന്ന രംഗം ഉള്‍പ്പെടെ പരാമര്‍ശിച്ചാണ് പ്രധാന വിമര്‍ശനങ്ങള്‍. സ്വയം പരിശുദ്ധനാകാന്‍ ശ്രമിക്കുന്നവര്‍ ഇത്തരം രംഗങ്ങള്‍ തന്റെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കേണ്ടിയിരുന്നു എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയെ മോശമാക്കി ചിത്രീകരിക്കുന്നു, ബോളിവുഡ് ചിത്രങ്ങളെ വിമര്‍ശിച്ച് ഋഷഭ് ഷെട്ടി; പരിശുദ്ധനാകാന്‍ ശ്രമമെന്ന് സോഷ്യല്‍ മീഡിയ
സിനിമയിൽ പുരുഷാധിപത്യമുണ്ട്, സ്ത്രീ ചൂഷണങ്ങളും, പക്ഷെ മൊഴികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടും: മഞ്ജുവാണി
logo
The Fourth
www.thefourthnews.in