ബോണ്ട് '007' ഇനി ആരോൺ ടെയ്‌ലർ ജോൺസൺ

ബോണ്ട് '007' ഇനി ആരോൺ ടെയ്‌ലർ ജോൺസൺ

ജയിംസ് ബോണ്ട് ആയി വേഷമിടുന്ന എട്ടാമത്തെ താരമാണ് ആരോൺ ടെയ്‌ലർ ജോൺസൺ.
Updated on
4 min read

'ബോണ്ട്... ദ് നെയിം ഈസ്... ജെയിംസ് ബോണ്ട്...’, ഹോളിവുഡ് സിനിമകളെക്കുറിച്ച് തെല്ലും അറിവില്ലാത്തവർക്കിടയിലും തരംഗമാണ് 007 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന 'ദ കോൾഡ് ബ്ളഡ്ഡഡ്' ബ്രിട്ടീഷ് സ്പൈ ഏജന്റ്‌, സാക്ഷാൽ ജെയിംസ് ബോണ്ട്. ഇപ്പോൾ ബോണ്ട് ആരാധകർക്കിടയിൽ തരംഗമാകുന്നത് പുതിയ ചിത്രത്തിലൂടെ ബോണ്ട് കഥാപാത്രമായി വേഷമിടാനൊരുങ്ങുന്ന ആരോൺ ടെയ്‌ലർ ഫിഞ്ചാണ് എന്ന ബ്രിട്ടീഷ് താരമാണ്.

1953ലാണ് ഇയാൻ ഫ്ലെമിങ് ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ സൃഷ്ടിക്കുന്നത്. ലോകത്താരെയും കൊല്ലാനുള്ള ലൈസന്‍സ്, കോൾഡ് ബ്ലഡ്ഡഡ് ഏജന്റ്, ഹൈടെക് ഗാഡ്ജറ്റുകൾ, അസാമാന്യ ബുദ്ധിശക്തി, 007 എന്ന കോഡ് നാമം, ചീറിപ്പായുന്ന വെടിയുണ്ടകളുടെ അപരൻ എന്നി വിശേഷണങ്ങളിൽ അറിയപ്പെട്ടിരുന്ന ജെയിംസ് ബോണ്ട് അക്ഷരങ്ങളിൽ നിന്ന് വെള്ളിത്തിരയിൽ എത്തിയത് പക്ഷെ കുറച്ചു വർഷം കൂടി കഴിഞ്ഞിട്ടാണ്. ആദ്യ ബോണ്ട് ചിത്രമായ 'ഡോ നോ.'യിൽ നിന്ന് 'നോ ടൈം ട്ടോ ഡൈ' വരെ ഇയോൺ പ്രൊഡക്ഷൻസ് വകയായി എത്തിയത് 25 ബോണ്ട് ചിത്രങ്ങൾ. ആദ്യ ബോണ്ട് ചിത്രം പുറത്തിറങ്ങുന്നത് 1962ലാണ്.

ബോണ്ട് '007' ഇനി ആരോൺ ടെയ്‌ലർ ജോൺസൺ
കിലിയന്‍ മർഫി മികച്ച നടന്‍, എമ്മ സ്റ്റോണ്‍ നടി, ക്രിസ്റ്റഫർ നോളന്‍ സംവിധായകന്‍; ഓസ്കറില്‍ ഓപ്പണ്‍ഹൈമറിസം

6 വർഷം നീണ്ടു നിൽക്കുന്ന ബോണ്ട് ഫ്രാഞ്ചയ്‌സി ചരിത്രത്തിൽ അരഡസനിലധികം താരങ്ങളാണ് ജെയിംസ് ബോണ്ടായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഷോൺ കോൺറിയിൽ തുടങ്ങി ഡാനിയൽ ക്രെയ്ഗിലെത്തി നിൽക്കുമ്പോൾ കാലഘട്ടം മാറുന്നതിനനുസരിച്ച് ബോണ്ട് കഥാപാത്രങ്ങളിലും മാറ്റം സംഭവിച്ചിട്ടുണ്ട്. ഷോൺ കോൺറിയ്ക്ക് ശേഷം ഡേവിഡ് നിവെൻ, ജോർജ് ലാസെൻബൈ, റോജര്‍ മൂര്‍, തിമോത്തി ഡാൽട്ടൻ, പിയേഴ്സ് ബ്രോസ്നൻ, ഏറ്റവും ഒടുവിൽ ദീർഘകാലം ജെയിംസ് ബോണ്ടായി ആരാധകർക്ക് മുന്നിലെത്തിയ ഡാനിയൽ ക്രെയ്ഗ് എന്നിവരും ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ അനശ്വരമാക്കി.

ഈ പട്ടികയിലേക്ക് കാലെടുത്ത് വയ്ക്കുകയാണ് ബ്രിട്ടീഷ് താരം ആരോൺ ടെയ്‌ലർ ജോൺസൺ. ഡാനിയൽ ക്രെയ്ഗിന്‍റെ പിൻഗാമിയായി അവഞ്ചേഴ്‌സ് താരം എത്തുന്നുവെന്ന ആകാംക്ഷയിലാണ് ആരാധകർ. ആളുകൾ എന്നെ ജെയിംസ് ബോണ്ടായി സങ്കൽപ്പിക്കുന്നത് വലിയൊരു അഭിനന്ദനമായാണ് കാണുന്നതെന്നാണ് ആരോൺ ടെയ്‌ലർ പ്രതികരിച്ചത്. ജയിംസ് ബോണ്ട് ആയി വേഷമിടുന്ന എട്ടാമത്തെ താരമാണ് നോക്‌ടേണൽ അനിമൽസ്, കിക്ക്-ആസ്, നോവെർ ബോയ്, അവഞ്ചേഴ്‌സ്: ഏജ് ഓഫ് അൾട്രോൺ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആരോൺ.

വെള്ളിത്തിരയിൽ ജെയിംസ് ബോണ്ടിനെ അനശ്വരമാക്കിയ താരങ്ങൾ

1. ഷോൺ കോൺറി - (1962 - 1967, 1971, 1983)

ഷോൺ കോൺറി
ഷോൺ കോൺറി

ജെയിംസ് ബോണ്ട് എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന മുഖം ആരുടേതാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, ഷോൺ കോൺറി - ആദ്യമായി ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ച അതുല്യ പ്രതിഭ. 'ഡോ നോ' മുതൽ 'യു ഒൺലി ലീവ് ട്വൈസ്' വരെ ആറ് തവണയാണ് ഷോൺ കോണറി ജെയിംസ് ബോണ്ട് ആയി വേഷമിട്ടത്. പ്രേക്ഷകരുടെ സര്‍വേകളില്‍ ഏറ്റവും മികച്ച ജെയിംസ് ബോണ്ട് ചിത്രം 1963ല്‍ പുറത്തുവന്ന' ഫ്രം റഷ്യ വിത്ത് ലൗ' ആണ് . അതിലഭിനയിച്ച ഷോണ്‍ കോണറിയെയാണ് മികച്ച ബോണ്ട് നടനായി പ്രേക്ഷകര്‍ തിരഞ്ഞെടുത്തതും.

ഷോൺ അഭിനയിച്ച ജെയിംസ് ബോണ്ട് ചിത്രങ്ങള്‍

ഡോ നോ (1962)

ഫ്രം റഷ്യ വിത്ത് ലവ് (1963)

ഗോൾഡ്ഫിംഗർ (1964)

തണ്ടർബോൾ (1965)

യു ഒൺലി ലിവ് ട്വൈസ്‌ (1967)

ഡയമൻഡ്സ് ആർ ഫോറെവർ (1971)

ബോണ്ട് '007' ഇനി ആരോൺ ടെയ്‌ലർ ജോൺസൺ
കുഡ്മളവും കട്ടിയാവും പിന്നെ വന്ദനമാലയും

2. ഡേവിഡ് നിവെൻ - 1967

ഡേവിഡ് നിവെൻ
ഡേവിഡ് നിവെൻ

1967ൽ പുറത്തിറങ്ങിയ കാസിനോ റോയലിൽ മാത്രമാണ് ഡേവിഡ് നിവെൻ ജെയിംസ് ബോണ്ടിനെ അവതരിപ്പിച്ചത്.

3. ജോർജ് ലാസെൻബൈ - 1969

ജോർജ് ലാസെൻബൈ
ജോർജ് ലാസെൻബൈ

സ്‌ക്രീൻ ടെസ്റ്റിനിടെ, സ്റ്റണ്ട് കോർഡിനേറ്ററായി പ്രവർത്തിച്ചിരുന്ന ഒരു പ്രൊഫഷണൽ ഗുസ്തിക്കാരൻ്റെ മുഖത്ത് അബദ്ധത്തിൽ അടിക്കാനിടയായ സംഭവമാണ് ലാസെൻബൈയെ ജെയിംസ് ബോണ്ട് കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലേക്ക് എത്തിച്ചത്. പക്ഷെ ആകെ ഒരു ചിത്രത്തിൽ മാത്രമാണ് ലാസെൻബൈ ജെയിംസ് ബോണ്ടിനെ അവതരിപ്പിച്ചത്. 1969ൽ പുറത്തിറങ്ങിയ ഓൺ ഹേർ മജെസ്റ്റീസ് സെക്രെറ്റ് സർവീസ്.

ബോണ്ട് '007' ഇനി ആരോൺ ടെയ്‌ലർ ജോൺസൺ
സ്റ്റേജിൽ പാടുന്നതിനിടെ മൈക്ക് പിടിച്ചുവാങ്ങി കോളേജ് പ്രിൻസിപ്പൽ; പ്രതികരണവുമായി ജാസി ഗിഫ്റ്റും സജിൻ ജയരാജും

4. റോജര്‍ മൂര്‍ - (1973 - 1985)

റോജര്‍ മൂര്‍
റോജര്‍ മൂര്‍

ജെയിംസ് ബോണ്ട് സിനിമകളിലൂടെയാണ് ബ്രിട്ടീഷ് നടൻ റോജര്‍ മൂര്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്. ലിവ് ആന്റ് ലെറ്റ് ഡൈ, ദ സ്‌പൈ ഹു ലൗവ്ഡ് മി തുടങ്ങി ഏഴു ബോണ്ട് ചിത്രങ്ങളിലാണ് റോജര്‍ മൂര്‍ വേഷമിട്ടത്. വെടിശബ്ദം കേട്ട് ഭയപ്പെടുന്ന പ്രത്യേക മാനസിക രോഗമായ ഹോഹ് ലോബിയക്ക് അടിമയായിരുന്ന മൂര്‍ അതെല്ലാം അതിജീവിച്ചാണ് ജെയിംസ് ബോണ്ടിനെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയത്. അമ്പത്തിയെട്ടാം വയസ്സിലും അദ്ദേഹം ബോണ്ടായി അഭിനയിച്ചു. 1985ല്‍ പുറത്തിറങ്ങിയ എ വ്യൂ റ്റു എ കില്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അദ്ദഹത്തിന് 58 വയസ്സായിരുന്നു. അതായിരുന്നു മൂറിന്റെ അവസാന ബോണ്ട് ചിത്രവും.

മൂര്‍ അഭിനയിച്ച ജെയിംസ് ബോണ്ട് ചിത്രങ്ങള്‍

ലിവ് ആന്റെ ലെറ്റ് ഡൈ (1973)

ദ മാന്‍ വിത്ത് ദ ഗോള്‍ഡന്‍ ഗണ്‍ (1974)

ദ സ്‌പൈ ഹു ലൗവ്ഡ് മി (1977)

മൂണാര്‍ക്കെര്‍ (1979)

ഫോര്‍ യുവല്‍ ഐസ് ഒണ്‍ല് (1981)

ഒക്ടോപസി (1983)

എ വ്യു റ്റു എ കില്‍ (1985)

ബോണ്ട് '007' ഇനി ആരോൺ ടെയ്‌ലർ ജോൺസൺ
മോഹന്‍ലാലിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം എവിടെ? ഓളവും തീരവും ചിത്രത്തിന് എന്തുസംഭവിച്ചു? ഹരീഷ് പേരടി അഭിമുഖം

5. തിമോത്തി ഡാൽട്ടൻ - (1987 - 1989)

തിമോത്തി ഡാൽട്ടൻ
തിമോത്തി ഡാൽട്ടൻ

ഓഡിഷനിലൂടെയാണ് തിമോത്തി ഡാൽട്ടൻ ജെയിംസ് ബോർഡ് കഥാപാത്രത്തിനായി തിരഞ്ഞെടുക്കപ്പെടുന്നത്. ആകെ രണ്ട് ചിത്രങ്ങളിൽ മാത്രമാണ് തിമോത്തി ജെയിംസ് ബോണ്ട് ആയി എത്തിയത്, 1987ൽ പുറത്തിറങ്ങിയ ദ ലിവിങ് ഡേലൈറ്സ്, 1989ൽ പുറത്തിറങ്ങിയ ലൈസൻസ് ടു കിൽ.

6. പിയേഴ്സ് ബ്രോസ്നൻ - (1995 - 2002)

നാല് ചിത്രങ്ങളിലാണ് പിയേഴ്സ് ബ്രോസ്നൻ ജെയിംസ് ബോണ്ട് കഥാപാത്രമായി എത്തിയത്.

പിയേഴ്സ് ബ്രോസ്നൻ അഭിനയിച്ച ജെയിംസ് ബോണ്ട് ചിത്രങ്ങള്‍

ഗോൾഡൻഐ (1995)

ടുമാറോ നെവർ ഡൈസ് (1997)

ദ വേൾഡ് ഈസ് നോട് ഇനഫ് (1999)

ഡൈ അനാഥർ ഡേ (2002)

ബോണ്ട് '007' ഇനി ആരോൺ ടെയ്‌ലർ ജോൺസൺ
തെളിവുകൾഅടിസ്ഥാനരഹിതം; മാരിവില്ലിന്‍ ഗോപുരങ്ങൾ സിനിമയുടെ വിതരണാവകാശം വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതി തള്ളി ഹൈക്കോടതി

7. ഡാനിയൽ ക്രെയ്ഗ് -  (2006 - 2021)

ഡാനിയൽ ക്രെയ്ഗ്
ഡാനിയൽ ക്രെയ്ഗ്

മാറിയ കാഴ്ചാശീലവും താത്പര്യങ്ങളും ആയി എത്തിയ പുതിയൊരു വിഭാഗം കാണികളുടെ ബോണ്ട് ആയി മാറുകയായിരുന്നു ഡാനിയേൽ ക്രെയ്ഗ്. 2006ലെ കാസിനോ റോയൽ മുതൽ 2021ൽ പുറത്തിറങ്ങിയ 'നോ ടൈം ട്ടോ ഡൈ' വരെ ക്രെയ്ഗ് ബോണ്ട് ആയി രസിപ്പിച്ചു. ത്രില്ലടിപ്പിച്ചു. ബോണ്ട് ആയി ഇനി വെള്ളിത്തിരയിലെത്തില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു ക്രെയ്ഗിന്റെ മടക്കം.

ഡാനിയൽ ക്രെയ്ഗിന്റെ ജെയിംസ് ബോണ്ട് ചിത്രങ്ങൾ

കാസിനോ റോയൽ (2006)

ക്വാണ്ഡം ഓഫ് സൊലസ് (2008)

സ്കൈഫാൾ (2012)

സ്‌പെക്ടറെ (2015)

നോ ടൈം ടു ഡൈ (2021)

ബോണ്ട് '007' ഇനി ആരോൺ ടെയ്‌ലർ ജോൺസൺ
'കുഞ്ഞുങ്ങളെ കൊല്ലുന്നത് അവസാനിപ്പിക്കാം'; ഓസ്കറില്‍ ഗാസയ്ക്ക് പിന്തുണയുമായി താരങ്ങള്‍, പുറത്ത് ഇസ്രയേലിനെതിരെ പ്രതിഷേധം

8. ആരോൺ ടെയ്‌ലർ ജോൺസൺ

ആരോൺ ടെയ്‌ലർ ജോൺസൺ
ആരോൺ ടെയ്‌ലർ ജോൺസൺ

ക്രെയ്ഗിന്റെ മടക്കത്തോടെ ആരാകും പുതിയ ബോണ്ട് എന്ന കാര്യത്തിൽ ഊഹാപോഹങ്ങളും കഥകളും ശക്തമായിരുന്നു. അങ്ങനെയിരിക്കെയാണ് ആരോൺ ടെയ്‌ലർ ജോൺസൺ പുതിയ ജെയിംസ് ആയി എത്തുന്നു എന്ന റിപോർട്ടുകൾ പുറത്തുവരുന്നത്. ജെയിംസ് ബോണ്ടായി വേഷമിടുന്ന എട്ടാമത്തെ താരമാണ് ആരോൺ ടെയ്‌ലർ ജോൺസൺ.

നോക്‌ടേണൽ അനിമൽസ്, കിക്ക്-ആസ്, നോവെർ ബോയ്, അവഞ്ചേഴ്‌സ്: ഏജ് ഓഫ് അൾട്രോൺ എന്നീ ചിത്രങ്ങളിലൂടെ ലോക ശ്രദ്ധ നേടിയ താരം കൂടിയാണ് ആരോൺ. രണ്ട് ബാഫ്‌ത പുരസ്കാരങ്ങൾക്കായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ആരോൺ നോക്‌ടേണൽ ആനിമൽസിലെ പ്രകടനത്തോടെ ഗോൾഡൻ ഗ്ലോബ്‌സിൽ മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in