ജിന്നിന് പിന്നാലെ ജെ ഹോപ്പും; പട്ടാളത്തില്‍ പ്രവേശിക്കാൻ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായി

ജിന്നിന് പിന്നാലെ ജെ ഹോപ്പും; പട്ടാളത്തില്‍ പ്രവേശിക്കാൻ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായി

ഔദ്യോഗികമായ ചടങ്ങുകളൊന്നുമില്ലാതെയായിരിക്കും സൈനിക സേവനത്തിന് പ്രവേശിക്കുന്നതെന്നാണ് ജെ ഹോപ് അറിയിച്ചിരിക്കുന്നത്
Updated on
1 min read

ബിടിഎസ് ആരാധകരെ നിരാശയിലാഴ്ത്തി ജിന്നിന് പിന്നാലെ ജെ ഹോപ്പും സൈനികസേവനത്തിന്. സൈന്യത്തില്‍ ചേരുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായി. സംഗീതത്തോട് താത്കാലികമായി ബൈ പറഞ്ഞ് ദക്ഷിണകൊറിയയില്‍ നിര്‍ബന്ധിത സൈനിക സേവനത്തിനിറങ്ങുകയാണ് ബിടിഎസ് ഗായകനും റാപ്പറുമായ ജെ ഹോപ്. ഔദ്യോഗികമായ ചടങ്ങുകളൊന്നുമില്ലാതെയായിരിക്കും സൈന്യത്തില്‍ പ്രവേശിക്കുന്നതെന്നാണ് ജെ ഹോപ് അറിയിച്ചിരിക്കുന്നത്.

സൈനിക ഉദ്യോഗസ്ഥരും കുടുംബവും മാത്രം പങ്കെടുക്കുന്ന ചടങ്ങായിരിക്കുമെന്നും ആള്‍കൂട്ടത്തിന്റെ തിരക്ക് ഇല്ലാതാക്കാന്‍ ആരാധകര്‍ തടിച്ചുകൂടുന്നത് ഒഴിവാക്കണമെന്നും ബിടിഎസ് അറിയിച്ചു. സൈനിക സേവനത്തിന് ശേഷം ജെ ഹോപ് മടങ്ങിവരുന്നത് വരെ തങ്ങളുടെ പിന്തുണ ഉറപ്പുവരുത്തുമെന്നും ബിടിഎസ് വ്യക്തമാക്കി. സൈന്യത്തില്‍ ചേരുന്ന രണ്ടാമത്തെ കെ-പോപ്പ് താരമാണ് ജെ ഹോപ്.

ജിന്നിന് പിന്നാലെ ജെ ഹോപ്പും; പട്ടാളത്തില്‍ പ്രവേശിക്കാൻ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായി
ബിടിഎസ് ഇനി റിയൽ ആർമി

ദക്ഷിണ കൊറിയയില്‍ 18 മുതല്‍ 30 വയസുവരെയുള്ള പുരുഷന്മാര്‍ നിര്‍ബന്ധമായും മിനിമം 18 മാസമെങ്കിലും സൈനിക സേവനം നടത്തിയിരിക്കണമെന്നാണ് നിയമം. 2020-ല്‍ പാര്‍ലമെന്റ് പോപ്പ് താരങ്ങള്‍ക്ക് 30 വയസിനകം സൈനിക സേവനം നടത്തിയാല്‍ മതിയെന്ന ഇളവ് നല്‍കിക്കൊണ്ട് ബില്‍ പാസാക്കിയിരുന്നു. അതേസമയം ലോകപ്രശസ്ത ബാന്‍ഡ് ആയതിനാല്‍ ബിടിഎസ് അംഗങ്ങള്‍ക്ക് നിയമത്തില്‍ ഇളവുണ്ടാകുമെന്ന ആരാധകരുടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ടാണ് കഴിഞ്ഞ ഡിസംബറില്‍ പ്രിയതാരം ജിന്‍ സൈന്യത്തില്‍ ചേര്‍ന്നത്. 30 വയസ് തികയാന്‍ ഏതാനും മാസം ബാക്കിയുള്ളപ്പോഴാണ് ജിന്‍ സൈനികസേവനത്തിലേക്ക് തിരിഞ്ഞത്. സൈന്യത്തില്‍ ചേരുന്നതിന്റെ നോട്ടീസ് ലഭിച്ചെന്ന് ജെ ഹോപ് നേരത്തെ അറിയിച്ചിരുന്നു.

ജിന്നിന് പിന്നാലെ ജെ ഹോപ്പും; പട്ടാളത്തില്‍ പ്രവേശിക്കാൻ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായി
"ബിടിഎസ്: യെറ്റ് ടു കം ഇൻ സിനിമാസ്''; ബിടിഎസിന്റെ ബുസാൻ കൺസേർട്ട് തിയേറ്ററുകളിലേക്ക്

ബിടിഎസ് അംഗങ്ങളുടെ സൈനിക സേവനവുമായി ബന്ധപ്പെട്ട് നേരത്തേ കൊറിയന്‍ സര്‍ക്കാര്‍ നല്‍കിയ ഇളവ് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതോടെയാണ് താരങ്ങള്‍ പാട്ട് അവസാനിപ്പിച്ച് സൈനിക സേവനത്തിന് ചേരാന്‍ സ്വമേധയാ തയ്യാറായത്. ജെ ഹോപ്പിനു ശേഷം സുഗ, ആര്‍എം, ജിമിന്‍, വി, ജംഗ്കൂക്ക് എന്നിവരും സൈനിക സേവനം പൂര്‍ത്തിയാക്കും. അംഗങ്ങളെല്ലാം സൈനിക സേവനം പൂര്‍ത്തിയാക്കി 2025ഓടെ ബാന്‍ഡ് പൂര്‍വാധികം ശക്തിയില്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

logo
The Fourth
www.thefourthnews.in