ആറ് ഗാനങ്ങളുമായി ബിടിഎസ് താരം വിയുടെ സോളോ ആൽബം എത്തുന്നു

ആറ് ഗാനങ്ങളുമായി ബിടിഎസ് താരം വിയുടെ സോളോ ആൽബം എത്തുന്നു

സെപ്റ്റംബർ എട്ടിന് ആൽബം റിലീസ് ചെയ്യും
Updated on
1 min read

പ്രമുഖ കെ-പോപ് ബാന്‍ഡ് ആയ ബിടിഎസിന്റെ താരം കിം തേഹ്യോങ് എന്ന വി സോളോ ആൽബവുമായെത്തുന്നു. സെപ്റ്റംബർ എട്ടിന് ലേയോവർ എന്ന വിയുടെ ആൽബം റിലീസ് ചെയ്യും. ആറ് ഗാനങ്ങളാണ് ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആറ് ഗാനങ്ങളുമായി ബിടിഎസ് താരം വിയുടെ സോളോ ആൽബം എത്തുന്നു
ലോകം കീഴടക്കിയ ഏഴ് യുവാക്കളുടെ കഥ : സംഗീതലോകത്ത് പത്ത് വർഷം പിന്നിട്ട് ബിടിഎസ്

റെയ്നി ഡേയ്‌സ്,ബ്ലൂ, ലവ് മി എഗെയ്ൻ, സ്ലോ ഡാൻസ്, ഫോർ അസ്, സ്ലോ ഡാൻസ് (പിയാനോ വേർഷൻ) എന്നിവയാണ് ആരാധകര്‍ക്കായി ഒരുങ്ങുന്നത്. വിയുടെ വളർത്തുനായ യെയോന്റന്റെ ജന്മദിനം കൂടിയാണ് ആൽബം റിലീസ് ചെയ്യുന്ന സെപ്റ്റംബര്‍ എട്ട്. ബിടിഎസ് ഏജന്‍സിയായ ബ്രൈറ്റ് മ്യൂസിക്കിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടാണ്‌ സോളോ ആൽബത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്.

ഓരോഗാനത്തിന്റെയും പ്രത്യേകതകളെ കുറിച്ചും ആല്‍ബത്തില്‍ വിവരിക്കുന്നുണ്ട്. മഴയുടെ ശബ്ദവുമായി വിയുടെ ശബ്ദത്തിന് ഏറെ സാമ്യമുണ്ടെന്ന് നിരവധി ആരാധകർ പറയാറുണ്ട്. ഇതാണ് റെയ്‌നി ഡേയ്‌സിന് പിന്നിൽ. വിയുടെ സിഗ്നേച്ചർ ഹൈലൈറ്റ് ചെയ്യുന്നതാകും 'ലവ് മി എഗെയ്ൻ' ട്രാക്കിന്റെ ആകർഷണീയത. 70-കളിലെ റൊമാന്റിക് സോൾ സ്റ്റൈൽ ട്രാക്കാണ് 'സ്ലോ ഡാൻസിങ്. ആൽബത്തിന്റെ പ്രീ ബുക്കിങ് വിശദാംശങ്ങൾ വി തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു.

ആറ് ഗാനങ്ങളുമായി ബിടിഎസ് താരം വിയുടെ സോളോ ആൽബം എത്തുന്നു
ബിടിഎസിൽ നിന്ന് സുഗയും സൈനിക സേവനത്തിന്

ബിടിഎസ് അംഗമായ ജെ-ഹോപ്പാണ് ആദ്യമായി സോളോ ഗാനം പുറത്തിറക്കിയത്. ബാൻഡിലെ മറ്റൊരു അംഗം ജിന്നിന്റെ ആദ്യ സിംഗിള്‍‌സ് കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in