ബിടിഎസിൽ നിന്ന് 
സുഗയും സൈനിക സേവനത്തിന്

ബിടിഎസിൽ നിന്ന് സുഗയും സൈനിക സേവനത്തിന്

ജിൻ, ജെ- ഹോപ് എന്നിവരാണ് ബിടിഎസിൽ നേരത്തെ നിർബന്ധിത സൈനിക സേവനത്തിലേക്ക് കടന്നത്
Updated on
1 min read

ആരാധകരേറെയുള്ള കൊറിയൻ ബാൻഡ് ബിടിഎസിൽ നിന്ന് ഒരാൾ കൂടി നിർബന്ധിത സൈനിക സേവനത്തിലേക്ക് കടക്കുന്നു. ബിടിഎസ് താരം സുഗ സാമൂഹ്യമാധ്യമങ്ങളിൽ ലൈവിലെത്തിയാണ് സൈനിക സേവനത്തിലേക്ക് കടക്കുന്നതിന്റെ സൂചനകൾ പങ്കുവച്ചത്. പിന്നീട് ബിടിഎസ് മാനേജ്മെന്റ് ബിഗ് ഹിറ്റ് മ്യൂസിക് ഇക്കാര്യം സ്ഥിരീകരിച്ചു.

സൈന്യത്തില്‍ അംഗത്വമെടുക്കാനുള്ള നടപടികള്‍ സുഗ ആരംഭിച്ചുവെന്ന് മാനേജ്‌മെന്റ് ട്വീറ്റ് ചെയ്തു. ഈവർഷം 30 വയസ്സ് തികയുന്ന സാഹചര്യത്തിലാണ് തീരുമാനം. സൈന്യത്തില്‍ ചേരാന്‍ പോപ് താരം നേരത്തെ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് നിയമനം നീട്ടിവയ്ക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ നൽകുകയായിരുന്നു.

'' കൂടുതല്‍ അപ്‌ഡേറ്റുകള്‍ യഥാസമയം അറിയിക്കും. സുഗ സൈനിക സേവനം പൂര്‍ത്തിയാക്കി സുരക്ഷിതമായി മടങ്ങിയെത്തുന്നത് വരെ ആരാധകരുടെ പിന്തുണയുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു'' - ബിഗ്ഹിറ്റ് ട്വീറ്റ് ചെയ്തു.

സുഗ സോളോ വേള്‍ഡ് ടൂറായ 'ഡി ഡേ ദ ഫൈനല്‍' ഓഗസ്റ്റ് ആറിനാണ് പൂര്‍ത്തിയാക്കിയത്. ടൂറിന് ശേഷം ആരാധകരുമായി തത്സമയ വിശേഷങ്ങൾ പങ്കുവയ്ക്കവെ, മാറിനിൽക്കലിന്റെ സൂചന പങ്കുവച്ചിരുന്നു. ''ക്ഷമിക്കൂ, 2025ൽ വീണ്ടും കാണാം'' - എന്നായിരുന്നു സുഗയുടെ വാക്കുകൾ.

ബിടിഎസിൽ നിന്ന് 
സുഗയും സൈനിക സേവനത്തിന്
ബിടിഎസ് ഇനി റിയൽ ആർമി

ബിടിഎസില്‍ നിന്ന് നിര്‍ബന്ധിത സൈനിക സേവനത്തിലേക്ക് കടക്കുന്ന മൂന്നാമത്തെ താരമാണ് സുഗ. 2002 ഡിസംബറിൽ ജിൻ ആയിരുന്നു ആദ്യമായി സൈനിക സേവനത്തിലേക്ക് കടന്ന ബിടിഎസ് താരം. ഈ വർഷം ഏപ്രിലിൽ ബാൻഡിലെ റാപ്പറായ ജെ -ഹോപ്പും സൈന്യത്തിന്റെ ഭാഗമായി. 30 വയസ് തികയാന്‍ ഏതാനും മാസം ബാക്കിയുള്ളപ്പോഴാണ് ജിന്‍ സൈനികസേവനത്തിലേക്ക് തിരിഞ്ഞത്. പിന്നീട് സൈന്യത്തില്‍ ചേരുന്നതിന്റെ നോട്ടീസ് ലഭിച്ചെന്ന് ജെ ഹോപ്പും അറിയിക്കുകയായിരുന്നു.

ബിടിഎസിൽ നിന്ന് 
സുഗയും സൈനിക സേവനത്തിന്
ലോകം കീഴടക്കിയ ഏഴ് യുവാക്കളുടെ കഥ : സംഗീതലോകത്ത് പത്ത് വർഷം പിന്നിട്ട് ബിടിഎസ്

ദക്ഷിണ കൊറിയയില്‍ 18 മുതല്‍ 30 വയസിനുള്ളിൽ പുരുഷന്മാര്‍ നിര്‍ബന്ധമായും കുറഞ്ഞത് 18 മാസമെങ്കിലും സൈനിക സേവനം നടത്തിയിരിക്കണമെന്നാണ് നിയമം. 2020-ല്‍ പോപ്പ് താരങ്ങള്‍ക്ക് ഇളവ് നല്‍കിക്കൊണ്ട് ബില്‍ പാസാക്കിയെങ്കിലും പ്രതിഷേധം ഉയർന്നതോടെ ഒഴിവാക്കി.

logo
The Fourth
www.thefourthnews.in