ലണ്ടൻ അവാർഡ്‌സിൽ തിളങ്ങി ക്യാപ്റ്റൻ മില്ലർ; കരസ്ഥമാക്കിയത് മികച്ച വിദേശ  ചിത്രത്തിനുള്ള പുരസ്‌കാരം

ലണ്ടൻ അവാർഡ്‌സിൽ തിളങ്ങി ക്യാപ്റ്റൻ മില്ലർ; കരസ്ഥമാക്കിയത് മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്‌കാരം

ഇന്ത്യൻ ചിത്രമായ ഭക്ഷയും നോമിനേഷനിൽ ഇടം നേടി
Updated on
1 min read

വിദേശ പുരസ്‌കാര നേട്ടത്തില്‍ ധനുഷ് ചിത്രം ക്യാപ്റ്റന്‍ മില്ലര്‍. ലണ്ടന്‍ ദേശീയ അവാര്‍ഡിലെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരമാണ് ക്യാപ്റ്റന്‍ മില്ലറിന് ലഭിച്ചത്. ഏഴ് ചിത്രങ്ങള്‍ ഉള്‍പ്പെട്ട നോമിനേഷനില്‍ നിന്നുമാണ് ക്യാപ്റ്റന്‍ മില്ലറിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഇന്ത്യൻ ചിത്രമായ ഭക്ഷയും നോമിനേഷനിൽ ഇടം നേടി.

ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ മതേശ്വരന്‍, സംഗീത സംവിധായകന്‍ ജിവി പ്രകാശ് കുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് പുരസ്‌കാര വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. യു ആര്‍ നോട്ട് എലോണ്‍: ഫൈറ്റിങ് ദ വോള്‍ഫ് പാക്ക് (സ്‌പെയിന്‍), ദ പാരഡെസ് (ജപ്പാന്‍), റെഡ് ഒല്ലെറോ: മബുഹേ ഈസ് എ ലൈ (ഫിലിപ്പീന്‍സ്), സിക്സ്റ്റീ മിനുറ്റ്‌സ് (ജര്‍മനി), ദ ഹാര്‍ട്ട് ബ്രേക്ക് ഏജന്‍സി (ജര്‍മനി) എന്നിവയാണ് നോമിനേഷനില്‍ ഉള്‍പ്പെട്ട സിനിമകള്‍.

ലണ്ടൻ അവാർഡ്‌സിൽ തിളങ്ങി ക്യാപ്റ്റൻ മില്ലർ; കരസ്ഥമാക്കിയത് മികച്ച വിദേശ  ചിത്രത്തിനുള്ള പുരസ്‌കാരം
'ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികവാര്‍ന്ന മേഖല'; ദി എക്കണോമിസ്റ്റ് വാരികയിൽ ഇടം പിടിച്ച് മലയാള സിനിമ

പിരിയഡ്-ഡ്രാമ ഴോണറില്‍ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയിരുന്നു. ഇന്ത്യന്‍ ജനതയ്‌ക്കെതിരായ മനുഷ്യത്വരഹിതമായ ആക്രമണത്തിന് ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ ബ്രിട്ടീഷ് പോലീസുകാരന്‍ തന്നെ തിരിയുന്നതാണ് ചിത്രത്തിന്റെ കഥ. ജനങ്ങൾക്ക് വേണ്ടി പോരാടുന്ന യോദ്ധാവായാണ് സിനിമയില്‍ ധനുഷെത്തുന്നത്.

അരുണ്‍ മതേശ്വരന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. മദന്‍ കാര്‍ക്കിയാണ് ചിത്രത്തിന്റെ സംഭാഷണം. പ്രിയങ്ക അരുള്‍ മോഹനാണ് നായികയായി എത്തിയ ചിത്രത്തില്‍ ശിവ രാജ്കുമാര്‍, സുന്ദീപ് കിഷന്‍, ജോണ്‍ കൊക്കെന്‍, എഡ്വാര്‍ഡ് സോണന്‍ബ്ലിക്ക്, നിവേദിത സതീഷ്, വിനോദ് കിഷന്‍, നാസര്‍, എലങ്കോ കുമരവേല്, വിജി ചന്ദ്രശേഖര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

logo
The Fourth
www.thefourthnews.in