സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ; മുൻനിര താരങ്ങൾ വിട്ടുനിൽക്കുന്നതിന് കാരണമിതാണ് , വിശദീകരിച്ച്
സിസിഎൽ 3 താരം

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ; മുൻനിര താരങ്ങൾ വിട്ടുനിൽക്കുന്നതിന് കാരണമിതാണ് , വിശദീകരിച്ച് സിസിഎൽ 3 താരം

വിവാദങ്ങൾക്ക് മറുപടിയുമായി സിസിഎൽ ടീം അംഗം അർജുൻ നന്ദകുമാർ
Updated on
1 min read

മാനേജ്‌മെന്‌റുമായുള്ള ഭിന്നതയെ തുടർന്ന് താരസംഘടനയായ അമ്മയും മോഹൻലാലും സിസിഎൽ വിട്ടതിൽ പ്രതികരണവുമായി നടൻ അർജുൻ നന്ദകുമാർ. ഈ വർഷം താരക്രിക്കറ്റിന് അമ്മയുമായി കരാർ ഇല്ല. സിസിഎൽ 3 യുമായാണ് താരങ്ങൾ കരാർ ഒപ്പിട്ടതെന്നും മറ്റെന്തെങ്കിലും പ്രശ്നമുള്ളതായി അറിയില്ലെന്നും അർജുൻ നന്ദകുമാർ ഫേസ്ബുക്കിൽ കുറിച്ചു. ൽ 2013 മുതൽ താരക്രിക്കറ്റ് ടീമിന്റെ ഭാഗമാണ് അർജുൻ.

ഇത്തവണ ടീമിൽ മുൻനിര താരങ്ങളില്ലെന്ന വിമർശനത്തിന് അടിസ്ഥാനമില്ല. എല്ലാവർക്കും ടീമിൽ തുല്യ അവസരമാണ് ഉള്ളതെന്നും തിരക്കും താൽപര്യ കുറവും കൊണ്ട് ചിലർ പങ്കെടുക്കുന്നില്ലന്നേയുള്ളെന്നും അർജുൻ വിശദീകരിക്കുന്നു. പ്രൊഫഷണൽ ക്രിക്കറ്റ് കളിച്ച ചരിത്രമുള്ളവർ കളിക്കുന്നതിന് മാനേജ്മെന്റ് വിലക്ക് ഏർപ്പെടുത്തിയതിൽ കുറച്ച് പേർക്ക് മാറേണ്ടി വന്നിട്ടുണ്ട്.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ; മുൻനിര താരങ്ങൾ വിട്ടുനിൽക്കുന്നതിന് കാരണമിതാണ് , വിശദീകരിച്ച്
സിസിഎൽ 3 താരം
മോഹൻലാലും 'AMMA' യും സെലിബ്രിറ്റി ക്രിക്കറ്റ് വിട്ടു; തന്റെ ചിത്രങ്ങൾ ഉപയോഗിക്കരുതെന്ന് മോഹൻലാൽ

തുടർച്ചയായ തോൽവിയിൽ ടീം അംഗങ്ങളും കടുത്ത നിരാശയിലാണ്. പരിശ്രമം തുടരുമെന്നും അർജുൻ നന്ദകുമാർ പറയുന്നു . കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കേരള സ്ട്രൈക്കേഴ്സ് പരാജയപ്പെട്ടിരുന്നു. മാർച്ച് 5 ന് തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് അടുത്ത മത്സരം

logo
The Fourth
www.thefourthnews.in