പഠാന്‍ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി; ഗാനരംഗത്തിലെ ചില ദൃശ്യങ്ങളില്‍ മാറ്റം

പഠാന്‍ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി; ഗാനരംഗത്തിലെ ചില ദൃശ്യങ്ങളില്‍ മാറ്റം

ഏറെ വിമര്‍ശിക്കപ്പെട്ട കാവി നിറമുള്ള ബിക്കിനിയിട്ട രംഗം പാട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല
Updated on
1 min read

പഠാന്‍ സിനിമയുടെ പ്രദര്‍ശനത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി. സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കാനും തീരുമാനമായി. ഏറെ വിമര്‍ശിക്കപ്പെട്ട കാവി നിറമുള്ള ബിക്കിനിയിട്ട രംഗം പാട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. എന്നാൽ അതിന് പകരം ഗാനത്തിലെ മറ്റ് മൂന്ന് ഭാഗങ്ങൾ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ചില ഡയലോഗുകള്‍ മാറ്റാനും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചു

ബഹുത് കി തങ്ക് കിയാ... എന്ന പാട്ടിലെ ഭാഗിക നഗ്നത, നായികയുടെ നിതംബത്തെ കേന്ദ്രീകരിച്ചുള്ള ഷോട്ടുകള്‍ എന്നിവ ഒഴിവാക്കണം. ഇവയ്ക്ക് പകരം പുതിയ രംഗങ്ങള്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്. ചില ഡയലോഗുകള്‍ മാറ്റാനും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചു. 'ഇസ്സേ സാസ്തി സ്‌കോച്ച് നഹി മിലി' എന്നീ സംഭാഷണത്തിലെ സ്‌കോച്ചിന് പകരം ഡ്രിങ്ക് എന്നാക്കണം. സിനിമയിലെ ബ്ലാക്ക് പ്രിസണ്‍ റഷ്യ എന്ന വാക്കില്‍ നിന്ന് റഷ്യ മാറ്റണം. അശോക് ചക്ര എന്ന വാക്കിന് പകരമായി വീര്‍ പുരസ്‌കാര്‍ എന്നാക്കണം. മിസിസ് ഭാരത് മാതായ്ക്ക് പകരം ഹമാരാ ഭാരത് മാതാ എന്ന് പ്രയോഗിക്കണം എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

മിസിസ് ഭാരത് മാതായ്ക്ക് പകരം ഹമാരാ ഭാരത് മാതാ എന്ന് പ്രയോഗിക്കണം

പത്തില്‍ കൂടുതല്‍ ഭാഗങ്ങള്‍ മാറ്റാന്‍ ഇതിനോടകം തന്നെ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന വേഷത്തിലെത്തുന്ന പഠാന്‍ സിനിമയുടെ ദൈര്‍ഘ്യം 2 മണിക്കൂറും 26 മിനിറ്റുമാണ്. സിനിമയിലെ ഗാനത്തില്‍ ദീപിക കാവി ബിക്കിനിയണിഞ്ഞത് വലിയ വിവാദമായിരുന്നു.

മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം സിനിമ വീണ്ടും സെന്‍സറിങ്ങിനായി സമര്‍പ്പിക്കണം

മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം സിനിമ വീണ്ടും സെന്‍സറിങ്ങിനായി സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. കാവി ബിക്കിനിയില്‍ തുടങ്ങിയ വിവാദം ഇപ്പോഴും അവസാനിക്കാതെ തുടരുകയാണ്. കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ വസ്ത്രാപൂരിലെ ആല്‍ഫ വണ്‍ മാളില്‍ പഠാന്‍ സിനിമയുടെ പോസ്റ്ററുകള്‍ ബജ്‌റംഗ് പ്രവര്‍ത്തകര്‍ വലിച്ചു കീറുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in