'ഞങ്ങളെപ്പോലുളള സ്ത്രീകളുടെ കഥ ഇന്ത്യൻ സിനിമയുടെ മുഖമാവുന്നതിൽ അഭിമാനം', 'ലാപത ലേഡീസി'ന്റെ ഓസ്കാർ എന്‍ട്രിയിൽ ഛായ കദം

'ഞങ്ങളെപ്പോലുളള സ്ത്രീകളുടെ കഥ ഇന്ത്യൻ സിനിമയുടെ മുഖമാവുന്നതിൽ അഭിമാനം', 'ലാപത ലേഡീസി'ന്റെ ഓസ്കാർ എന്‍ട്രിയിൽ ഛായ കദം

ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു ഛായ കദത്തിന്റെ മഞ്ജു മായി.
Updated on
1 min read

ലാപത ലേഡീസ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എന്‍ട്രി ആയതിൽ അടക്കാനാവാത്ത സന്തോഷമുണ്ടെന്ന് നടി ഛായ കദം. അതേസമയം, ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് തിരഞ്ഞെടുക്കപ്പെടാതെ പോയതിൽ അത്രതന്നെ ദു:ഖവുമുണ്ടെന്നും ഛായ. കിരണ്‍ റാവുവിന്‍റെ ലാപതാ ലേഡീസ് 2025ലെ ഓസ്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടേതാണ് തീരുമാനം. നടന്‍ അമിര്‍ ഖാനാണ് സിനിമയുടെ നിര്‍മാതാവ്. ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച മലയാള ചിത്രം ആട്ടം, പായല്‍ കപാഡിയയുടെ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്, ബോളിവുഡ് ചിത്രം ആനിമൽ എന്നിവയടക്കം 29 സിനിമകളുടെ അവസാന പട്ടികയില്‍നിന്നാണ് ലാപതാ ലേഡീസ് ഓസ്കാര്‍ എന്‍ട്രിയായി തിരഞ്ഞെടുത്തത്. താൻ ഭാ​ഗമായിരുന്ന ഇരു ചിത്രങ്ങളും ഓസ്കാറിൽ മത്സരിക്കണമെന്ന് ആത്മാർഥമായി ആ​ഗ്രഹിച്ചിരുന്നു എന്ന് ഛായ കദം പറയുന്നു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഛായയുടെ പ്രതികരണം.

'ഞങ്ങളെപ്പോലുളള സ്ത്രീകളുടെ കഥ ഇന്ത്യൻ സിനിമയുടെ മുഖമാവുന്നതിൽ അഭിമാനം', 'ലാപത ലേഡീസി'ന്റെ ഓസ്കാർ എന്‍ട്രിയിൽ ഛായ കദം
'നോവലിന്റെ പകർപ്പവകാശ ഉടമ ഞാൻ', കോപ്പിയടി വേദനിപ്പിച്ചെന്ന് ഷങ്കർ; ചിത്രമേതെന്ന് തിരഞ്ഞ് സോഷ്യൽമീഡിയ

'ലാപത ലേഡീസിന്റെ ഓസ്കാർ സെലക്ഷനിൽ ഏറെ സന്തോഷമുണ്ട്, പക്ഷെ അതേ സമയം പായലിൻ്റെ ചിത്രം തിരഞ്ഞെടുക്കപ്പെടാതെ പോയതിൽ ദു:ഖവുമുണ്ട്. രണ്ട് ചിത്രങ്ങളെയും ഓസ്‌കറിൽ കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഫിലിം ഫെഡറേഷന്റെ തീരുമാനമാണല്ലോ, കൂടുതൽ അഭിപ്രായം പറയാൻ ഞാനാളല്ല.' തങ്ങളെപ്പോലുള്ള അടിസ്ഥാന വർ​ഗങ്ങളായ സ്ത്രീകളെക്കുറിച്ചുള്ള കഥകള്‍ ഇന്ത്യൻ സിനിമയുടെ മുഖമാവുന്നു എന്നതിലെ സന്തോഷത്തിലാണ് ‍താനെന്നും ഛായ കദം പറഞ്ഞു.

ലാപത ലേഡീസ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എന്‍ട്രി ആയതിൽ സന്തോഷം പങ്കുവെച്ച് സംവിധായകൻ കിരൺ റാവുവും രം​ഗത്തെത്തിയിരുന്നു. 'ലാപത ലേഡീസ് അക്കാദമി അവാർഡിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷവും അതിലുപരി അഭിമാനവും തോന്നുന്നു. ഞങ്ങളുടെ ടീമിൻ്റെ അശ്രാന്തമായ പ്രവർത്തന ഫലമാണ് ഈ നേട്ടം. അവരുടെ അർപ്പണബോധവും അഭിനിവേശവുമാണ് ഈ കഥയ്ക്ക് ജീവൻ നൽകിയത്.' കിരൺ റാവു തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. നിതാൻഷി ഗോയൽ, പ്രതിഭ രന്ത, സ്പർശ് ശ്രീവാസ്തവ, ഛായ കദം, രവി കിഷൻ എന്നിവരാണ് ലാപതാ ലേഡീസിലെ അഭിനേതാക്കൾ. ചിത്രം 2024 മാർച്ച് 1-നായിരുന്നു തിയറ്ററുകളിൽ റിലീസ് ചെയ്തത്. 2023-ലെ ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും (TIFF) മികച്ച അഭിപ്രായം നേടിയിരുന്നു ചിത്രം.

ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു ഛായ കദത്തിന്റെ മഞ്ജു മായി. കാനില്‍ വെച്ച് ലാപതാ ലേഡീസിലെ മഞ്ജു മായി എന്ന കഥാപാത്രത്തെ ആളുകള്‍ തിരിച്ചറിഞ്ഞെന്നും മഞ്ജു മായി എന്നാണ് ചിലർ വിളിച്ചതെന്നും ഛായ മുമ്പ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 2006ലാണ് കദമിന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. മറാത്തി സിനിമകളായ ഫാന്‍ഡ്രി (2013), സയ്‌റാത്ത് (2016), ന്യൂഡ് (2018) എന്നിവയാണ് ഛായ അഭിനയിച്ച പ്രധാന സിനിമകള്‍.

logo
The Fourth
www.thefourthnews.in