കാതല്‍ 'പൂജയില്‍' വിവാദം ; പൂജ നടത്തിയിട്ടില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍
മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തില്‍ എത്തുന്ന ജിയോ ബേബി ചിത്രം കാതല്‍ വിവാദത്തില്‍ . ചിത്രത്തിന്റെ പൂജയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോട്ടോകളാണ് വിവാദത്തിനും തിരികൊളുത്തിയത്. താന്‍ ചെയ്യുന്ന സിനിമകളില്‍ പൂജ ഉണ്ടാവാറില്ലെന്ന സംവിധായകന്റെ മുൻ പരാമര്‍ശമാണ് വിവാദത്തിന് അടിസ്ഥാനം. എന്നാല്‍ സോഷ്യൽ മീഡിയയിൽ ചർച്ചയും വിവാദവുമായതോടെ പൂജ നടന്നിട്ടില്ലെന്ന വാദവുമായി ചിത്രത്തിന്‌റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് എത്തി. ക്ലാപ് അടിച്ച് ചിത്രീകരണം ആരംഭിക്കുക മാത്രമാണുണ്ടായതെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അണിയറ പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു
ചിത്രീകരണത്തിന് മുന്‍പ് പൂജ നടത്തുന്നതിനെ കുറിച്ച് മുന്‍പ് ജിയോ ബേബി പറഞ്ഞത് കേള്‍ക്കാം വീഡിയോയില്‍
നന്‍പകല്‍ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് കാതല്‍. ചിത്രീകരണം ഇന്ന് കൊച്ചിയില്‍ ആരംഭിച്ചു.
12 വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതല്‍. ജ്യോതികയുടെ ജന്മദിനത്തില്‍ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റര്‍ തന്നെ വൈറലായിരുന്നു. ജ്യോതികയെ നിര്‍ദേശിച്ചത് മമ്മൂട്ടി തന്നെയാണെന്ന വാര്‍ത്തകളും ഇതിനോടകം വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിവാദവും വിശദീകരണവും വിദ്വേഷ കമന്റുകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്