നൃത്തരൂപം ചോര്‍ത്തിയെന്ന് ആരോപണം; പകര്‍പ്പ് അവകാശ ലംഘനം ചൂണ്ടിക്കാട്ടി മേതില്‍ ദേവികയ്ക്ക് നോട്ടിസ്

നൃത്തരൂപം ചോര്‍ത്തിയെന്ന് ആരോപണം; പകര്‍പ്പ് അവകാശ ലംഘനം ചൂണ്ടിക്കാട്ടി മേതില്‍ ദേവികയ്ക്ക് നോട്ടിസ്

സില്‍വി മാക്‌സി മേനയുടെ ആരോപണത്തില്‍ മേതില്‍ ദേവിക അപകീര്‍ത്തി കേസും ഫയല്‍ ചെയ്തിട്ടുണ്ട്
Updated on
1 min read

പകര്‍പ്പ് അവകാശം ലംഘിച്ചെന്ന പരാതിയില്‍ നര്‍ത്തകി മേതില്‍ ദേവികയ്ക്ക് നോട്ടിസ്. മേതില്‍ ദേവികയുടെ 'ക്രോസ് ഓവര്‍' എന്ന നൃത്തരൂപം 'മുദ്രനടനം' എന്ന മറ്റൊരു നൃത്താവിഷ്‌കാരത്തിന്റെ പകര്‍പ്പാണെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. തിരുവനന്തപുരം നിഷിലെ ഇംഗ്ലിഷ് അധ്യാപിക സില്‍വി മാക്‌സി മേനയുടേ പരാതിയിൽ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നോട്ടിസ് അയച്ചത്.

നൃത്തരൂപം ചോര്‍ത്തിയെന്ന് ആരോപണം; പകര്‍പ്പ് അവകാശ ലംഘനം ചൂണ്ടിക്കാട്ടി മേതില്‍ ദേവികയ്ക്ക് നോട്ടിസ്
അനിമേഷനിൽ ദേശീയ പുരസ്കാരം, തെങ്ങിന്റെ കഥ പറഞ്ഞ 'എ കോക്കനട്ട് ട്രീ'

തനിക്കു മാത്രം ലഭിച്ചിരുന്ന പകര്‍പ്പ് അവകാശത്തിൽ സ്വന്തമായി രൂപകൽപ്പന ചെയ്ത 'മുദ്രനടനം' എന്ന നൃത്താവിഷ്‌കാരമാണ് മേതില്‍ ദേവിക ചോര്‍ത്തി, 'ക്രോസ് ഓവര്‍' എന്ന നൃത്തരൂപം ഉണ്ടാക്കിയിരിക്കുന്നതെന്നാണ് പരാതിക്കാരിയുടെ ആരോപണം. പരാതിയില്‍ മേതില്‍ ദേവികയുടെ വിശദീകരണം തേടിയാണ് കോടതി നോട്ടിസ് അയച്ചിരിക്കുന്നത്.

നൃത്തരൂപം ചോര്‍ത്തിയെന്ന് ആരോപണം; പകര്‍പ്പ് അവകാശ ലംഘനം ചൂണ്ടിക്കാട്ടി മേതില്‍ ദേവികയ്ക്ക് നോട്ടിസ്
ആന്തരിക സംഘർഷങ്ങളുടെ ആട്ടവും ഒരു നാട്ടിൻപുറത്തെ വെള്ളക്കയും

അതേസമയം സില്‍വി മാക്‌സി മേനയുടെ ആരോപണത്തില്‍ മേതില്‍ ദേവിക അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in