"സിനിമയെന്നാൽ ഒന്ന്; ബോളിവുഡ്, ദക്ഷിണേന്ത്യൻ എന്ന വേർതിരിവ് വേണ്ട": ശ്രിയ ശരൺ

"സിനിമയെന്നാൽ ഒന്ന്; ബോളിവുഡ്, ദക്ഷിണേന്ത്യൻ എന്ന വേർതിരിവ് വേണ്ട": ശ്രിയ ശരൺ

നാട്ടു നാട്ടു എന്ന ​ഗാനം ഓസ്കർ വേദിയിൽ പരിചയപ്പെടുത്തിയത് എങ്ങനെയെന്ന് ഓർക്കണം
Updated on
1 min read

ബോളിവുഡ് എന്നും ദക്ഷിണേന്ത്യൻ എന്നുമുള്ള വേർതിരിവ് സിനിമയിൽ കാണിക്കേണ്ട കാര്യമില്ലെന്ന് നടി ശ്രിയ ശരൺ. ഇത്തരത്തിലുള്ള വേർതിരിവുണ്ടാക്കുന്നത് അഭിനേതാക്കളെ അസ്വസ്ഥരാക്കുമെന്നും താരം പറയുന്നു. 'മ്യൂസിക് സ്കൂൾ' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കവെ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

സിനിമയിൽ വേർതിരിവുകളില്ല, സിനിമ ഒന്നാണ്. ആർആർആറിലെ നാട്ടു നാട്ടു എന്ന ​ഗാനം ഓസ്കർ വേദിയിൽ പരിചയപ്പെടുത്തിയത് തന്നെ ഉ​ദാഹരണമായി എടുക്കാം. ആർആർആർ എന്ന ഇന്ത്യൻ സിനിമയിലെ ​ഗാനം എന്നാണ് വിശേഷിപ്പിച്ചത്, അല്ലാതെ തെലുങ്ക് ചിത്രത്തിലെ ​ഗാനമെന്നല്ല. ഇന്ത്യൻ സിനിമ എന്ന കാരണത്താലാവണം ആ ചിത്രവും ​ഗാനവും അഭിനന്ദിക്കപ്പെട്ടതെന്നും താരം പറഞ്ഞു.

ബോളിവുഡ്, സൗത്ത് ഇന്ത്യൻ എന്നിങ്ങനെ വിഭജിക്കാതെ ഇന്ത്യൻ സിനിമയെന്ന് തന്നെ സിനിമകളെ വിശേഷിപ്പിക്കണം. അല്ലാതെയുള്ള വേർതിരിവുകൾ എത്രയധികം സൃഷ്ടിക്കുന്നുവോ അത്രയധികം ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും താരം വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in