വിജയികള്‍ ജൂറി അംഗങ്ങള്‍ക്കൊപ്പം
വിജയികള്‍ ജൂറി അംഗങ്ങള്‍ക്കൊപ്പം

രാജ്യത്തെ കഥാകാരന്മാരെ കണ്ടെത്തി ഡെയ്‌ലിഹണ്ടും എഎംജി മീഡിയ നെറ്റ് വര്‍ക്കും; സ്റ്റോറി ഫോര്‍ ഗ്ലോറിക്ക് സമാപനം

മത്സരത്തില്‍ വീഡിയോ, പ്രിന്റ് വിഭാഗങ്ങളിലായി 12 വിജയികള്‍
Updated on
1 min read

രാജ്യത്തെ കഥാകാരന്മാരെ കണ്ടെത്താനായി നടത്തിയ 'സ്റ്റോറി ഫോര്‍ ഗ്ലോറി' ടാലന്റ് ഹണ്ടിന് സമാപനം. ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാദേശിക വാര്‍ത്താ പ്ലാറ്റ്‌ഫോമായ ഡെയ്‌ലിഹണ്ടും എഎംജി മീഡിയ നെറ്റ് വര്‍ക്കും സംയുക്തമായി ദേശീയ തലത്തില്‍ സംഘടിപ്പിച്ച ടാലന്റ് ഹണ്ടിന്റെ ഗ്രാന്റ് ഫിനാലെ ഡല്‍ഹിയില്‍ നടന്നു. മത്സരത്തില്‍ വീഡിയോ, പ്രിന്റ് വിഭാഗങ്ങളിലായി 12 വിജയികളെ പ്രഖ്യാപിച്ചു. മെയ് മാസത്തില്‍ ആരംഭിച്ച് നാല് മാസം നീണ്ടു നിന്ന മത്സരത്തില്‍ 1000-ത്തിലധികം മത്സരാര്‍ഥികള്‍ പങ്കെടുത്തു. ഇതില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത 20 പേരാണ് ഫൈനലിലെത്തിയത്. ഫൈനലിസ്റ്റുകള്‍ എട്ട് ആഴ്ച നീണ്ട് നിന്ന ഫെലോഷിപ് പ്രോഗ്രാമിലും എംഐസിഎയില്‍ നടന്ന രണ്ട് ആഴ്ചത്തെ പഠനക്യാമ്പിലും പങ്കെടുത്തു.

രാജ്യത്തെ പേരു കേട്ട മാധ്യമ പ്രവര്‍ത്തകരുടെ കീഴിലായിരുന്നു മത്സരാര്‍ഥികള്‍ക്ക് പരിശീലനം ലഭിച്ചത്. ഫൈനലില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 20 മത്സരാര്‍ഥികളും പ്രോജക്റ്റ് സമര്‍പ്പിക്കുകയും അവയില്‍ നിന്ന് മികച്ച 12 എണ്ണം വിദഗ്ധ ജൂറി തിരഞ്ഞെടുക്കുകയുമായിരുന്നു. ഡെയ്‌ലി ഹണ്ട് ഫൗണ്ടറും ബിസിനസ് വിദഗ്ധനുമായ വീരേന്ദ്ര ഗുപ്ത, എഎംജി മീഡിയ നെറ്റ് വര്‍ക്ക് സിഇഒയും എഡിറ്റര്‍ ഇന്‍ ചീഫുമായ സഞ്ജയ് പുഗാലിയ, ഇന്ത്യന്‍ എക്‌സ്പ്രസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആനന്ദ് ഗോയങ്ക, ഫിലിം കമ്പാനിയന്‍ സ്ഥാപകന്‍ അനുപമ ചോപ്ര എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

രാജ്യത്തെ മികച്ച കഥാകാരെ കണ്ടെത്താനാണ് പരിപാടി സംഘടിപ്പിച്ചതെന്നും ദിനംപ്രതി വികസിച്ചു കൊണ്ടിരിക്കുന്ന ദൃശ്യമാധ്യമ രംഗത്ത് പുതിയ തലമുറയ്ക്ക് അവസരം നല്‍കുകയാണ് ലക്ഷ്യമെന്നും ഡെയ്‌ലി ഹണ്ട് സ്ഥാപകന്‍ വീരേന്ദ്ര ഗുപ്ത പറഞ്ഞു.

logo
The Fourth
www.thefourthnews.in