ഓസ്കർ പുരസ്കാര ചടങ്ങിൽ അവതാരകയായി ദീപികയും

ഓസ്കർ പുരസ്കാര ചടങ്ങിൽ അവതാരകയായി ദീപികയും

ഇന്ത്യയിൽ നിന്ന് ഓസ്കറിൽ പങ്കെടുക്കാൻ ആർ ആർ ആർ ടീമും ഉണ്ടാകും
Updated on
1 min read

95-ാമത് ഓസ്‌കര്‍ വേദിയില്‍ അവതാരകയാകാൻ ദീപിക പദുകോണും .വിജയികള്‍ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കാനാണ് അക്കാദമി ദീപികയെ ക്ഷണിച്ചിരിക്കുന്നത് . ഡ്വെയ്ന്‍ ജോണ്‍സണ്‍, സാമുവല്‍ എല്‍ ജാക്സണ്‍, ഗ്ലെന്‍ ക്ലോസ്, മൈക്കല്‍ ബി ജോര്‍ദന്‍, റിസ് അഹമ്മദ്, മെലീസ് മക്കാര്‍ത്തി തുടങ്ങിയ പ്രമുഖ ഹോളിവുഡ് താരങ്ങൾക്കൊപ്പം ദീപിക ഓസ്‌കര്‍ വേദി പങ്കിടും.

ഓസ്‌കര്‍ സംഘാടകരായ അക്കാദമിയാണ് ദീപിക ഉള്‍പ്പെടെയുള്ള അവതാരകരുടെ പട്ടിക ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. പട്ടിക പുറത്ത് വന്നതോടെ ദീപികയ്ക്ക് ആശംസ നേരുകയാണ് ചലച്ചിത്ര ലോകവും ആരാധകരും . ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിക്കാന്‍ ദീപികയ്ക്ക് സാധിക്കുന്നുവെന്നതിലെ സന്തോഷവും ആരാധകര്‍ പങ്കുവെച്ചു. ഫിഫ വേള്‍ഡ് കപ്പിന് ശേഷം ദീപിക പങ്കെടുക്കുന്ന അന്താരാഷ്ട്രവേദിയാണ് ഓസ്‌കര്‍.

രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനമാണ് ഇന്ത്യയില്‍ നിന്ന് ഓസ്‌കര്‍ നോമിനേഷനിൽ മത്സരിക്കുന്നത്. പുരസ്‌കാര വേദിയിലും ഗാനം തത്സമയം അവതരിപ്പിക്കും. ചടങ്ങില്‍ രാംചരണും എന്‍ടിആറും പങ്കെടുക്കുമെന്ന സൂചനകളും പുറത്ത് വന്നു.

logo
The Fourth
www.thefourthnews.in