ഒടിടിയില്‍ ദീപാവലി ആഘോഷം; റിലീസിനെത്തിയത് നിരവധി ചിത്രങ്ങൾ

ഒടിടിയില്‍ ദീപാവലി ആഘോഷം; റിലീസിനെത്തിയത് നിരവധി ചിത്രങ്ങൾ

മേ ഹൂം മൂസയും അപ്പനും ഗോഡ്ഫാദറും ഉടനെത്തും
Updated on
2 min read

ദീപാവലിയോടനുബന്ധിച്ച് പ്രേക്ഷകര്‍ കാത്തിരുന്ന നിരവധി മലയാളം,തമിഴ്, തെലുങ്ക് ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയിലെത്തിയത് . അനശ്വര രാജൻ കേന്ദ്രകഥാപാത്രമായ മൈക്ക് കഴിഞ്ഞ ദിവസമെത്തി. ആമസോൺ പ്രൈമിലും മനോരമ മാക്സിലും സിംപ്ലി സൗത്തിലുമാണ് ചിത്രം പ്രദർശിപ്പിക്കുന്നത് . ബോളിവുഡ് താരം ജോൺ എബ്രഹാം ആദ്യമായി മലയാളത്തിൽ നിർമ്മിച്ച ചിത്രമാണിത്. ഒരു പെൺകുട്ടിയുടെ ആത്മസംഘർഷമാണ് ചിത്രത്തിന്റെ പ്രമേയം

ഐശ്വര്യ ലക്ഷ്മി നായികയായ തെലുങ്ക് സിനിമ അമ്മു ആമസോൺ പ്രൈമിലാണ് പ്രദർശിപ്പിക്കുന്നത് . ഒരു പോലീസുകാരനെ വിവാഹം ചെയ്യുന്നതോടെ ജീവിതം തന്നെ മാറി പോകുന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. വിവാഹ ജീവിതത്തിലെ താളപ്പിഴകളും അമ്മുവിന്റെ അതിജീവനവുമാണ് പ്രമേയം. ചാരുകേഷ് ശേഖറാണ് സംവിധാനം

സിമ്പുവിനെ നായകനായി ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്ത വെന്ത് തണിന്തത് കാട് ആമസോൺ പ്രൈമിലാണ് പ്രദർശിപ്പിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും ജീവിക്കാൻ മുംബൈയിലെത്തിയ യുവാവ് അധോലോകത്തിലെത്തിപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തിൽ നിന്ന് നീരജ് മാധവും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ജീവിതത്തില്‍ രണ്ടാമൂഴത്തിന് അവസരം നല്‍കുന്ന 'ടൈം മെഷീന്‍' കാലത്തെ കഥ പറയുന്ന തമിഴ് ചിത്രമാണ് 'കണം'.നിരവധി ട്വിസ്റ്റുകളും കോമഡി രംഗങ്ങളും സമ്മാനിക്കുന്ന ചിത്രം അമ്മ-മകന്‍ ബന്ധത്തിന്റെ ഊഷ്മളതയിലേക്കും കൂട്ടിക്കൊണ്ടു പോകുന്നു. ശ്രീ കാര്‍ത്തിക്കാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം സോണി ലിവിൽ പ്രദർശനം തുടരുകയാണ്.

ഇതുകൂടാതെ അടുത്ത രണ്ടാഴ്ചകളിലായി നിരവധി ചിത്രങ്ങളാണ് ഒടിടി റിലീസിന് തയാറെടുക്കുന്നത്. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപിയുടെ കോമഡി ചിത്രം 'മേ ഹൂം മൂസ' ഒക്ടോബര്‍ 28 നോ അല്ലെങ്കില്‍ നവംബര്‍ ആദ്യവാരമോ ഒടിടി റിലീസിനെത്തും

സണ്ണി വെയ്ന്‍, അനന്യ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'അപ്പന്‍' അടുത്ത വെളളിയാഴ്ച സോണി ലിവിലെത്തും.

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ 'ലൂസിഫറി' ന്റെ തെലുങ്ക് പതിപ്പ് 'ഗോഡ്ഫാദര്‍' നവംബര്‍ 2 ന് നെറ്റ്ഫ്ലിക്സിലാണ് എത്തുക

രണ്‍ബീര്‍ കപൂറും ആലിയ ബട്ടും പ്രധാനവേഷത്തിലെത്തിയ ബോളിവുഡ് ചിത്രം ബ്രഹ്‌മാസ്ത്ര നവംബർ 4 ന് ഡിസ്നി + ഹോട്സ്റ്ററിലെത്തും.

logo
The Fourth
www.thefourthnews.in