അരുൺ മാതേശ്വരനോപ്പം വീണ്ടും ധനുഷ് ;നിർമാണം വണ്ടർബാർ ഫിലിംസ്
ക്യപ്റ്റൻ മില്ലറിന്റെ റിലീസിന് മുൻപേ അരുൺ മാതേശ്വരനോപ്പം അടുത്ത ചിത്രം പ്രഖ്യാപിച്ച് ധനുഷ്. ധനുഷിന്റെ പ്രൊഡക്ഷൻ ഹൗസായ വണ്ടർബാർ ഫിലിംസാണ് ചിത്രത്തിന്റെ നിർമാണം. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല
വേലയില്ലാ പട്ടധാരി, നാനും റൗഡി താൻ, വട ചെന്നൈ എന്നീ ചിത്രങ്ങൾ നിർമിച്ച വണ്ടർബാർ, 2018ൽ പുറത്തിറങ്ങിയ മാരി 2ന് ശേഷം നിർമാണ രംഗത്തേക്ക് തിരിച്ച് വരുന്ന ചിത്രം കൂടിയാണിത്.
അതേസമയം മാരി സെൽവരാജിനൊപ്പം ധനുഷ് പ്രഖ്യാപിച്ച ചിത്രവും അണിയറയിലുണ്ട്. നിലവിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്റെ തിരക്കിലാണ് ധനുഷ്. ധനുഷിന്റെ 50-ാം ചിത്രമാണിത്. തമിഴ് സംവിധായകൻ ശേഖർ കമുലയ്‌ക്കൊപ്പമുള്ള പാൻ-ഇന്ത്യൻ ചിത്രത്തിന്റെയും ആനന്ദ് എൽ റായിയുടെ ഹിന്ദി ചിത്രം തേരേ ഇഷ്‌ക് മേയുടേയും ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ മൂന്ന് ചിത്രങ്ങൾക്കും എ ആർ റഹ്മാനാണ് സംഗീതം.
ക്യാപ്റ്റൻ മില്ലറിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. 1930 കളിലെയും 40 കളിലെയും മദ്രാസ് പ്രസിഡൻസി പശ്ചാത്തലമാക്കിയുള്ള ആക്ഷൻ അഡ്വഞ്ചർ ചിത്രത്തിൽ പ്രിയങ്ക മോഹൻ, ശിവ രാജ്കുമാർ, സുന്ദീപ് കിഷൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം ഡിസംബർ 15ന് റിലീസ് ചെയ്യാനാണ് പദ്ധതി. റോക്കി, സാനി കായിദം എന്നീ ചിത്രങ്ങൾക്ക് പിന്നാലെ ധനുഷിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലർ.