ധോണിയുടെ എൽജിഎം തീയേറ്ററുകളിലേക്ക്; ഹരീഷ് കല്യാണും ഇവാനയും പ്രധാന വേഷത്തിൽ

ധോണിയുടെ എൽജിഎം തീയേറ്ററുകളിലേക്ക്; ഹരീഷ് കല്യാണും ഇവാനയും പ്രധാന വേഷത്തിൽ

ധോണി ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് ലൈറ്റ്സ് ഗൈറ്റ് മാരീഡ്
Updated on
1 min read

ധോണി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എം എസ് ധോണിയും ഭാര്യ സാക്ഷി ധോണിയും ആദ്യമായി നിർമിക്കുന്ന എൽ ജി എം തീയേറ്ററുകളിലേക്ക്. ഫീൽ ഗുഡ് ഫാമിലി എന്റർടെയിനറായ 'എൽ ജി എം' ൽ ഹരീഷ് കല്യാൺ, നാദിയ, ഇവാന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യോഗി ബാബു, മിർച്ചി വിജയ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ധോണി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് അ‌ക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. തമിഴ്, തെലുഗു പതിപ്പുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. രമേശ് തമിഴ്മണിയാണ് സംവിധായകൻ.

'നിങ്ങളുടെ ആത്മാവിനെ തൊടുന്നതിനോടൊപ്പം നിങ്ങളെ ചിരിപ്പിക്കുന്ന ചിത്രവും കൂടിയാകും എൽ ജി എം. പ്രേക്ഷകർ ചിത്രത്തിന് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി'യെന്നാണ് സംവിധായകൻ രമേശ് തമിഴ്മണിയുടെ പ്രതികരണം

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാനഘട്ടത്തിലാണ്. എം എസ് ധോണിയും ഭാര്യ സാക്ഷി ധോണിയും പങ്കെടുക്കുന്ന ഓഡിയോ ലോഞ്ചും ട്രെയിലർ ലോഞ്ചും ഉടൻ ഉണ്ടാകുമെന്നും അണിയറ പ്രവർത്തകർ പറയുന്നു. സംവിധായകൻ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതം നൽകുന്നതും. പി ആർ ഒ - ശബരി.

logo
The Fourth
www.thefourthnews.in