ആദ്യ ചിത്രം പ്രഖ്യാപിച്ച് ധോണി;  എൽജിഎമ്മിൽ ഹരീഷ് കല്യാണും ഇവാനയും

ആദ്യ ചിത്രം പ്രഖ്യാപിച്ച് ധോണി; എൽജിഎമ്മിൽ ഹരീഷ് കല്യാണും ഇവാനയും

ആദ്യ ചിത്രം തമിഴിൽ ; മോഷൻ പോസ്റ്റർ പുറത്ത്
Updated on
1 min read

ക്രിക്കറ്റ് താരം ധോണിയുടെ ഉടമസ്ഥതയിലുള്ള ധോണി എന്റര്‍ടെയ്ന്‍മെന്റിന്റെ ആദ്യ ചിത്രം പ്രഖ്യാപിച്ചു. എൽജിഎം (ലൈറ്റ്സ് ഗെറ്റ് മാരീഡ്) എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ധോണി എന്റര്‍ടെയ്ന്‍മെന്റ്സ് പുറത്തുവിട്ടു

ധോണി എന്റര്‍ടെയ്ന്‍മെന്റ് മാനേജിങ് ഡയറക്ടര്‍ കൂടിയായ സാക്ഷി സിങ് ധോണിയുടേതാണ് ചിത്രത്തിന്റെ കഥ. ഹരീഷ് കല്യാൺ, ഇവാന , യോഗി ബാബു എന്നിവരാണ് പ്രധാനതാരങ്ങൾ.എൽജിഎം ഫാമിലി എന്റർടെയ്നറായിരിക്കുമെന്ന് നേരത്തെ തന്നെ ധോണി എന്റര്‍ടെയ്ന്‍മെന്റ്സ് വ്യക്തമാക്കിയിരുന്നു

സംഗീത സംവിധായകനായ രമേഷ് തമിഴ്മണിയാണ് ചിത്രത്തിന്റെ സംവിധായകന്‍.നേരത്തെ ധോണിയെ സൂപ്പര്‍ ഹീറോ കഥാപാത്രമാക്കി വിര്‍സു സ്റ്റുഡിയോസും മിഡാസ് ഡീല്‍സ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് നിര്‍മ്മിച്ച ഗ്രാഫിക് നോവല്‍ അഥര്‍വ്വ എഴുതിയത് രമേഷ് തമിഴ്മണിയായിരുന്നു .

logo
The Fourth
www.thefourthnews.in