'ബാന്ദ്ര'യിലെ അധോലോക നായകനായി ദിലീപ് ;
ജന്മദിനത്തിൽ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

'ബാന്ദ്ര'യിലെ അധോലോക നായകനായി ദിലീപ് ; ജന്മദിനത്തിൽ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

സംവിധായകൻ അരുൺ ഗോപിയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്
Updated on
1 min read

രാമലീലയ്ക്ക് ശേഷം സംവിധായകന്‍ അരുണ്‍ ഗോപിയും നടന്‍ ദിലീപുമൊന്നിക്കുന്ന ബാന്ദ്രയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് . ദിലീപിന്റെ ജന്മദിനത്തിൽ സംവിധായകൻ അരുൺ ഗോപി തന്നെയാണ് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്

ദിലീപ് ഒരു അധോലോക നായകന്റെ ഗെറ്റപ്പിലിരിക്കുന്ന ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവന്നത് . തെന്നിന്ത്യന്‍ താരം തമന്നയാണ് ചിത്രത്തിലെ നായിക. .

പ്രാർത്ഥനകളോടെ പ്രിയപ്പെട്ടവർക്കായി എന്ന പറഞ്ഞ് ദിലീപും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്

തമിഴ് ചലച്ചിത്ര താരം ശരത് കുമാര്‍ ഉള്‍പ്പെടെ വമ്പന്‍ താരനിര തന്നെ ബാന്ദ്രയിലുണ്ട്. ഉദയ് കൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ലൊക്കേൽനിൽ കൂടുതലും കേരളത്തിന് പുറത്താണ്

പുതിയ ചിത്രത്തിനും ദിലീപിനും ആശംസ നേർന്ന് സഹപ്രവർത്തകരും രംഗത്തെത്തി

logo
The Fourth
www.thefourthnews.in